തൃശൂരില്‍ വന്‍സ്‌ഫോടക ശേഖരവുമായി രണ്ട് പേര്‍ അറസ്റ്റില്‍, 49 പെട്ടി സ്‌ഫോടക വസ്തുക്കളാണ് പിടിച്ചെടുത്തത്

പീച്ചിയില്‍ വന്‍ സ്‌ഫോടക ശേഖരവുമായി രണ്ടു പേരെ പോലീസ് അറസ്റ്റു ചെയ്തു. പാലക്കാട്ടു നിന്നും ലോറിയില്‍ കടത്താന്‍ ശ്രമിച്ച 1,000 കിലോയില്‍ അധികം വരുന്ന സ്‌ഫോടക ശേഖരമാണ് പിടിച്ചെടുത്തത്. വാഹന പരിശോധനയ്ക്കിടെയാണ് പോലീസ് രണ്ടംഗ സംഘത്തെ പിടിച്ചത്. ഇവരെ ചോദ്യം ചെയ്തു വരുന്നു.
49 പെട്ടി സ്‌ഫോടക വസ്തുക്കളാണ് പിടിച്ചത്. ക്വാറികളില്‍ വിതരണത്തിനു കൊണ്ടുവന്നതാണെന്നു കരുതുന്നു. ദേശീയപാത 47ല്‍ പൊലീസിന്റെ വാഹനപരിശോധനയ്ക്കിടെയാണ് സ്‌ഫോടകവസ്തു കണ്ടെത്തിയത്. അനധികൃതമായി കൊണ്ടുവന്നതാണെങ്കിലും ആശങ്കപ്പെടേണ്ട കാര്യമില്ലെന്നു പൊലീസ് അറയിച്ചു.
വളം വിതരണം ചെയ്യുന്ന ലോറിയിലാണ് ഇവ ഒളിപ്പിച്ചു കൊണ്ടുവന്നത്. ലോറി പാലക്കാടുനിന്ന് തൃശൂര്‍ ഭാഗത്തേക്ക് വരുകയായിരുന്നു. ലോറിയിലുണ്ടായിരുന്ന പാലക്കാട് സ്വദേശികളായ രണ്ടുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. വിപിന്‍, സുരേഷ് എന്നിവരാണ് പിടിയിലായത്. രേഖകള്‍ പൊലീസ് പരിശോധിക്കുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha


























