ശ്രീകൃഷ്ണജയന്തി പ്രവൃത്തിദിവസമാക്കിയ വിവാദ സര്‍ക്കുലര്‍ പിന്‍വലിച്ചു

കൊല്ലത്ത് ഗ്രാമവികസന വകുപ്പിന് കീഴിലെ ദാരിദ്ര്യ നിര്‍മാര്‍ജ്ജന വിഭാഗം, ശ്രീകൃഷ്ണജയന്തി ദിനം പ്രവൃത്തിദിവസമാക്കി പുറപ്പെടുവിച്ച വിവാദ സര്‍ക്കുലര്‍ പിന്‍വലിച്ചു. സംഭവം വിവാദമായതിനെ തുടര്‍ന്നാണ് സര്‍ക്കുലര്‍ പിന്‍വലിച്ച് പ്രോജക്ട് ഓഫീസര്‍ പ്രശ്‌നത്തില്‍ നിന്നും തലയൂരിയത്.
ശ്രീകൃഷ്ണജയന്തി ദിനവും, ഞായറാഴ്ചയും ജില്ലയിലെ ബ്ലോക് ഡെവലപ്പ്‌മെന്റ് ഓഫീസര്‍മാര്‍ക്കാണ് പ്രവൃത്തി ദിനമാക്കിയത്. ദാരിദ്ര്യ നിര്‍മാര്‍ജ്ജന വിഭാഗം പ്രോജക്ട് ഓഫീസറാണ് സര്‍ക്കുലര്‍ അയച്ചത്. ഇന്ദിരാ ആവാസ് യോജനയ്ക്ക് കീഴിലെ രജിസ്‌ട്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കണമെന്ന ന്യായമായിരുന്നു കാരണമായി ചൂണ്ടിക്കാട്ടിയിരുന്നത്.
ഇതു സംബന്ധിച്ച അറിയിപ്പ് ഇന്നലെയോടെ എല്ലാ ബ്ലോക്ക് ഓഫീസര്‍മാര്‍ക്കും ലഭിക്കുകയും ചെയ്തു. ശ്രീകൃഷ്ണ ജയന്തി ആഘോഷങ്ങളില്‍ പങ്കെടുക്കേണ്ടതിനാലും പൊതു അവധിയെന്ന നിലയിലും ഉദ്യോഗസ്ഥര്‍ക്കിടയില്‍ നിന്നു തന്നെ എതിര്‍പ്പുണ്ടായെങ്കിലും സര്‍ക്കുലര്‍ പിന്‍വലിക്കാന്‍ പ്രോജക്ട് ഓഫീസര്‍ തയ്യാറായില്ല.
സംഭവത്തിന്റെ നിജസ്ഥിതി ആരായാന്‍ ബന്ധപ്പെട്ടപ്പോള്‍ സര്‍ക്കുലറിന്റെ കാര്യം മറച്ചു വച്ചായിരുന്നു പ്രോജക്ട് ഡയറക്ടറുടെ പ്രതികരണം. വിവാദമായതോടെ ഉച്ചയ്ക്ക് ശേഷം സര്‍ക്കുലര്‍ പിന്‍വലിക്കുകയായിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha


























