Widgets Magazine
15
Oct / 2025
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ക​ണ്ണൂ​ർ മു​ൻ എ.​ഡി.​എം കെ. ​ന​വീ​ൻ ബാ​ബു​വി​ന്റെ മ​ര​ണ​ത്തി​ന് ഇന്ന് ഒരു വർഷം....


ചക്രവാതച്ചുഴിയും അറബിക്കടലിലെ ന്യൂനമർദ്ദവും.... സംസ്ഥാനത്ത് ഇത്തവണ തുലാവർഷം ശക്തമാകാൻ സാധ്യത.... ഇന്ന് ആറു ജില്ലകളിൽ യെല്ലോ അലർട്ട്


ഇന്ന് തിരുവനന്തപുരം മുതൽ തൃശ്ശൂർ വരെയുള്ള ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്...നാളെ നാല് ജില്ലകളിൽ യെല്ലോ അലർട്ടുണ്ട്... രണ്ട് ദിവസത്തിനകം തെക്ക് പടിഞ്ഞാറൻ കാലവർഷം വിടവാങ്ങും..


രണ്ടു യുവാക്കള്‍ വെടിയേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയതില്‍ ദുരൂഹത... വെടിയൊച്ച ആരും കേട്ടിട്ടില്ലെന്നതും സംഭവത്തിന്റെ ദുരൂഹത വര്‍ധിപ്പിക്കുകയാണ്.. പോലീസ് അന്വേഷണം തുടങ്ങി..


ഇന്ത്യ പരീക്ഷിക്കാന്‍ പോകുന്നത് തന്ത്രപ്രധാന ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈല്‍? ശത്രുക്കളുടെ മുട്ടുകൾ ഇടിക്കുന്നു...ബംഗാള്‍ ഉള്‍ക്കടലില്‍ ഇന്ത്യ ഇതുമായി ബന്ധപ്പെട്ട് നോട്ടാം മുന്നറിയിപ്പ് പുറപ്പെടുവിച്ചു..

മൂന്നാറിലെ സിപിഎം പാര്‍ട്ടി ഓഫീസ് കെട്ടിടം ഒഴിപ്പിക്കാന്‍ ഒരു പുല്ലനെയും അനുവദിക്കില്ലെന്ന് എംഎം മണി; മണിയാശാന്‍ ഗര്‍ജിച്ചതോടെ സിപിഐ വെട്ടിലായി, സിപിഎം മൂന്നാര്‍ ഏരിയാ കമ്മിറ്റി ഓഫീസും രവീന്ദ്രന്‍ പട്ടയത്തിലായിരിക്കേ കൈയേറ്റം ഒഴിപ്പിക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തിനെതിരെ സര്‍ക്കാരിനെയും സിപിഐയെയും വെള്ളം കുടിപ്പിച്ചുകൊണ്ട് രംഗത്തിറങ്ങി എംഎം മണി

21 JANUARY 2022 08:36 PM IST
മലയാളി വാര്‍ത്ത

മൂന്നാറിലെ സിപിഎം പാര്‍ട്ടി ഓഫീസ് കെട്ടിടം ഒഴിപ്പിക്കാന്‍ ഒരു പുല്ലനെയും അനുവദിക്കില്ലെന്ന് എംഎം മണിയാശാന്‍ ഗര്‍ജിച്ചതോടെ സിപിഐ വെട്ടിലായിരിക്കുന്നു. സിപിഎം മൂന്നാര്‍ ഏരിയാ കമ്മിറ്റി ഓഫീസും  രവീന്ദ്രന്‍ പട്ടയത്തിലായിരിക്കേ കൈയേറ്റം ഒഴിപ്പിക്കാനുള്ള  സര്‍ക്കാര്‍ തീരുമാനത്തിനെതിരെയാണ്  എംഎം മണി സര്‍ക്കാരിനെയും സിപിഐയെയും  വെള്ളം കുടിപ്പിച്ചുകൊണ്ട് രംഗത്തിറങ്ങിയിരിക്കുന്നത്.

മണിയാശാന്‍ എല്ലാക്കാലത്തും പാര്‍ട്ടിക്കും നിയമത്തിനുമൊക്കെ ഏറെ ഉയരത്തിലാണ്. നിഖണ്ഡുവിലില്ലാത്തതും മലയാള ഭാഷ അംഗീകരിക്കാത്തതുമായ ഏതു ഭാഷയും പറയാന്‍ മണിയാശാന് മടിയില്ലതാനും. വിവാദപരമായ വണ്‍ ടു ത്രീ പ്രസംഗം ഉള്‍പ്പെടെ തനിക്കു തോന്നുതൊക്കെ വിളിച്ചുപറയാന്‍ അന്നും ഇന്നും മണിക്കു മടിയില്ലതാനും.

രവീന്ദ്രന്‍ പട്ടയങ്ങള്‍ റദ്ദ് ചെയ്യാനുള്ള റവന്യു വകുപ്പിന്റെ ഉത്തരവിനെതിരേ എംഎം മണി ആഞ്ഞടിച്ചതോടെ സിപിഐ പത്തിതാഴ്ത്തിക്കഴിഞ്ഞു. സിപിഐയുടെ കേരള ആചാര്യന്‍ കാനം രാജേന്ദ്രന്‍പോലും മണിയാശാനെതിരെ രവീന്ദ്രന്‍ പട്ടയത്തിന്റെ പേരില്‍ വാ തുറക്കാന്‍ ധൈര്യപ്പെടുന്നില്ല. റവന്യൂ വകുപ്പ് ഭരണം സിപിഐയ്ക്കാണെന്നിരിക്കെയാണ് സിപിഎം നേതാവായ എംഎം മണി സര്‍ക്കാരിനെതിരെ നിലപാട് സ്വീകരിച്ചിരിക്കുന്നത്.

രവീന്ദ്രന്‍ പട്ടയം ഉത്തരവ് പ്രകാരം  വന്‍കിടക്കാര്‍ സ്വന്തമാക്കിയ പട്ടയങ്ങള്‍ റദ്ദ് ചെയ്യുമ്പോള്‍ മൂന്നാറിലെ  സിപിഎം ഓഫീസ് പട്ടയവും റദ്ദ് ചെയ്യേണ്ടി വരുമെന്ന സാഹചര്യത്തിലാണ് മണി സിപിഐയെ വെല്ലുവിളിച്ചിരിക്കുന്നത്. കുടിയൊഴിപ്പിക്കാനുള്ള പണി കൈയിലിരിക്കട്ടെയെന്നാണ് മണിയാശാന്‍ തുറന്നടിച്ചിരിക്കുന്നത്.  പാര്‍ട്ടി ഓഫീസ് അവിടെ അങ്ങനെ തന്നെ നില്‍ക്കുമെന്നും ഒരു പുല്ലനെയും  തൊടാന്‍ അനുവദിക്കില്ലെന്നും എംഎം മണി വെല്ലുവിളിച്ചതോടെ റവന്യു മന്ത്രി വെട്ടിലായി. പട്ടയമേള നടത്തി വിതരണം ചെയ്ത പട്ടയങ്ങള്‍ ഇപ്പോള്‍ റദ്ദ് ചെയ്യുന്നത് എന്തിനാണെന്ന് റവന്യു മന്ത്രിയും വകുപ്പും വ്യക്തമാക്കണമെന്നു  മണി പറഞ്ഞതിനെതിരെ ഒരു സിപിഐ മന്ത്രിയും വായ തുറക്കാന്‍ ധൈര്യപ്പെടുന്നുമില്ല.

ഉത്തരവ് നടപ്പിലാക്കാന്‍ ശ്രമിച്ചാല്‍ ജനങ്ങള്‍ തെരുവിലിറങ്ങുമെന്നും  അവര്‍ കോടതിയിലേക്ക് പോകുകയോ പ്രക്ഷോഭം നടത്തുകയോ ചെയ്യുമെന്നും  വിഷയത്തെ നിയമപരമായും രാഷ്ട്രീയപരമായും നേരിടുമെന്നും ഉടുമ്പന്‍ചോല എംഎല്‍എ കൂടിയായ എംഎം മണി പറഞ്ഞതോടെ രവീന്ദ്രന്‍ പട്ടയം വീണ്ടും ഫ്രീസറിയാകുനെന്ന നിലയിലായി.

ജനങ്ങള്‍ വെറുതെ പട്ടയം വാങ്ങിയതല്ലെന്നും മേള നടത്തി, പൈസ അടച്ച് വാങ്ങിയതാണെന്നു മാത്രമല്ല രവീന്ദ്രന്‍ പട്ടയങ്ങള്‍ റദ്ദാക്കാനുള്ള  നടപടിയോട് തനിക്ക് യോജിപ്പില്ലെന്നും മണി തുറന്നടിച്ചു. ഉത്തരവ്  ബാധിക്കുക ഇടുക്കി ജില്ലയിലെ  സാധാരണക്കാരെയാണെന്നും അവിടെ ഒരു വന്‍കിടക്കാരും ഇല്ലെന്നുമാണ് മണിയുടെ  നിലപാട്. ഇതുവരെ പട്ടയങ്ങള്‍ റദ്ദാക്കണമെന്ന് മാറി മാറി ഭരിച്ച സര്‍ക്കാരുകള്‍ക്ക് തോന്നിയില്ലെന്നും  അന്നൊക്കെ ഇവരെല്ലാം എവിടെയായിരുന്നുവെന്നുമാണ് മണിയുടെ ചോദ്യം.

അതേ സമയം രവീന്ദ്രന്‍ പട്ടയം റദ്ദാക്കാനുള്ള സ്വന്തം പാര്‍ട്ടിയുടെ തീരുമാനത്തിനെതിരെ  സിപിഐ ഇടുക്കി ജില്ലാ നേതൃത്വവും രംഗത്ത് വന്നത് കാനം രാജേന്ദ്രനുള്ള പാരയായിരിക്കുന്നു. രവീന്ദ്രന്‍ പട്ടയങ്ങള്‍ റദ്ദ് ചെയ്യാനുള്ള റവന്യൂ വകുപ്പിന്റെ തീരുമാനം അംഗീകരിക്കില്ലെന്നാണ് സിപിഐയുടെ തുറന്ന നിലപാട്. ഒഴിപ്പിക്കേണ്ടത് കയ്യേറ്റം നടത്തിയ വന്‍കിട റിസോര്‍ട്ടുകാരെയാണെന്നും പാവപ്പെട്ടവരെ അല്ലെന്നുമാണ് ഇസ്മയിലിന്റെ നിലപാട്. പാവപ്പെട്ടവരെ ഒഴിപ്പിക്കില്ലെന്നും അന്ന് പട്ടയം നല്‍കിയതിനെ ഇകഴ്ത്തി കാണിക്കാനുള്ള ശ്രമം വിജയിക്കില്ലെന്നും ഇസ്മായേല്‍ പറയുന്നു.

സിപിഎം പാര്‍ട്ടി ഓഫീസ് പട്ടയം കിട്ടുന്നതിന് മുമ്പേ അവിടെയുള്ളതാണെന്നും   പാര്‍ട്ടി ഓഫീസ് തൊടാന്‍ ഒരു പുല്ലനെയും അനുവദിക്കില്ലെന്നും സര്‍ക്കാര്‍ നീക്കത്തെ  നിയമപരമായും രാഷ്ട്രീയമായും ഞങ്ങള്‍ നേരിടുമെന്നുമാണ് എം എം മണി പ്രഖ്യാപിച്ചിരിക്കുന്നത്. പാര്‍ട്ടി തീരുമാനപ്രകാരമാണ് സര്‍ക്കാര്‍ നടപടി എന്ന് സിപിഎം സംസ്ഥാനസെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞിട്ടും മണി സ്വന്തം നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ്.

സിപിഐ ചര്‍ച്ച ചെയ്യാതെയെടുത്ത തീരുമാനമെന്ന് സിപിഐ നേതാവും അന്നത്തെ റവന്യൂമന്ത്രിയുമായിരുന്ന കെ ഇ ഇസ്മായില്‍  തുറന്നടിച്ചിരിക്കെ സിപിഐയ്ക്കുള്ളിലും  ഇതൊരു രാഷ്ട്രീയപ്പോരിന് വഴി തുറക്കുകയാണ്. രവീന്ദ്രന്‍ പട്ടയം നല്‍കുന്ന സമയത്ത് റവന്യൂ മന്ത്രിയായിരുന്ന കെ ഇ ഇസ്മായില്‍   മണിയുടെ നിലപാടിനെ പരസ്യമായി പിന്‍തുണച്ചുകഴിഞ്ഞു. വിഎസ് അച്യുതാനന്ദന്റെ പഴയ  മൂന്നാര്‍ ഓപ്പറേഷനും കരിമ്പൂച്ചകളെ കയറ്റിയുള്ള വെട്ടിനിരത്തലും  തെറ്റായിരുന്നുവെന്ന് വരെ പറഞ്ഞാണ് മണിയാശാന്റെ വിമര്‍ശനം.

 
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അമ്മയുടെ കൺമുന്നിൽ മൂന്ന് വയസുകാരന് ദാരുണാന്ത്യം....  (26 minutes ago)

അർജന്റീന കുതിക്കുന്നു... ലൗതാരോക്കും മക് അലിസ്റ്ററിനും ഇരട്ട ഗോൾ  (57 minutes ago)

അർജന്റീന കുതിക്കുന്നു... ലൗതാരോക്കും മക് അലിസ്റ്ററിനും ഇരട്ട ഗോൾ  (1 hour ago)

പവന് 400 രൂപയുടെ വർദ്ധനവ്  (1 hour ago)

ഗ്യാസ് സിലിണ്ടറിൽ നിന്ന് തീപിടിച്ചുണ്ടായ അപകടത്തിൽ ...  (1 hour ago)

അബിൻ വർക്കിക്ക് BJP-ലേക്ക് ക്ഷണം...! "പ്രധാനമന്ത്രിയോ രാഷ്ട്രപതിയോ ആകാം"...!  (1 hour ago)

വോട്ടർപ്പട്ടികയിൽ പേരുചേർക്കാനും ഒഴിവാക്കാനും  (2 hours ago)

നൂറിലധിനം സൈനികരെ പാകിസ്ഥാന് നഷ്ടമായെന്ന്  (2 hours ago)

നിയമസഭാ തെരഞ്ഞെടുപ്പ് ലക്ഷ്യമാക്കിയുള്ള രാഷ്ട്രീയ പ്രചരണത്തിനും  (2 hours ago)

"അന്തം കമ്മികളെ പോയി ചാവ്"..! കല്‍പ്പറ്റ ദേ മുഖ്യന്റെ ചെപ്പകുറ്റി തകർക്കുന്നു... സതീശനെയും ഒതുക്കി  (2 hours ago)

കെഎസ്ആർടിസി സ്വിഫ്റ്റ് ബസ് പാലത്തിലേക്കിടിച്ചുകയറി  (2 hours ago)

എതിരാളികളുടെ മേൽ വിജയം നേടാൻ സാധിക്കും.  (3 hours ago)

ദേവസ്വം ബോർഡിന്‍റെ ഗൂർഖ ജീപ്പിലായിരിക്കും സന്നിധാനത്തേക്കുള്ള യാത്ര...  (3 hours ago)

ടൈം മാഗസിന്റെ കവർ ചിത്രത്തിനെതിരെ  (3 hours ago)

മൃതദേഹങ്ങൾ അതിർത്തി കടന്ന് എത്തി  (3 hours ago)

Malayali Vartha Recommends