കുടുംബ വഴക്കിനെ തുടര്‍ന്ന് സംഘർഷം; തലയ്ക്ക് അടിയേറ്റ നാല്പതുകാരന് ദാരുണാന്ത്യം; സംഭവത്തിൽ ബന്ധുവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു
പാലക്കാട് കുടുംബ വഴക്കിനെ തുടര്‍ന്ന് ഉണ്ടായ അടിപിടിയില്‍ തലയ്ക്ക് അടിയേറ്റ് നാല്പതുകാരന് മരിച്ചു. തമിഴ്നാട് സ്വദേശിയായ അബ്ബാസാണ് മരിച്ചത്. സംഭവത്തില്‍ ഭാര്യയുടെ ബന്ധുവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. തമിഴ്നാട് ആനമല സ്വദേശിയായ അബ്ബാസിന് ഭാര്യവീട്ടില്‍ വച്ചാണ് തലയ്ക്ക് പരിക്കേറ്റത്. ഇന്നലെ രാത്രി എട്ടരയോടെയായിരുന്നു സംഭവം.
അബ്ബാസ് മദ്യപിച്ച് വഴക്കുണ്ടാക്കുന്നത് പതിവാണെന്ന് ബന്ധുക്കള്‍ ആരോപിച്ചു. ഇന്നലെയും വഴക്കുണ്ടായി. ഭാര്യ ഉള്‍പ്പടെയുള്ള സ്ത്രീകളെ മര്‍ദ്ദിച്ചു. അബ്ബാസ് ഗ്യാസ് സിലിണ്ടര്‍ എടുത്ത് എറിഞ്ഞു. തിരിച്ചടിയിലാണ് തലയ്ക്ക് പരിക്കേറ്റത്. ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന് രക്ഷിക്കാനായില്ല.
https://www.facebook.com/Malayalivartha