പതിനഞ്ചുകാരിയെ ലൈംഗികമായി പീഡിപ്പിച്ചശേഷം പണവും സ്വര്‍ണവും തട്ടിയെടുത്ത സംഭവത്തില്‍ യുവാവ് അറസ്റ്റില്‍

പ്രണയം നടിച്ച് പതിനഞ്ചു വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച ശേഷം ഭീഷണിപ്പെടുത്തി സ്വര്‍ണവും പണവും തട്ടിയെടുത്ത് സംഭവത്തില്‍ യുവാവ് അറസ്റ്റിലായി. തെന്‍മല ഒറ്റക്കല്‍ ലുക്കൗട്ടിന് സമീപം മാപ്പിളശ്ശേരി വീട്ടില്‍ റെനിന്‍ വര്‍ഗീസ് (20) ആണ് പിടിയിലായത്. പുനലൂര്‍ പൊലീസാണ് ഇയാളെ പിടികൂടിയത്. പെണ്‍കുട്ടിയെ പ്രണയം നടിച്ച് കൊണ്ടുപോയി പീഡിപ്പിക്കുകയും ദൃശ്യങ്ങള്‍ മൊബൈല്‍ ക്യാമറയില്‍ പകര്‍ത്തുകയും ചെയ്തശേഷമാണ് സ്വര്‍ണവും പണവും തട്ടിയെടുത്തത്.
സ്വര്‍ണവും പണവും നല്‍കിയില്ലെങ്കില്‍ പീഡന ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയ വഴി പ്രചരിപ്പിക്കുമെന്ന് യുവാവ് പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തുകയായിരുന്നു. പുനലൂര്‍ സ്വദേശിനിയായ പെണ്‍കുട്ടിയാണ് ഇരയായത്. പുനലൂര്‍ കോടതിയില്‍ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു.
https://www.facebook.com/Malayalivartha

























