Widgets Magazine
16
Apr / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

വനിതാ സംവരണ ബില്ലില്‍ രാഷ്ട്രീയം കാണരുതെന്ന് മോദി

16 APRIL 2026 05:42 PM IST
മലയാളി വാര്‍ത്ത

വനിതാ സംവരണ ഭേദഗതി ബില്ലുമായി ബന്ധപ്പെട്ട ചര്‍ച്ചയില്‍ സംസാരിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ചരിത്രനിമിഷമെന്നാണ് പ്രധാനമന്ത്രി ലോക്‌സഭയില്‍ ബില്ലിനെ വിശേഷിപ്പിച്ചത്. സ്ത്രീകളെ ഭരണത്തിന്റെ ഭാഗമാക്കാനുള്ള അവസരമാണിത്. ഈ അവസരം കളയരുതെന്നും അദ്ദേഹം പറഞ്ഞു.

'രാഷ്ട്രീയവും ദിശയും മാറ്റിമറിക്കുന്ന ബില്ലാണത്. ബില്‍ കാലഘട്ടത്തിന്റെ ആവശ്യമാണ്. ഇതിനെ എതിര്‍ക്കുന്നവര്‍ക്ക് രാജ്യം മാപ്പ് നല്‍കില്ല. ബില്ലില്‍ രാഷ്ട്രീയം കാണരുത്. പഞ്ചായത്തില്‍ സംവരണം അനുവദിച്ചവര്‍ ലോക്‌സഭയിലെ സംവരണം എതിര്‍ക്കുന്നു. സ്വന്തം സ്ഥാനം പോകുമെന്ന പേടിയാണ് ചിലര്‍ക്ക്. ബില്ലിനെ എതിര്‍ക്കുന്നവര്‍ക്ക് ദീര്‍ഘകാലം വില നല്‍കേണ്ടിവരും. ബില്ലിനെ രാഷ്ട്രീയ തുലാസുകൊണ്ട് അളക്കരുത്. ലോക്‌സഭാംഗങ്ങളുടെ ഉദ്ദേശശുദ്ധി രാജ്യത്തെ സ്ത്രീകള്‍ നിരീക്ഷിക്കുന്നുണ്ട്. വിഘടിത കാഴ്ചപ്പാടുള്ളവര്‍ കള്ളപ്രചാരണം നടത്തുന്നു. എല്ലാവര്‍ക്കും തുല്യപ്രാധാന്യം നല്‍കും' മോദി പറഞ്ഞു. പ്രതിപക്ഷത്തിന്റെ പ്രതിഷേധത്തിനിടെയായിരുന്നു മോദിയുടെ പ്രസംഗം.

2029ലെ തിരഞ്ഞെടുപ്പില്‍ 33 ശതമാനം സ്ത്രീ സംവരണം നടപ്പാക്കാന്‍ ലോക്‌സഭാ സീറ്റുകള്‍ 850 ആയി വര്‍ദ്ധിപ്പിക്കുന്നതാണ് ബില്ല്. ഇതിനെ ഒറ്റക്കെട്ടായി എതിര്‍ക്കാന്‍ കഴിഞ്ഞ ദിവസം ചേര്‍ന്ന യോഗത്തില്‍ പ്രതിപക്ഷം തീരുമാനിച്ചിരുന്നു. 2011ലെ സെന്‍സസിന്റെ അടിസ്ഥാനത്തില്‍ ലോക്‌സഭ, നിയമസഭ മണ്ഡലങ്ങളുടെ എണ്ണം പുനഃക്രമീകരിക്കാനാണ് നീക്കം. പ്രതിപക്ഷത്തിന്റെ എതിര്‍പ്പ് അവഗണിച്ച് മുന്നോട്ട് പോകാനാണ് കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനം. വനിതാ സംവരണത്തിനായി എല്ലാ സംസ്ഥാനത്തും ലോക്‌സഭാ, നിയമസഭാ സീറ്റുകള്‍ 50 ശതമാനം വര്‍ദ്ധപ്പിക്കുമെന്നാണ് നേരത്തേ സൂചിപ്പിച്ചിരുന്നത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

എന്‍ജിനീയറിങ്/ഫാര്‍മസി പ്രവേശനപരീക്ഷ ഏപ്രില്‍ 17 മുതല്‍ 22 വരെ  (1 hour ago)

ഉത്തര്‍പ്രദേശില്‍ ട്രെയിന്‍ അപകടത്തില്‍ അഞ്ചുപേര്‍ക്ക് ദാരുണാന്ത്യം  (1 hour ago)

അയര്‍ലന്‍ഡില്‍ മലയാളി നഴ്‌സിന് നേരെ ആക്രമണം  (1 hour ago)

സംരക്ഷണം തേടി കുംഭമേള വൈറല്‍ താരം മുഖ്യമന്ത്രിക്കും പൊലീസിനും പരാതി നല്‍കി  (1 hour ago)

വനിതാ സംവരണ ബില്ലില്‍ രാഷ്ട്രീയം കാണരുതെന്ന് മോദി  (1 hour ago)

കോണ്‍ഗ്രസിനുള്ളില്‍ മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലി പുകയുന്ന തര്‍ക്കങ്ങളില്‍ പരിഹാസവുമായി മന്ത്രി വി. ശിവന്‍കുട്ടി  (1 hour ago)

'കല്യാണിയും പ്രണവും തമ്മിലുള്ള വിവാഹത്തിനായി കാത്തിരിക്കുന്നു'; മറുപടിയുമായി ലിസി  (1 hour ago)

ഗാനമേളയ്ക്കിടെ നൃത്തം ചെയ്തയാളെ കസേര കൊണ്ട് അടിച്ച സംഭവത്തില്‍ കേസെടുത്ത് പൊലീസ്  (1 hour ago)

നാസിക് ടിസിഎസില്‍ നിര്‍ബന്ധിത മതപരിവര്‍ത്തനവും പീഡനവും  (2 hours ago)

ചേട്ടനെ തല്ലിയതിന്റെ കലിപ്പ്!! അനിയന്റെ കടുംകൈ, 38കാരനെ തല്ലികൊന്ന് സഹോദരൻ  (2 hours ago)

ബിഡിഎസ് വിദ്യാര്‍ത്ഥി നിതിന്റെ മരണം: ഡോ.റാമിനെ കോളേജില്‍ നിന്ന് പുറത്താക്കാന്‍ മാനേജ്‌മെന്റ് തീരുമാനം  (2 hours ago)

വിഷു ആഘോഷങ്ങൾക്കിടെ പടക്കം പൊട്ടി യുവാവ് മരിച്ചു..  (5 hours ago)

കുംഭം രാശി: വിഷുഫലം 2026  (6 hours ago)

അവധി ആഘോഷിക്കാനെത്തിയ 18കാരനെ തിരമാലയിൽപ്പെട്ട് കാണാതായി...തെരച്ചിൽ തുടരുന്നു...  (6 hours ago)

സംസ്ഥാനത്ത് താപനില വർദ്ധിക്കുന്ന സാഹചര്യത്തിൽ പൊതു ജനങ്ങൾക്കായി ജാ​ഗ്ര​ത നി​ർ​ദേ​ശ​ങ്ങ​ൾ പു​റ​പ്പെ​ടു​വി​ച്ച് സം​സ്ഥാ​ന ദു​ര​ന്ത നി​വാ​ര​ണ അ​തോ​റി​റ്റി  (6 hours ago)

Malayali Vartha Recommends