നിറപറയെ രക്ഷിക്കാന്‍ കോണ്‍ഗ്രസ് കേന്ദ്ര നേതൃത്വം രംഗത്ത്, ചര്‍ച്ചകള്‍ക്ക് ചുക്കാന്‍ പിടിക്കുന്നത് നടി ഖുഷ്ബു

മലയാളിയെ വിഷം തീറ്റിച്ച നിറപറയെ രക്ഷിക്കാന്‍ കോണ്‍ഗ്രസ് കേന്ദ്ര നേതൃത്വം രംഗത്ത്. ഇതിന്റെ ഭാഗമായി കേന്ദ്ര നേതൃത്വവും സംസ്ഥാന നേതൃത്വവും തമ്മില്‍ ചര്‍ച്ച നടത്തി. ഏതുവിധേനയും നിറപറയക്കെതിരെയുളള നടപടികള്‍ മയപ്പെടുത്താനാണ് കോണ്‍ഗ്രസ് നിര്‍ദ്ദേശം. എ.ഐ.സി സി വക്തവും പ്രമുഖ നടിയുമായ ഖുശ്ബുനെ ഉപയോഗിച്ച് നിറപറ ഉടമകള്‍ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡില്‍ ചെലുത്തിയ സമ്മര്‍ദ്ദമാണ് പുതിയ നീക്കത്തിന് വഴിതെളിച്ചത്. നിറപറയുടെ മലയാളം, തമിഴ് പരസ്യങ്ങളില്‍ കാവ്യാമാധവനു പുറമേ കോണ്‍ഗ്രസ് നേതാവും സിനിമാതരവുമായ ഖുശ്ബുവും അഭിനയിച്ചിരുന്നു.
ഖുശ്ബു അടുത്തിടെയാണ് കോണ്‍ഗ്രസില്‍ എത്തിയതെങ്കിലും ഇവര്‍ക്ക്് കോണ്‍ഗ്രസ് കേന്ദ്രനേതാക്കളിലും സംസ്ഥാന നേതാക്കളിലും നല്ല സ്വാധീനമാണുള്ളത്. ഈ സ്വാധീനം ഉപയോഗിച്ച് ഏതുവിധേനെയും നിറപറയ്്‌ക്കെതിരെയുളള നടപടികള്‍ അവസാനിപ്പിക്കാനാണ് സര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്തുന്നത്.
നിറപറയുടെ ഭീഷണികള്‍ക്ക് മുമ്പില്‍ മുട്ട് മടക്കാതെ മുന്നോട്ട് പോകുന്ന ഭക്ഷ്യ സുരക്ഷാ കമ്മീഷണര്‍ ടി.വി. അനുപമയെ തല്‍സ്ഥാനത്തു നിന്ന് നീക്കാനും ശ്രമം നടക്കുന്നുണ്ട്.് എന്നാല്‍ അത്തരം ഒരു നീക്കത്തിലൂടെ വിവാദത്തലേര്‍പ്പെടാന്‍ ഇപ്പോള്‍ സര്‍ക്കാര്‍ ശ്രമിക്കില്ല. എന്നാല്‍ ഖുശ്ബു ചെലുത്തുന്ന സമ്മര്‍ദ്ദത്തെ തുടര്‍ന്ന് മറ്റുവഴികളെപ്പറ്റി ആലോചിക്കാന്‍ ചില നിമവിദഗദ്ധരുമായും ചര്‍ച്ചകള്‍ സര്‍ക്കാര്‍ പ്രതിനിധികള്‍ നടത്തിയിട്ടുളതായാണ് വിവരം.
മാഗി ന്യൂഡില്‍സിന്റെ പരസ്യത്തില്‍ അഭിനയിച്ചതിന് അമിതാബ ബച്ചന്‍, പ്രീതി സിന്‍ഹ,മാധുരി ദീക്ഷിത് തുടങ്ങിയ പ്രമുഖര്‍ക്കെതിരെ കേസ് എടുത്തിരുന്നു. നിലവിലെ സാഹചര്യത്തില്‍ കാവ്യാമാധവന്‍ ഖുശ്ബു അടക്കം പരസ്ത്തില്‍ അഭിനിച്ചവര്‍ക്കെതിരെല്ലാം കേസെടുത്തേക്കും.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha


























