Widgets Magazine
19
Apr / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പരിക്കേറ്റവർ വേഗത്തിൽ സുഖം പ്രാപിക്കാനായി പ്രാർഥിക്കുന്നു.. വാൽപ്പാറ വാഹനാപകടത്തിൽ അനുശോചിച്ച് രാഷ്ട്രപതി


മരിച്ചവരുടെ കുടുംബങ്ങൾക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിയിൽ നിന്നും പരമാവധി സഹായം... വാൽപ്പാറ വാഹനാപകടത്തിൽ പരിക്കേറ്റവരുടെ ചികിത്സ സർക്കാർ ഏറ്റെടുക്കുമെന്ന് മന്ത്രി വി ശിവൻകുട്ടി...


വിഷു, മേടമാസ പൂജകൾ പൂർത്തിയാക്കി ശബരിമല ക്ഷേത്ര നട ഇന്ന് രാത്രി 10 മണിക്ക് അടയ്ക്കും...


ഇറാൻ- യു.എസ് യുദ്ധം അവസാനിക്കുമെന്ന് സൂചന... ലെബനനിൽ ഇസ്രയേൽ ആക്രമണം നിറുത്തിയതിനുപിന്നാലെ, ഹോർമുസ് കടലിടുക്ക് ഇറാൻ ഇന്നലെ പൂർണമായി തുറന്നു


ജാമ്യ വ്യവസ്ഥ ലംഘിച്ചുവെന്ന പോലീസ് പരാതിയിൽ രാഹുൽ മാങ്കൂട്ടത്തിന്റെ ജാമ്യം റദ്ദാക്കണമെന്ന് വീണ്ടും  പ്രോസിക്യൂഷൻ... ഹർജിയിൽ ആക്ഷേപമുണ്ടെങ്കിൽ 30 ന് ബോധിപ്പിക്കാൻ കോടതി ഉത്തരവ്

സുരക്ഷാവീഴ്ച്ച റിപ്പോര്‍ട്ട് ചെയ്യരുത്!! ആക്രോശവുമായി സിപിഎം പ്രവർത്തകർ, ചേവായൂര്‍ പോലിസ് സ്‌റ്റേഷന് മുന്നില്‍ വനിതാ മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെ കൈയ്യേറ്റം

29 JANUARY 2022 09:59 PM IST
മലയാളി വാര്‍ത്ത

ചേവായൂർ ചില്‍ഡ്രന്‍സ് ഹോമിലെ പെണ്‍കുട്ടികളെ കാണാതായ കേസിലെ പ്രതി പോലിസ് സ്‌റ്റേഷനില്‍ നിന്നും ചാടിപ്പോയ സംഭവം റിപ്പോര്‍ട്ട് ചെയ്യുകയായിരുന്ന വനിതാ മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെ കൈയ്യേറ്റം.

സുരക്ഷാവീഴ്ച്ച റിപ്പോര്‍ട്ട് ചെയ്യരുതെന്ന് ആക്രോശിച്ച്‌ ഒരു സംഘം സിപിഎം പ്രവര്‍ത്തകരാണ് കോഴിക്കോട് ചേവായൂര്‍ പോലിസ് സ്‌റ്റേഷന് മുന്നില്‍വച്ച്‌ വനിതാ മാധ്യമപ്രവര്‍ത്തകരെ കൈയ്യേറ്റംചെയ്യാൻ ശ്രമിച്ചിരിക്കുന്നത്.

പ്രതിയെ കുറച്ച്‌ വിവരം നല്‍കിയ ലോ കോളേജ് വിദ്യാര്‍ത്ഥികളുടെ പ്രതികരണം എടുക്കുന്നതിനിടെയായിരുന്നു സംഭവം. പിന്നീട് പോലിസ് എത്തിയാണ് ഇവിടെ കൂട്ടം കൂടി നിന്നവരെ വിരട്ടിയോടിച്ചത്.

ശനിയാഴ്‌ച വൈകീട് 6.15 ഓടെയാണ് സഭവം. വെള്ളിമാട് കുന്ന് ചില്‍ഡ്രന്‍സ് ഹോമില്‍ നിന്ന് പെണ്‍കുട്ടികള്‍ രക്ഷപ്പെട്ട സംഭവത്തില്‍ അറസ്റ്റിലായ രണ്ട് പ്രതികളില്‍ ഒരാളാണ് ഓടി രക്ഷപ്പെട്ടത്.

വിശദമായ ചോദ്യം ചെയ്യലിന് ശേഷം കോടതിയില്‍ ഹാജരാക്കാനുള്ള ശ്രമത്തിനിടെയാണ് ചേവായൂര്‍ പോലിസ് സ്‌റ്റേഷനില്‍ നാടകീയ സംഭവങ്ങള്‍ നടന്നത്. വേഷം മാറുന്നതിനിടെയാണ് പ്രതികളിലൊരാളായ കൊടുങ്ങല്ലൂര്‍ സ്വദേശി ഫെബിന്‍ ഓടി രക്ഷപ്പെടുകയായിരുന്നു.

സ്‌റ്റേഷന്റെ പിന്‍ ഭാഗത്തുള്ള ഇടനാഴിയിലൂടെയാണ് പ്രതി ഓടി രക്ഷപ്പെട്ടത്. പ്രതി രക്ഷപ്പെടതിന് പിന്നാലെ ബസ് സ്റ്റാന്റും സ്‌റ്റേഷന്‍ പരിസരവും കേന്ദ്രീകരിച്ച്‌ പരിശോധന ശക്തമാക്കി. വെറും ഒന്നര മണിക്കൂറിനിടെ ലോകോളജ് പരിസരത്ത് നിന്ന് പ്രതിയെ പിടികൂടി. കോളേജ് പരിസരത്തെ കുറ്റിക്കാട്ടില്‍ ഒളിച്ചിരിക്കുകയായിരുന്ന പ്രതിയെ കണ്ട കോളജിലെ വിദ്യാര്‍ത്ഥികള്‍ പോലിസിനെ അറിയിക്കുകയും തുടര്‍ന്ന് പട്രോളിങ് നടത്തുന്ന പോലിസ് സംഘം പ്രതിയെ പിടികൂടുകയുമായിരുന്നു.

പ്രതികള്‍ ചാടിപ്പോയതിനു പിന്നാലെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സ്‌റ്റേഷനിലേക്ക് മാര്‍ച്ച്‌ നടത്തിയിരുന്നു. മദ്യം നല്‍കി പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന പെണ്‍കുട്ടികളുടെ മൊഴിയയുടെ അടിസ്ഥാനത്തിലാണ് കൊല്ലം സ്വദേശി ടോം തോമസിനെയും, തൃശൂര്‍ സ്വദേശി ഫെബിന്‍ റാഫിയും പോലീസ് അറസ്റ്റ് ചെയ്തത്.

പെണ്‍കുട്ടികളുടെ രഹസ്യ മൊഴി കോഴിക്കോട് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് രേഖപ്പെടുത്തിയിട്ടുണ്ട്. കൊല്ലം, കൊടുങ്ങല്ലൂര്‍ സ്വദേശികളായ യുവാക്കളെ ബംഗളുരുവിലെക്കുള്ള യാത്രാ മദ്ധ്യേ പരിചയപ്പെട്ടതാണെന്നാണ് പെണ്‍കുട്ടികളുടെ മൊഴി.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കെ എസ് യു നേതാവിനെതിരെ ലൈംഗികാതിക്രമ കേസ്  (4 hours ago)

യുക്രെയ്ന്‍ തലസ്ഥാനത്ത് നടന്ന വെടിവയ്പ്പില്‍ അഞ്ചു പേര്‍ അക്രമി കൊല്ലപ്പെട്ടു  (4 hours ago)

വയനാട് ദുരിത ബാധിതര്‍ക്കായി സര്‍ക്കാര്‍ നിര്‍മിച്ചു നല്‍കുന്ന ടൗണ്‍ഷിപ്പിലെ വീട് സന്ദര്‍ശിച്ച് മന്ത്രി കെ.രാജന്‍  (5 hours ago)

'പ്രേമലു 2' ഉപേക്ഷിച്ചതിനെ പറ്റി പ്രതികരിച്ച് ദിലീഷ് പോത്തന്‍  (5 hours ago)

കോണ്‍ഗ്രസിനെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി  (5 hours ago)

ടിവികെ അധ്യക്ഷന്‍ വിജയ്‌യുടെ കടലൂര്‍ പര്യടനം വീണ്ടും റദ്ദാക്കി  (5 hours ago)

എയര്‍ഗണ്‍ ചൂണ്ടി ഭീഷണിപ്പെടുത്തി യുവാവിനെ മര്‍ദിച്ചെന്ന് പരാതി  (6 hours ago)

ഹോര്‍മുസിലെ ഇറാന്‍ ആക്രമണത്തില്‍ പ്രതിഷേധമറിയിച്ച് ഇന്ത്യ  (7 hours ago)

സുഹൃത്തിനെ ആക്രമിച്ച ശേഷം രക്ഷപ്പെടാന്‍ ശ്രമിച്ച യുവാവ് ട്രെയിന്‍ തട്ടി മരിച്ചു  (8 hours ago)

ജോലി ചെയ്യുന്നതിനിടെ യുവാവിന് സൂര്യാതപമേറ്റു  (8 hours ago)

പുഴയില്‍ കുളിക്കാനിറങ്ങിയ 15കാരന്‍ പുഴയില്‍ മുങ്ങിമരിച്ചു  (9 hours ago)

ഫോണുകളില്‍ ആധാര്‍ ആപ്പ് നിര്‍ബന്ധമാക്കാനുള്ള പദ്ധതിയില്‍ നിന്ന് കേന്ദ്രം പിന്മാറി  (10 hours ago)

സംസ്ഥാനത്ത് മില്‍മ പാല്‍ വില വര്‍ദ്ധിച്ചേക്കും; ലിറ്ററിന് 6 രൂപ വരെ കൂടിയേക്കും  (10 hours ago)

ഹോർമൂസ് ദേ തുറന്നു ദേ അടച്ചു കളി മാറ്റി പിടിച്ച് ഇറാൻ ഒരു മുഴം മുന്നേ എറിഞ്ഞ് ട്രംപ് മണിക്കൂറിനുള്ളിൽ അപ്രത്യക്ഷ നീക്കം  (10 hours ago)

വിഷു ആഘോഷചിത്രങ്ങള്‍ക്ക് പിന്നാലെ നവ്യ നായര്‍ക്കെതിരെ സോഷ്യല്‍ മീഡിയ വിമര്‍ശനം  (10 hours ago)

Malayali Vartha Recommends