ഫോൺ എത്താൻ മണിക്കൂറുകൾ മാത്രം! നാളെ 10-ന് മുൻപ് കോടതിയിൽ ഫോൺ എത്തിയിരിക്കുമെന്ന് അഭിഭാഷകൻ!പത്മാസരോവരത്തിൽ തിരക്കിട്ട ചർച്ചകൾ...

ഗൂഢാലോചന നടത്തിയെന്ന കേസിൽ ദിലീപിന്‍റെ ആറ് ഫോണുകളും നാളെ മുദ്രവച്ച കവറിൽ ഹൈക്കോടതിയിൽ ഹാജരാക്കുമെന്ന് അഭിഭാഷകൻ പറഞ്ഞു. പരിശോധനയ്ക്കായി മുംബയിലേക്ക് അയച്ച രണ്ട് ഫോണുകളും വൈകിട്ടോടെ എത്തിക്കും. കേസിൽ ഡിജിറ്റല്‍ തെളിവുകള്‍ നിര്‍ണായകമാകുന്ന ഫോണുകളില്ലാതെ അന്വേഷണം മുന്നോട്ട് കൊണ്ടുപോകില്ലെന്ന പ്രോസിക്യൂഷന്‍ നിലപാടാണ് ദിലീപിന് തിരിച്ചടിയായത്. തിങ്കളാഴ്ച രാവിലെ 10.15ന് ആറ് ഫോണുകളും മുദ്രവച്ച കവറിൽ രജിസ്ട്രാർ ജനറലിന് കൈമാറണമെന്ന് കോടതി ഇന്നലെ നിർദേശം നൽകിയിരുന്നു. നാളെ കേസ് വീണ്ടും പരിഗണിക്കും. ദിലീപിന്റെ മൂന്ന് ഫോണുകളും സഹോദരൻ അനൂപ് ഉപയോഗിച്ചിരുന്ന രണ്ട് ഫോണുകളും സഹോദരീ ഭർത്താവ് സൂരജ് ഉപയോഗിച്ചിരുന്ന ഒരു ഫോണുമാണ് ഹാജരാക്കേണ്ടത്.
ഫോൺ മുംബയിലാണ് ഉള്ളതെന്നും, അവിടെ നിന്ന് എത്തിക്കാൻ ചൊവ്വാഴ്ച വരെ സമയം വേണമെന്നായിരുന്നു ദിലീപിന്റെ വാദം. എന്നാൽ കോടതി ഇത് തള്ളുകയായിരുന്നു. മുൻഭാര്യയായുള്ള സ്വകാര്യ സംഭാഷണവും, അഭിഭാഷകനുമായുള്ള സംഭാഷണവും ഫോണിലുണ്ടെന്നും അതിനാൽ അന്വേഷണ ഉദ്യോഗസ്ഥർക്ക് കൈമാറാൻ കഴിയില്ലെന്നും ദിലീപ് കോടതിയെ അറിയിച്ചിരുന്നു. ഫോൺ കൈമാറുന്നില്ലെങ്കിൽ പ്രതികൾക്ക് നൽകിയിരിക്കുന്ന സംരക്ഷണം റദ്ദാക്കണമെന്ന് പ്രോസിക്യൂഷനും വാദിച്ചു.
ഡിജിറ്റൽ തെളിവുകൾ മനപ്പൂർവം മറച്ചുപിടിക്കുന്നുവെന്ന പ്രോസിക്യൂഷന്റെ വാദം കോടതി അംഗീകരിക്കുകയായിരുന്നു. എന്നാൽ ഇതുസംബന്ധിച്ച് മഞ്ജു വാര്യരിൽ നിന്നും അന്വേഷണ സംഘം വിവരങ്ങൾ തേടിയെന്നാണ് സൂചന. സ്വകാര്യ സംഭാഷണങ്ങളൊന്നും നടന്നിട്ടില്ലെന്നും, മകളുമായി ബന്ധപ്പെട്ടുള്ള ചില കാര്യങ്ങൾ ഒന്നോ രണ്ടോ വട്ടം സംസാരിച്ചെന്ന് മഞ്ജു മറുപടി നൽകിയെന്നാണ് വിവരം. ഒരു സ്വകാര്യ ചാനലാണ് ഇതുസംബന്ധിച്ചുള്ള റിപ്പോർട്ട് പുറത്തുവിട്ടത്.
https://www.facebook.com/Malayalivartha
























