കണ്ണീര്‍ക്കാഴ്ചയായി... ബൈക്കില്‍ ആശുപത്രിയില്‍ പോയി മടങ്ങവേ ഷാള്‍ കുരുങ്ങി അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിനിക്ക് ദാരുണാന്ത്യം

ബൈക്കില്‍ ആശുപത്രിയില്‍ പോയി മടങ്ങവേ ഷാള്‍ കുരുങ്ങി അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിനിക്ക് ദാരുണാന്ത്യം. കോയമ്പത്തൂരില്‍ അമ്മയും അയല്‍ക്കാരനുമൊത്തു അശുപത്രിയില്‍ പോയി മടങ്ങുന്നതിനിടെയാണ് അപകടം നടന്നത്.
അന്നൂര്‍ വടക്കല്ലൂര്‍ സുബ്രഹ്മണിയുടെ മകള്‍ ദര്‍ശന ആണ് മരിച്ചത്. അസുഖം ബാധിച്ച ദര്‍ശനയെ അയല്‍ക്കാരന്‍ വിഘ്‌നേശിന്റെ ബൈക്കില്‍ അമ്മ സര്‍ക്കാര്‍ ആശുപത്രിയില്‍ കൊണ്ടുപോയി മടങ്ങിവരുമ്പോഴാണ് അപകടം നടന്നത്.
ദര്‍ശനയുടെ ഷാള്‍ ബൈക്കിന്റെ പിന്‍ചക്രത്തില്‍ കുടുങ്ങി. റോഡില്‍ തെറിച്ചു വീണ ദര്‍ശന തല കഴുത്തില്‍ നിന്നു വേര്‍പെട്ടാണു മരിച്ചത്.് ആ കാഴ്ച കണ്ണീര്‍ക്കാഴ്ചയായി.
കാറ്റടിക്കാതിരിക്കാനായി കുട്ടിയുടെ കഴുത്തില്‍ ഷാള്‍ മുറുക്കി ചുറ്റിയിരുന്നു. വിഘ്‌നേശിനും അമ്മയ്ക്കും ഇടയിലാണ് ദര്‍ശന ഇരുന്നിരുന്നത്.
"
https://www.facebook.com/Malayalivartha