Widgets Magazine
18
Jun / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഷാജിക്ക് സോഷ്യല്‍ മീഡിയ ഒന്നടങ്കം ഹൃദയം നിറഞ്ഞ സല്യൂട്ട് നല്‍കുകയാണ്..ടയറിനടയിൽ പെട്ട് യുവതിയുടെ വസ്ത്രങ്ങളെല്ലാം കീറിപ്പറിഞ്ഞു .സ്വന്തം ഉടുമുണ്ട് ഊരി നല്‍കി ശരീരം മറച്ച് ഷാജി ചേട്ടൻ..!


''പ്ലീസ് ചേട്ടാ ഒന്ന് കയറ്റുമോ"കെഞ്ചിപ്പറഞ്ഞിട്ടും കുട്ടികളെ ബസില്‍ കയറ്റിയില്ല..കണ്ടക്ടറുടെ ജോലി തെറിപ്പിച്ചു .ഒരാൾക്കും ഈ അവസ്ഥ ഉണ്ടാകരുത്..


യുദ്ധം അവസാനിച്ചു..സമാധാനത്തിന്റെ വെള്ളക്കൊടി പറന്നു..14 പ്രധാന നിര്‍ദ്ദേശങ്ങളടങ്ങിയ ഈ കരാര്‍ പൂര്‍ണ്ണമായും 'പ്രകടനക്ഷമത' അടിസ്ഥാനമാക്കിയുള്ളത്..


'മാസപ്പടി കേസ് പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ മകൾ വീണയിൽ മാത്രം ഒതുങ്ങുന്ന വിഷയം അല്ല..പിണറായി വിജയൻ ശിക്ഷിക്കപ്പെടുന്നതുവരെ കേസിൽ നിന്നും ഒരടിപോലും പിന്നിലേക്ക് ഇല്ലെന്ന്' ഷോൺ ജോർജ്..


പിണറായി വിജയനും കർത്തയും കൂടി കേരളത്തിന്റെ പൊതുസ്വത്തായ കരിമണൽ തൂക്കി വിറ്റു..അതിന്റെ ഷെയർ ആണ് മകളുടെ അക്കൗണ്ടിലേക്ക് വന്നിരിക്കുന്നത്...പത്ത് മണിക്കൂറോളം വീണയെ ക്ഷ വരപ്പിച്ചു..

ഇന്ദു വമ്പൻ സ്രാവ്; മുൻ കോൺ​ഗ്രസ് മന്ത്രിയുടെ സ്റ്റാഫിന്റെ മകൾ ജോലി വാ​ഗ്ദാനം ചെയ്ത് തട്ടിയെടുത്തത് കോടികൾ... തട്ടിപ്പിനിരയായ ഒരാൾ ജീവനൊടുക്കിയതായും സൂചന

31 JANUARY 2022 10:26 AM IST
മലയാളി വാര്‍ത്ത

More Stories...

മോഹന്‍ലാല്‍ ഇനി തൂഫാന്‍ വാറിയര്‍; ലഹരിക്കെതിരായ പോരാട്ടത്തിന് കേരള പോലീസുമായി കൈകോര്‍ത്തു

എട്ടു മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലില്‍ പണമിടപാടുകളെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക്.. വ്യക്തമായ മറുപടി നല്‍കാന്‍ കഴിഞ്ഞിട്ടില്ലെന്ന് സൂചന.. വീണയ്ക്ക് കടുത്ത നിയമക്കുരുക്കാകാനാണ് സാധ്യത..

ഷാജിക്ക് സോഷ്യല്‍ മീഡിയ ഒന്നടങ്കം ഹൃദയം നിറഞ്ഞ സല്യൂട്ട് നല്‍കുകയാണ്..ടയറിനടയിൽ പെട്ട് യുവതിയുടെ വസ്ത്രങ്ങളെല്ലാം കീറിപ്പറിഞ്ഞു .സ്വന്തം ഉടുമുണ്ട് ഊരി നല്‍കി ശരീരം മറച്ച് ഷാജി ചേട്ടൻ..!

''പ്ലീസ് ചേട്ടാ ഒന്ന് കയറ്റുമോ"കെഞ്ചിപ്പറഞ്ഞിട്ടും കുട്ടികളെ ബസില്‍ കയറ്റിയില്ല..കണ്ടക്ടറുടെ ജോലി തെറിപ്പിച്ചു .ഒരാൾക്കും ഈ അവസ്ഥ ഉണ്ടാകരുത്..

തലസ്ഥാന മെട്രോ പദ്ധതിയുടെ അന്തിമ ഡി.പി.ആർ. അടുത്തയാഴ്ച സർക്കാരിനു സമർപ്പിക്കും...

ജോലി വാഗ്‌ദാനം ചെയ്‌ത്‌ കോടികളുടെ തട്ടിപ്പ് നടത്തിയ കേസില്‍ പ്രധാനിയായ ഇന്ദുവിനെ കസ്റ്റഡിയില്‍ വാങ്ങാന്‍ പൊലീസ്‌ നീക്കം തുടങ്ങി. ഇതിനായുള്ള നടപടികള്‍ പൊലീസ്‌ തുടങ്ങി. ഇന്ന്‌ ഇവരെ കസ്റ്റഡിയില്‍ കിട്ടുമെന്നാണ്‌ സൂചന. പണം വാങ്ങിയവരെ വിശ്വസിപ്പിക്കാനായി ഇവര്‍ വ്യാജരേഖകളുണ്ടാക്കിയ കമ്പ്യൂട്ടറും ഫോണും കണ്ടെത്താന്‍ പൊലീസിനായിരുന്നില്ല. കേസിലെ പ്രധാന തെളിവുകളായ കമ്പ്യൂട്ടറും ഫോണും കണ്ടെടുക്കാനാണ്‌ അന്വേഷണ ഉദ്യോ​ഗസ്ഥർ ശ്രമിക്കുന്നത്‌. ഇവര്‍ക്കെതിരെ സംസ്ഥാനത്തിന്റെ പലഭാഗത്തു നിന്നും കൂടുതല്‍ പരാതികള്‍ ഉയരുന്നുണ്ട്.

ഇന്ദുവിനെതിരെ തിരുവനന്തപുരം മ്യൂസിയം സ്റ്റേഷനില്‍ രണ്ടു സാമ്പത്തിക വഞ്ചനാ കേസുകള്‍ നിലവിലുണ്ട്‌. വയനാട്‌ അമ്പലവയല്‍ സ്റ്റേഷന്‍ പരിധിയില്‍ ഒമ്പതു പേരില്‍ നിന്നായി 18 ലക്ഷം തട്ടിയതായി പരാതിയും എത്തിയിട്ടുണ്ട്‌. ഇതിലും കേസ്‌ രജിസ്‌റ്റര്‍ ചെയ്യുന്ന നടപടികള്‍ ആരംഭിച്ചിട്ടുണ്ട്‌. നെയ്യാറ്റിന്‍കരയിലും സമാനരീതിയില്‍ തട്ടിപ്പു നടത്തിയാതായ വിവരവും പുറത്തുവന്നിട്ടുണ്ട്‌. കഴിഞ്ഞ യുഡിഎഫ്‌ മന്ത്രിസഭയിലെ കോണ്‍ഗ്രസ്‌ മന്ത്രിയുടെ പേഴ്‌സണല്‍ സെക്രട്ടറിയുടെ മകളാണ്‌ ഇന്ദു എന്നാണ്‌ പൊലീസ്‌ നല്‍കുന്ന വിവരം. ഉന്നത ബന്ധങ്ങള്‍ തട്ടിപ്പിനുപയോഗിച്ചുണ്ടെന്നാണ്‌ പൊലീസ്‌ പറയുന്നത്‌. പ്രതിയെ കസ്റ്റഡിയില്‍ ചോദ്യം ചെയ്‌താലേ കൂടുതല്‍ തെളിവുകള്‍ ലഭിക്കുവെന്ന നിഗമനത്തിലാണ്‌ പൊലീസ്‌.

 

സര്‍ക്കാര്‍ മുദ്രകള്‍ ഉള്‍പെടുത്തിയ വ്യാജ പ്രവേശന ലെറ്ററുകളും പൊതുമേഖലാ സ്ഥാപനങ്ങളുടെ വ്യാജ ലെറ്റര്‍ പാഡുകളും ഒരുക്കിയായിരുന്നു ഇന്ദു ഇരകളെ വീഴ്‌ത്തിയിരുന്നത്‌. സംസ്‌ഥാന പൊതു മേഖലാ സ്ഥാപനങ്ങളിലും മാനേജ്‌മെന്റ്‌ സ്‌കൂളുകളിലും നിയമനം വാഗ്‌ദാനം ചെയ്‌തും വ്യാജ പ്രവേശന കത്തുകള്‍ നല്‍കിയും ഒരു കോടിയോളം രൂപയുടെ തട്ടിപ്പു നടത്തിയ കേസില്‍ തിരുവനന്തപുരം ജെഎംഅപ്പാര്‍ട്ടുമെന്റില്‍ രണ്ട്‌ ഡി ഫ്ലാറ്റില്‍ ഇന്ദു(സാറ35), ചേര്‍ത്തല നഗരസഭ 34ാം വാര്‍ഡ്‌ മന്നനാട്ട്‌ ശ്രീകുമാര്‍(53) എന്നിവരെയാണ്‌ കഴിഞ്ഞ ദിവസം ചേര്‍ത്തല പൊലീസ്‌ അറസ്‌റ്റു ചെയ്‌തത്‌. ഇന്ദുവിനെ കോടതി റിമാന്‍ഡു ചെയ്‌തിരുന്നു. ഇവര്‍ തിരുവനന്തപുരം വനിതാജയിലിലാണ്‌. ശ്രീകുമാറിനു കോടതി ജാമ്യം അനുവദിച്ചിരുന്നു.

 

38 പേരില്‍ നിന്നും മൂന്നു മുതല്‍ എട്ടര ലക്ഷം വരെ വാങ്ങിയായിരുന്നു തട്ടിപ്പ്‌. തട്ടിപ്പില്‍ മുഖ്യ സൂത്രധാരിയായ ഇന്ദുവിന്റെ ഇടനിലക്കാരനായിരുന്നു ശ്രീകുമാറെന്നാണ്‌ കണ്ടെത്തിയിരിക്കുന്നത്‌. ഇയാള്‍ക്കെതിരെയും കൂടുതല്‍ സാമ്പത്തിക വഞ്ചനാ പരാതികള്‍ ഉയരുന്നുണ്ടെന്നാണ്‌ പൊലീസ്‌ പറയുന്നത്‌. ചേര്‍ത്തല എസ്ഐ എം.എം വിന്‍സെന്റിന്റെ നേതൃത്വത്തിലാണ്‌ അന്വേഷണം നടക്കുന്നത്‌. രണ്ടാം പ്രതിയായ ശ്രീകുമാര്‍ നല്‍കിയ പരാതിയിലാണ്‌ ഇന്ദുവിനെ അറസ്റ്റ് ചെയ്‌തത്‌. ശ്രീകുമാര്‍ വഴിയാണ്‌ പരാതിക്കാരില്‍ വലിയൊരു പങ്കും പണം നല്‍കിയത്‌.

 

ശ്രീകുമാറിന്റെ മാഡം വിളികളിൽ നിന്നു മാത്രമായിരുന്നു മറ്റുള്ളവർക്കു യുവതിയെ അറിയാമായിരുന്നത്. പണം കൈമാറിയതും ശ്രീകുമാര്‍ വഴിയാണ്‌. ചേര്‍ത്തല താലൂക്കിലെ മുന്‍കാല ആര്‍എസ്‌എസ്‌ പ്രവര്‍ത്തകനായ ശ്രീകുമാര്‍ ആ രാഷ്‌ട്രീയ ബന്ധത്തിലാണ്‌ മറ്റുള്ളവരെ ഇതിലേക്കടുപ്പിച്ചത്‌. തിരുവനന്തപുരം സ്വദേശിനി ഇന്ദു(സാറ) നെയ്യാറ്റിന്‍കരയിലും ജോലി വാഗ്‌ദാനം ചെയ്‌തു തട്ടിപ്പു നടത്തിയതായി വിവരം. ഇതില്‍ പണം നഷ്‌ടപെട്ടയാള്‍ ആത്മഹത്യ ചെയ്‌തതായുള്ള സൂചനയും പൊലീസിനു ലഭിച്ചിട്ടുണ്ട്‌.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മോഹന്‍ലാല്‍ ഇനി തൂഫാന്‍ വാറിയര്‍; ലഹരിക്കെതിരായ പോരാട്ടത്തിന് കേരള പോലീസുമായി കൈകോര്‍ത്തു  (16 minutes ago)

VEENA VIJAYAN ഇഡി നിര്‍ണ്ണായക നീക്കങ്ങള്‍ തുടങ്ങും  (28 minutes ago)

Humanity കയ്യടിച്ച് സോഷ്യൽ മീഡിയ  (36 minutes ago)

PRIVATE BUS ഒരാൾക്കും ഈ അവസ്ഥ ഉണ്ടാകരുത്..  (41 minutes ago)

തലസ്ഥാന മെട്രോ പദ്ധതിയുടെ അന്തിമ ഡി.പി.ആർ. അടുത്തയാഴ്ച സർക്കാരിനു സമർപ്പിക്കും...  (1 hour ago)

മദ്യത്തിന് സർക്കാർ സെസ് ഏർപ്പെടുത്തും... സംസ്ഥാനത്ത് വിൽക്കുന്ന ഓരോ കുപ്പി മദ്യത്തിനും ഒരു രൂപ വീതം സെസ് ബജറ്റിൽ പ്രഖ്യാപിച്ചേക്കും  (1 hour ago)

കണ്ണീർക്കാഴ്ചയായി... ഇന്ന് ദുബൈയിലേക്ക്​ പോകാനിരുന്ന യുവാവിന് വാഹനാപകടത്തിൽ ദാരുണാന്ത്യം...  (1 hour ago)

ശബരിമല സ്വര്‍ണക്കൊള്ള കേസ് ഹൈക്കോടതി ദേവസ്വം ബെഞ്ച് ഇന്ന് വീണ്ടും പരിഗണിക്കും...  (1 hour ago)

  പുതിയ അണക്കെട്ട് അനുവദിക്കില്ല.... മുല്ലപ്പെരിയാർ അണക്കെട്ടുമായി ബന്ധപ്പെട്ട വിഷയത്തിൽ കേരളത്തെ വിമർശിച്ച് ടിവികെ സർക്കാർ.... തമിഴ്നാട് നിയമസഭ സമ്മേളനം തുടങ്ങി  (1 hour ago)

US- IRAN യുദ്ധത്തിന് ബ്രേക്കിട്ട് അമേരിക്കയും ഇറാനും  (1 hour ago)

യുഎസ് സൈനിക ഉപരോധം നീക്കിയതിനെ തുടർന്ന് പശ്ചിമേഷ്യയിലെ തന്ത്രപ്രധാന കപ്പൽപ്പാതയായ ഹോർമൂസ് സാധാരണ നിലയിലേക്ക് തിരിച്ചെത്തുന്നു....  (2 hours ago)

എബോള രോഗലക്ഷണങ്ങളോടെ അമ്പത്തിരണ്ട് വയസ്സുകാരി കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ  (2 hours ago)

തമിഴ്നാട്ടിൽ സ്ത്രീകളുടെ സൗജന്യയാത്ര കൂടുതൽ ബസുകളിലേക്ക് വ്യാപിപ്പിക്കാനൊരുങ്ങി വിജയ് സർക്കാർ....  (2 hours ago)

PINARAYI VIJAYAN കുറ്റപത്രം സമർപ്പിക്കുമ്പോൾ പ്രതി പിണറായി വിജയൻ  (2 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്ന് നേരിയ ഇടിവ് ...  (2 hours ago)

Malayali Vartha Recommends