ടിപി 51 സിനിമ വടകരയില്‍ പ്രദര്‍ശിപ്പിക്കണമെന്ന് തിരുവഞ്ചൂര്‍

ടിപി 51 സിനിമ വടകരയില്‍ പ്രദര്‍ശിപ്പിക്കണമെന്ന് സിനിമാമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. വടകരയില്‍ തീയറ്റര്‍ ഉടമകള്‍ക്ക് ഭീഷണിയുള്ളതായി ചിത്രത്തിന്റെ സംവിധായകന്‍ പരാതി നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സിനിമ പൊതു സമൂഹം വിലയിരുത്തട്ടെ. സിനിമ കാണാനുള്ള അവസരം തടയുന്നത് ശരിയല്ല. ആവിഷ്‌കാര സ്വതന്ത്ര്യത്തിനായി നിലകൊണ്ട സിപിഎമ്മിന്റെ ഈ നിലപാടിനോട് യോജിപ്പില്ലെന്നും മന്ത്രി പറഞ്ഞു. താന്‍ വെള്ളിയാഴ്ച സിനിമ കാണുമെന്നും മന്ത്രി പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha


























