ആര്‍.എസ്.എസിന്റേത് ഹിറ്റ്‌ലര്‍ ആശയങ്ങളെന്ന് പിണറായി

ഹിറ്റ്‌ലര്‍ നടപ്പാക്കിയ ആശയങ്ങളാണ് ആര്‍.എസ്.എസ് നടപ്പാക്കുന്നതെന്ന് സി.പി.എം പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന്‍. ഹിറ്റ്‌ലര്‍ ജൂതന്മാരോടെന്ന പോലെയാണ് ആര്‍.എസ്.എസ് മുസ്ലീം, ക്രിസ്ത്യന്‍ വിഭാഗങ്ങളോട് പെരുമാറുന്നത്. ഇവര്‍ക്കെതിരെ മൗനം പാലിച്ചാല്‍ പ്രോത്സാഹിപ്പിക്കുന്നതിന് തുല്യമാണെന്ന് അദ്ദേഹം പറഞ്ഞു. ജനങ്ങളെ തമ്മിലടിപ്പിക്കാനാണ് വര്‍ഗീയ ശക്തികള്‍ ശ്രമിക്കുന്നത്. മതവിശ്വാസത്തേയും വര്‍ഗീയതേയും രണ്ടായി കാണണം. മതനിരപേക്ഷത ശരിയാകണമെങ്കില്‍ ന്യൂനപക്ഷം സംരക്ഷിക്കപ്പെടണമെന്നും പിണറായി കൂട്ടിച്ചേര്‍ത്തു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha


























