ഡല്‍ഹി പോലീസിലെ മലയാളിക്ക് പുരസ്‌കാരം

പട്രോളിങ് ഡ്യൂട്ടിക്കിടെ സാഹസികമായി കവര്‍ച്ചാസംഘത്തെ പിടികൂടിയതിന് ഡല്‍ഹി പോലീസിലെ മലയാളിയായ ഷരീഫ് മുഹമ്മദിന് പുരസ്‌കാരം. ഷരീഫിന് ഡല്‍ഹി പോലീസിന്റെ പ്രശസ്തിപത്രവും കാഷ് അവാര്‍ഡും ലഭിക്കുന്നത് ഇത് രണ്ടാംതവണയാണ് .
പോലീസ് കണ്‍ട്രോള്‍ റൂം(പി.സി.ആര്‍.) വാനില്‍ ഡ്യൂട്ടിചെയ്യവെ ഉസ്മാന്‍പുരില്‍വെച്ചാണ് കഴിഞ്ഞമാസം 18ന് അഞ്ചുപേരടങ്ങുന്ന കവര്‍ച്ചസംഘത്തെ സാഹസികമായി പിടികൂടിയത്. കവര്‍ച്ചയ്ക്കിരയായ ഒരാള്‍ പരാതിപ്പെട്ടതിനെത്തുടര്‍ന്നാണ് ഷരീഫുള്‍പ്പെടുന്ന പട്രോളിങ് സംഘം പ്രതികളെ പിന്തുടര്‍ന്ന് പിടിച്ചത്. പ്രതികള്‍ മുമ്പും പല കേസുകളിലുള്‍പ്പെട്ടവരാണെന്ന് പിന്നീട് വ്യക്തമായി.
മികച്ച സേവനത്തിന് ഷരീഫുള്‍പ്പെടെ പട്രോളിങ് സംഘത്തിലെ മൂന്നുപേരാണ് സ്‌പെഷ്യല്‍ കമ്മീഷണര്‍ സുന്ദരി നന്ദയില്‍നിന്ന് പുരസ്‌കാരം ഏറ്റുവാങ്ങിയത്. കഴിഞ്ഞ മാര്‍ച്ചില്‍ ത്രിലോക്പുരിയില്‍നിന്ന് മൊബൈലും പണവും കവര്‍ച്ചചെയ്ത സംഘത്തെ പിടികൂടിയതിനും ഷരീഫിന് പുരസ്‌കാരം ലഭിച്ചിരുന്നു. 2001ല്‍ ഡല്‍ഹി പോലീസില്‍ ചേര്‍ന്ന ഷരീഫ് 2008 മുതലാണ് പി.സി.ആറിലായത്. കൊല്ലം അഞ്ചല്‍ സ്വദേശിയായ ഷരീഫ് ഡല്‍ഹിയില്‍ മയൂര്‍വിഹാറിലെ ചില്ല ഡി.ഡി.എ. ഫ്‌ലാറ്റിലാണ് താമസിക്കുന്നത്. ഭാര്യ: സീനത്ത്. മക്കള്‍: അന്‍സര്‍, അന്‍വര്‍, ആമിന.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha


























