വാവ സുരേഷിന് സ്‌നേഹോപഹാരമായി വീട്

വാവയുടെ ദീര്‍ഘകാല സ്വപ്‌നം സാക്ഷാത്ക്കരിക്കുന്നു. പാമ്പുകളുടെ തോഴന് സ്വന്തമായി ഒരു കൂരയില്ലാത്തതിന്റെ വിഷമം പലതവണ പറഞ്ഞിട്ടുള്ളതാണ്. എന്നാല്‍ പരിഭവം തീര്‍ക്കാന്‍ വൈസ് മെന്‍ ഇന്റര്‍നാഷണല്‍ രംഗത്ത്. സുമനസ്സുകള്‍ക്ക് സഹകരിക്കാം. പാമ്പുകളുടെ കൂട്ടുകാരന്‍ വാവ സുരേഷിന് വൈസ് മെന്‍ ഇന്റര്‍നാഷണല്‍ വീടൊരുക്കുന്നു. പദ്ധതിയിലേക്ക് വ്യക്തികള്‍ക്കും സംഘടനകള്‍ക്കും സഹായം എത്തിക്കാം. വൈസ് മെന്‍ ഇന്റര്‍നാഷണല്‍ ഡിസ്ട്രിക്ട് ഒന്നിന്റെ നേതൃത്വത്തിലാണ് ഭവനപദ്ധതി നടപ്പാക്കുന്നത് .
വീട്ടിലൊരു പാമ്പ് പ്രത്യക്ഷപ്പെട്ടാല്‍ ആധി കയറുന്നവര്‍ക്ക് ആശ്വാസമായി നേരവും കാലവും നാടും നോക്കാതെ ഓടിയെത്തുന്ന വാവ സുരേഷിന്റെ ജീവിത സാഹചര്യങ്ങള്‍ പരിമിതമാണ്.
പാമ്പുകളെ കൈകാര്യം ചെയ്യുന്നതില്‍ വാവയുടെ നൈപുണ്യം പ്രസിദ്ധമായതോടെ ദൂരസ്ഥലങ്ങളില്‍ നിന്നുപോലും രാപകല്‍ വ്യത്യാസമില്ലാതെ വിളികളെത്തുന്നു. സ്വന്തം പരിമിതികളെല്ലാം മറന്ന് സേവന സന്നദ്ധനാകുന്ന വാവയ്ക്കുള്ള ആദരവും സ്‌നേഹോപഹാരവുമാണ് പുതിയ വീട് !
വാവ സുരേഷിനുള്ള ഭവന പദ്ധതിയുടെ ഉദ്ഘാടനം വിജിലന്‍സ് ഡയറക്ടര്‍ വിന്‍സണ്‍ എം. പോള്‍ നിര്‍വഹിച്ചു. പദ്ധതിക്കായി പ്രത്യേക ബാങ്ക് അക്കൗണ്ട്? തുടങ്ങിയതായി വൈസ് മെന്‍ ഇന്റര്‍നാഷണല്‍ ഡിസ്ട്രിക്ട് ഗവര്‍ണ്ണര്‍ ഡോ. അനില്‍കുമാര്‍ അറിയിച്ചു . കൂടുതല്‍ വിവരങ്ങള്‍ക്ക് പദ്ധതി നിര്‍വാഹകന്‍ ടോം. പി. ആന്റണി ( ഫോണ്‍ : 9747211433), ജില്ലാസെക്രട്ടറി ഉല്ലാസ് (9387839029)എന്നിവരുമായി ബന്ധപ്പെടാം.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha


























