കുഡ്‌ലു ബാങ്ക് കവര്‍ച്ച: ഒരു പ്രതിയുടെ രേഖാചിത്രം പുറത്ത് വിട്ടു, മൊഴിയുടെ അടിസ്ഥാനത്തിലാണ് രേഖാചിത്രം തയ്യാറാക്കിയത്

കുഡ്‌ലു സഹകരണബാങ്കില്‍ കവര്‍ച്ച നടത്തിയ സംഘത്തില്‍ ഉള്‍പ്പെട്ട ഒരാളുടെ രേഖാചിത്രം പൊലീസ് പുറത്തുവിട്ടു. മോഷണം നടത്തി മടങ്ങുന്ന സംഘത്തെ കണ്ട ദൃക്‌സാക്ഷിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് രേഖാചിത്രം തയ്യാറാക്കിയത്. തിങ്കളാഴ്ചയാണ് ബൈക്കിലെത്തിയ ആയുധധാരികളായ അഞ്ചംഗ സംഘം ബാങ്കിലെ ജീവനക്കാരെ കത്തികാണിച്ച് ഭീഷണിപ്പെടുത്തി സ്വര്‍ണവും പണവും കവര്‍ന്നത്. 12 ലക്ഷം രൂപയും 21 കിലോഗ്രാം സ്വര്‍ണവുമാണ് കവര്‍ന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha


























