'പീഡന ദൃശ്യം ചോര്‍ന്നെന്ന വെളിപ്പെടുത്തൽ ഞെട്ടിക്കുന്നത്'; സംഭവത്തിൽ അന്വേഷണം ആവശ്യപ്പെട്ട് സുപ്രീം കോടതി ചീഫ് ജസ്റ്റിസിന് ഇരയായ നടിയുടെ കത്ത്

പീഡന ദൃശ്യം ചോര്‍ന്നെന്ന വെളിപ്പെടുത്തലില്‍ അന്വേഷണം ആവശ്യപ്പെട്ട് ഇരയായ നടി സുപ്രീം കോടതി ചീഫ് ജസ്റ്റിസിന് കത്തെഴുതി. രാഷ്ട്രപതി, പ്രധാനമന്ത്രി, മുഖ്യമന്ത്രി, ഹൈക്കോടതി ചീഫ് ജസ്റ്റിസ് തുടങ്ങിയവര്‍ക്കും കത്തിന്റെ പകര്‍പ്പ് നല്‍കിയിട്ടുണ്ട്. 2017 ഫെബ്രുവരി 17നാണ് തൃശൂരില്‍ നിന്ന് ഷൂട്ടിംഗിനായി കൊച്ചിയിലേക്ക് കാറില്‍ വരുമ്ബോള്‍ നടി ആക്രമിക്കപ്പെട്ടത്. ഒന്നാം പ്രതി പള്‍സര്‍ സുനിയടക്കമുള്ള പ്രതികള്‍ പീഡിപ്പിക്കുന്ന ദൃശ്യങ്ങള്‍ കോടതിയില്‍ നിന്ന് ചോര്‍ന്നതായാന്ന് കഴിഞ്ഞ ദിവസം ഒരു ന്യൂസ് ചാനല്‍ റിപ്പോര്‍ട്ട് ചെയ്തത്.
കേസ് നേരത്തെ പരിഗണിച്ചിരുന്ന പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ നിന്ന് വിചാരണക്കോടതിക്ക് കൈമാറുന്ന ഘട്ടത്തില്‍ ദൃശ്യങ്ങള്‍ ചോര്‍ന്നെന്നാണ് ആരോപണം. ദൃശ്യങ്ങളില്‍ മാറ്റമുണ്ടെന്ന് വ്യക്തമാക്കി ഫോറന്‍സിക് വിഭാഗം 2019 ഡിസംബര്‍ 19ന് കോടതിക്ക് രഹസ്യറിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഈ റിപ്പോര്‍ട്ടിന്റെ ചുവടുപിടിച്ചാണ് ദൃശ്യങ്ങള്‍ ചോര്‍ന്നെന്ന വാര്‍ത്ത വന്നത്. വിവരം ഞെട്ടിക്കുന്നതാണെന്നും തന്റെ സ്വകാര്യതയെ ഹനിക്കുന്നതാണെന്നും ചീഫ് ജസ്റ്റിസിന് നല്‍കിയ കത്തില്‍ നടി പറയുന്നു.
https://www.facebook.com/Malayalivartha
























