എടിഎം കവര്‍ച്ച: പണം നിക്ഷേപിക്കുന്ന ജീവനക്കാരന്‍ പോലീസ് അറസ്റ്റിലായി

കൊക്കാലെ വെളിയന്നൂരില്‍ സ്റ്റേറ്റ് ബാങ്ക് എടിഎമ്മിലെ കവര്‍ച്ചയുമായി ബന്ധപ്പെട്ട് എടിഎമ്മില്‍ പണം നിക്ഷേപിക്കുന്ന സ്വകാര്യ ഏജന്‍സിയുടെ ജീവനക്കാരന്‍ പോലീസ് കസ്റ്റഡിയിലായി. ഇയാളെക്കൂടാതെ മൂന്നു പേര്‍ക്കുകൂടി സംഭവത്തില്‍ പങ്കുണ്‌ടെന്ന് പോലീസ് കണ്‌ടെത്തി. എന്നാല്‍ ഇവര്‍ ഒളിവിലാണെന്നും പോലീസ് പറഞ്ഞു. കഴിഞ്ഞദിവസമാണ് വെളിയന്നൂര്‍ ക്ഷേത്രത്തിനു സമീപമുള്ള സ്റ്റേറ്റ് ബാങ്ക് എടിഎമ്മില്‍ നിന്ന് 26 ലക്ഷം രൂപ കവര്‍ന്നത്. പണം വച്ചിരുന്ന ട്രേയടക്കമാണു കവര്‍ന്നത്. പണം വച്ചതിനുശേഷം ലോക്ക് ചെയ്യുന്ന ഈ ട്രേ മറ്റാര്‍ക്കും തുറക്കാന്‍ സാധിക്കില്ലെന്നിരിക്കെ പണം നിക്ഷേപിക്കുന്ന ജീവനക്കാരെ പോലീസ് തുടക്കത്തിലെ സംശയിച്ചിരുന്നു. രഹസ്യ കോഡ് ഉപയോഗിച്ചു മാത്രമേ പണം നിക്ഷേപിക്കുന്ന ട്രേ തുറക്കാനാകൂ. ഇതറിയാവുന്ന ആള്‍ തന്നെയാണു പണം എടുത്തുകൊണ്ടുപോയതെന്നായിരുന്നു പോലീസിന്റെ നിഗമനം. ഇതിന്റെ അടിസ്ഥാനത്തില്‍ സ്വകാര്യ ഏജന്‍സിയുടെ ജീവനക്കാരെ പോലീസ് ചോദ്യം ചെയ്തിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha


























