ദയവ് ചെയ്തു ഗുരുദേവനെ വെറുതെ വിടൂ... ഇടതുപക്ഷത്തിനെതിരെ ആഞ്ഞടിച്ച് വെള്ളാപ്പള്ളി രംഗത്ത്

ഇടതുപക്ഷത്തിനെതിരെ ആഞ്ഞടിച്ച് എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ രംഗത്ത്. ഇടതുപക്ഷത്തിന്റെ കലിതുള്ളല്‍ അവസാനിപ്പിക്കണമെന്ന് വെള്ളാപ്പള്ളി. കലി തുള്ളല്‍ അവസാനിപ്പിക്കാനായി തന്റെ രക്തം നല്‍കാന്‍ തയ്യാറാണ്. തന്റെ രക്തമെടുത്തിട്ട് ഗുരുദേവനെ വെറുതേ വിടണമെന്ന് അദ്ദേഹം അഭ്യര്‍ത്ഥിച്ചു.
പൂജിക്കാതെ ഗോഡൗണില്‍ സൂക്ഷിച്ചിരുന്ന പ്രതിമയാണ് തകര്‍ക്കപ്പെട്ടതെന്ന് വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു. ഒരു മാദ്ധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. ഗോഡൗണില്‍ വയ്ക്കാനുള്ളതല്ല ഗുരുവിന്റെ പ്രതിമ. ഗുരുദേവനെ കുരിശിലേറ്റിയ ഫ്‌ലോട്ടും പ്രതിമ തകര്‍ത്തതും ഒരേ ഗൗരവത്തില്‍ കാണാനാകില്ല.
ആര്‍.എസ്.എസോ ബി.ജെ.പിയോ ആണ് പ്രതിമ തകര്‍ത്തതെന്ന് തെളിയിക്കപ്പെട്ടാല്‍ അതിനെ ശക്തമായി അപലപിക്കും. വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി അക്കൗണ്ട് തുറക്കുമെന്ന് ഉറപ്പാണെന്നും അദ്ദേഹം പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha


























