രാത്രി മദ്യപാനത്തിനിടെയായിരുന്നു ആക്രമണം! തലക്കടിയും, കഴക്കൂട്ടത്ത് മര്‍ദ്ദനമേറ്റ ഗുണ്ടാനേതാവ് 'മെന്റല്‍ ദീപു' കൊല്ലപ്പെട്ടു

കഴക്കൂട്ടത്ത് മര്‍ദ്ദനമേറ്റ് ചികിത്സയിലായിരുന്ന ഗുണ്ടാനേതാവ് 'മെന്റല്‍ ദീപു' എന്ന് വിളിക്കുന്ന ദീപു (37) കൊല്ലപ്പെട്ടു.
ബുധനാഴ്ചയാണ് ദീപുവിനെ കഴക്കൂട്ടത്തുള്ള മറ്റൊരു ഗുണ്ടാസംഘം ആക്രമിച്ചത്. രാത്രി മദ്യപാനത്തിനിടെയായിരുന്നു ആക്രമണം. തലയ്ക്കടിയേറ്റ് ഗുരുതരാവസ്ഥയില്‍ ചികിത്സയിലായിരുന്ന ദീപു ഇന്നു രാവിലെ മരണമടയുകയായിരുന്നു.
നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ് ദീപു. മറ്റൊരു കേസില്‍ ജാമ്യത്തിലിറങ്ങി രണ്ടു ദിവസത്തിനുള്ളിലാണ് ഇയാള്‍ക്ക് നേരെ ആക്രമണമുണ്ടായത്.
തലസ്ഥാന നഗരത്തിലെ ഗുണ്ടകളുടെ വിളയാട്ടം നിയന്ത്രിക്കാന്‍ പോലീസ് കര്‍ശന നടപടി സ്വീകരിക്കുന്നതിനിടെയാണ് വീണ്ടും ആക്രമണങ്ങള്‍ നടക്കുന്നത്.
https://www.facebook.com/Malayalivartha
























