ഇതിനിടെ സംഭവിച്ചതൊന്നും ഓര്‍മ്മയില്ല.!!. രക്ഷപ്പെടില്ലെന്ന സംശയം കാര്‍ ഓടിച്ചിരുന്ന അഖിലിനോടും പങ്കുവച്ചു, മരണത്തെ ഇത്രയും അടുത്ത് കണ്ടത് ഇതാദ്യം, പാമ്പിനെ പിടികൂടി ചാക്കിലേക്ക് കയറ്റാന്‍ ശ്രമിക്കുന്നതിനിടെ ഉണ്ടായത്, പാമ്പു കടിയേല്‍ക്കാനിടയായ കാരണം വ്യക്തമാക്കി വാവ സുരേഷ്

പാമ്പ് കടിയേല്‍ക്കാനിടയായ കാരണം വ്യക്തമാക്കി വാവ സുരേഷ്. പാമ്പിനെ പിടികൂടി ചാക്കില്‍ കയറ്റാന്‍ ശ്രമിക്കുന്നതിനിടെ വാരിയെല്ലിന് വേദന വന്നതാണ് പാമ്പിന്റെ കടിയേല്‍ക്കാന്‍ കാരണമെന്ന് വാവ സുരേഷ് പറഞ്ഞു.'പാമ്പിനെ പിടികൂടി ഉയര്‍ത്തിയ ശേഷം ചാക്കിലേക്ക് കയറ്റാന്‍ ശ്രമിക്കുന്നതിനിടെ വാരിയെല്ലില്‍ ഒരു മിന്നല്‍ വേദന. അതോടെ ഒരു നിമിഷം ശ്രദ്ധ മാറിയതാണ് പാമ്പു കടിയേല്‍ക്കാന്‍ കാരണമെന്ന്
വാവ പറഞ്ഞു.
വാഹനാപകടത്തില്‍ പരിക്കേറ്റ് ഭേദമായി വരുന്നതിനിടെയാണ് വാവ സുരേഷ് കോട്ടയം കുറിച്ചയില്‍ പാമ്പിനെ പിടിക്കൂടാൻ എത്തിയത്.വാഹനാപകടത്തിലെ പരിക്കാണ് ശ്രദ്ധ തെറ്റിച്ചതെന്നും ആദ്യമായിട്ടാണ് മരണത്തെ ഇത്രയും അടുത്ത് കാണുന്നതെന്നും വാവ സുരേഷ് പറഞ്ഞു.
കൂടാതെ 2 തവണ കോവിഡ് വന്നതിന്റെ ശ്വാസംമുട്ടലും ഉണ്ടായിരുന്നു. പാമ്പിന്റെ കടിയേറ്റ് ആശുപത്രിയിലേക്കുള്ള യാത്രയ്ക്കിടെ ഒരിക്കലും ഉണ്ടാകാത്ത ബുദ്ധിമുട്ടുകളാണ് ഉണ്ടായത്. രക്ഷപ്പെടില്ലെന്ന സംശയം കാര്‍ ഓടിച്ചിരുന്ന അഖിലിനോടും പങ്കുവച്ചിരുന്നു. യാത്രയ്ക്കിടെ ബോധം മറയുന്നത് നല്ലതുപോലെ ഓര്‍ക്കുന്നു.
പിന്നീട് ഓര്‍മ വന്നത് നാലാം തീയതി ഉണര്‍ന്നപ്പോഴാണ്. ഇതിനിടെ സംഭവിച്ചതൊന്നും ഓര്‍മയില്ല. ഒട്ടേറെത്തവണ പാമ്പു കടിച്ചിട്ടുണ്ടെങ്കിലും മരണഭയം ആദ്യമാണ്. ഇനിയും വീടുകളില്‍ പാമ്പ് കയറിയാല്‍ പഴയപോലെ തന്നെ പാഞ്ഞെത്തും. ഈ നിയോഗത്തിനായിട്ടാണ് ദൈവം ആയുസ്സ് നീട്ടിത്തന്നതെന്നാണ് വിശ്വസിക്കുന്നതെന്നും വാവ സുരേഷ് പറഞ്ഞു.
https://www.facebook.com/Malayalivartha
























