കര്ട്ടന് വില്പനയുടെ മറവില്‍ ലൈംഗികാതിക്രമം...!.. കര്ട്ടന് വേണ്ടെന്ന് പറഞ്ഞെങ്കിലും വാങ്ങാന്‍ നിര്‍ബന്ധിച്ചു, മാതാവില്ലാത്ത സമയത്ത് വീട്ടിലെത്തി പെണ്‍കുട്ടിയെ കടന്നു പിടിച്ചു, ബഹളംകേട്ട് മാതാവ് ഉള്‍പ്പെടെയുള്ളവര്‍ ഓടിയെത്തിയപ്പോഴേക്കും സംഭവിച്ചത്...., സി.സി.ടി.വി ദൃശ്യങ്ങളിൽ എല്ലാം വ്യക്തം, പ്രതികള്‍ക്കായി വലവിരിച്ച് പോലീസ്...

പത്തനാപുരത്ത് പെണ്‍കുട്ടിക്കുനേരെ ലൈംഗികാതിക്രമവും തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചെന്നും പരാതി. കര്ട്ടന് വില്പനയുടെ മറവില്‍ ശൂരനാട് സ്വദേശിയായ ഷാജിക്കെതിരെ പോക്സോ പ്രകാരം കേസെടുത്ത പത്തനാപുരം പൊലീസ് പ്രതിക്കായി അന്വേഷണം ആരംഭിച്ചു. സമീപത്തെ വീട്ടിലെ സി.സി.ടി.വി ദൃശ്യങ്ങളിലൂടെ പ്രതികള്‍ സഞ്ചരിച്ചിരുന്ന വാഹനവും പ്രതികളെയും പൊലീസ് തിരിച്ചറിഞ്ഞു. വാഹനം കസ്റ്റഡിയിലെടുത്ത പൊലീസ് പ്രതികള്‍ക്ക് വേണ്ടിയുള്ള തിരച്ചില്‍ ഊര്‍ജിതമാക്കിയിട്ടുണ്ട്.
പത്തനാപുരം ലാസര്‍ പള്ളിക്ക് സമീപം കഴിഞ്ഞ ദിവസമായിരുന്നു സംഭവം. ബാംബൂ കര്ട്ടന് വില്പനയുടെ പേരില്‍ പ്രദേശത്തെത്തുകയും പെണ്‍കുട്ടിയുടെ വീട്ടില്‍ ഉള്‍പ്പെടെ സംഘം എത്തുകയും ചെയ്തു. എന്നാല്‍ കര്ട്ടന് വേണ്ടെന്ന് പറഞ്ഞെങ്കിലും വാങ്ങാന്‍ നിര്‍ബന്ധിച്ചതായി പരാതിയില്‍ പറയുന്നു. തുടര്‍ന്ന് ഇവിടെ നിന്നുപോയ ഇയാള്‍ പെണ്‍കുട്ടിയുടെ മാതാവ് വീട്ടിലില്ലെന്ന് മനസ്സിലാക്കിയശേഷം തിരികെയെത്തി പെണ്‍കുട്ടിയെ കടന്നു പിടിക്കുകയായിരുന്നു. ബഹളംകേട്ട് മാതാവ് ഉള്‍പ്പെടെയുള്ളവര്‍ ഓടിയെത്തിയപ്പോഴേക്കും സംഘം കടന്നുകളഞ്ഞു. മജിസ്ട്രേറ്റിന് മുന്നിലും പെണ്‍കുട്ടി മൊഴി നല്കി.
https://www.facebook.com/Malayalivartha
























