കൂനൂരില്‍ വ്യോമസേനാ ഹെലികോപ്റ്റര്‍ അപകടത്തില്‍ അന്തരിച്ച തൃശൂര്‍ പൊന്നൂക്കര സ്വദേശി ജൂനിയര്‍ വാറണ്ട് ഓഫീസര്‍ എ പ്രദീപിന്റെ ഭാര്യ ശ്രീലക്ഷ്മി സര്‍ക്കാര്‍ ജോലിയില്‍ പ്രവേശിച്ചു

കൂനൂരില്‍ വ്യോമസേനാ ഹെലികോപ്റ്റര്‍ അപകടത്തില്‍ അന്തരിച്ച തൃശൂര്‍ പൊന്നൂക്കര സ്വദേശി ജൂനിയര്‍ വാറണ്ട് ഓഫീസര്‍ എ പ്രദീപിന്റെ ഭാര്യ ശ്രീലക്ഷ്മി സര്‍ക്കാര്‍ ജോലിയില്‍ പ്രവേശിച്ചു.
റവന്യൂമന്ത്രി കെ രാജന്റെ സാന്നിധ്യത്തില്‍ തൃശൂര്‍ താലൂക്ക് ഓഫീസില്‍ എല്‍ഡി ക്ലര്‍ക്കായാണ് ശ്രീലക്ഷ്മി തിങ്കളാഴ്ച രാവിലെ ജോലിയില്‍ പ്രവേശിച്ചത്. ഡിസംബര്‍ 15ന് ചേര്‍ന്ന മന്ത്രിസഭായോഗം ശ്രീലക്ഷ്മിയ്ക്ക് സര്‍ക്കാര്‍ ജോലി നല്‍കാന്‍ തീരുമാനിക്കുകയായിരുന്നു.
കൂടാതെ ധനസഹായമായി 5 ലക്ഷം രൂപയും പ്രദീപിന്റെ അച്ഛന് ചികിത്സക്കായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും 3 ലക്ഷം രൂപയും ധനസഹായം നല്‍കാന്‍ തീരുമാനിച്ചു.
2018 ല്‍ കേരളം അഭിമുഖീകരിച്ച മഹാപ്രളയത്തിലടക്കം രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി പ്രദീപ് സ്വയം സന്നദ്ധമായി സേവനമനുഷ്ടിച്ചിരുന്നു. മോശം കാലാവസ്ഥയായിരുന്നു അപകട കാരണം. കഴിഞ്ഞ ഡിസംബര്‍ എട്ടിനാണ് തമിഴ്നാട്ടിലെ കൂനൂരില്‍ വ്യോമസേനാ ഹെലികോപ്റ്റര്‍ അപകടത്തില്‍ സംയുക്ത സേനാമേധാവി ബിപിന്‍ റാവത്ത്, ജൂനിയര്‍ വാറണ്ട് ഓഫീസര്‍ എ പ്രദീപ് എന്നിവരുള്‍പ്പെടെ 14 പേരുടെ ജീവന്‍ കവര്‍ന്ന അപകടമുണ്ടായത്.
https://www.facebook.com/Malayalivartha
























