വാവ സുരേഷിന് സിപിഎം വക വീട്...!. മന്ത്രി വി.എന്‍.വാസവന്‍ പാര്‍ട്ടി തീരുമാനം അറിയിച്ചത് വാവ സുരേഷ് ആശുപത്രി വിട്ട സമയത്ത്, പാര്‍ട്ടി വീട് നിര്‍മ്മിച്ച് നല്‍കുക അഭയം ചാരിറ്റബിള്‍ ട്രസ്റ്റുമായി സഹകരിച്ച്....

പാമ്പ് കടിയേറ്റ് കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന വാവ സുരേഷ് ആശുപത്രി വിട്ടത് ഇന്നാണ്. ഇതിന് പിന്നാലെ അദ്ദേഹത്തിന് സിപിഎം വീട് നിര്‍മ്മിച്ചു നല്‍കുമെന്ന് മന്ത്രി വി.എന്‍.വാസവന്‍ പ്രഖ്യാപിച്ചു. അഭയം ചാരിറ്റബിള്‍ ട്രസ്റ്റുമായി സഹകരിച്ചാകും പാര്‍ട്ടി വീട് നല്‍കുകയെന്നും മന്ത്രി പറഞ്ഞു. ജനങ്ങളുടെ പ്രാര്‍ത്ഥന മൂലമാണ് ജീവിതത്തിലേക്ക് തിരിച്ചുവരാന്‍ കഴിഞ്ഞതെന്ന് വാവ സുരേഷ് മാധ്യമങ്ങളോട് പ്രതികരിച്ചത്.
ഗുരുതരാവസ്ഥയില്‍ ആയിരുന്ന വാവ സുരേഷിന് കഴിഞ്ഞ ദിവസങ്ങളിലാണ് ഓര്‍മ്മശക്തിയും സംസാരശേഷിയും പൂര്‍ണമായി തിരിച്ചുകിട്ടിയത്. ഇത് തന്റെ രണ്ടാം ജന്മമാണെന്നും, അവസരോചിതമായ എല്ലാവരുടെയും ഇടപെടല്‍ മൂലം ആണ് ജീവന്‍ തിരിച്ചുകിട്ടിയതെന്നും വാവ സുരേഷ് പറഞ്ഞു.
https://www.facebook.com/Malayalivartha
























