അന്വേഷണ ഉദ്യോഗസ്ഥരെ വകവരുത്താന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ മുന്‍കൂര്‍ ജാമ്യഹര്‍ജി ലഭിച്ചതിന് പിന്നാലെ എഫ്‌ഐആര്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് വീണ്ടും ഹൈക്കോടതിയെ സമീപിക്കുമെന്ന് ദിലീപിന്റെ അഭിഭാഷകന്‍ അഡ്വ.കെ.രാമന്‍പിള്ള

അന്വേഷണ ഉദ്യോഗസ്ഥരെ വകവരുത്താന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ മുന്‍കൂര്‍ ജാമ്യഹര്‍ജി ലഭിച്ചതിന് പിന്നാലെ എഫ്‌ഐആര്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് വീണ്ടും ഹൈക്കോടതിയെ സമീപിക്കുമെന്ന് ദിലീപിന്റെ അഭിഭാഷകന്‍ അഡ്വ.കെ.രാമന്‍പിള്ള.
നേരത്തെ തന്നെ ഇതിനായി തയാറെടുപ്പുകള്‍ നടത്തിയിരുന്നു. ഗുഢാലോചനക്കുറ്റം നിലനില്‍ക്കില്ലെന്ന് ഹൈക്കോടതിക്ക് ബോധ്യമായ സാഹചര്യത്തില്‍ ഉടന്‍ തന്നെ ഹര്‍ജി സമര്‍പ്പിക്കാനാണ് പ്രതിഭാഗത്തിന്റെ നീക്കം. നടിയെ ആക്രമിച്ച കേസില്‍ തെളിവില്ലെന്ന് ബോധ്യമായപ്പോള്‍ പോലീസ് കെട്ടിച്ചമച്ച കേസാണിത്.
പോലീസ് സംവിധാനം പൂര്‍ണമായും ഉപയോഗിച്ചാണ് ദിലീപിനെ പ്രതിയാക്കാന്‍ നീക്കം നടത്തിയത്. ദിലീപിനെതിരേ ചുമത്തിയ കേസുകളൊന്നും പ്രഥമദൃഷ്ട്യ നിലനില്‍ക്കില്ലെന്നാണ് കോടതി കണ്ടെത്തിയതെന്നും അദ്ദേഹം പറഞ്ഞു.
"
https://www.facebook.com/Malayalivartha
























