'ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനു വേണ്ടി പോരാടിയ, സ്വാതന്ത്ര്യസമരസേനാനിയായിരുന്ന മീർ താജ് മുഹമ്മദ് ഖാന്റെ മകന് സ്വാതന്ത്ര്യം എന്താണെന്നും എന്തിനുവേണ്ടിയുള്ളതാണെന്നും അത് നൽകുന്ന കടമകൾ എന്തൊക്കെയാണെന്നും അച്ഛനിൽ നിന്ന് തന്നെ പഠിക്കാൻ കഴിയും....' ഡോ. നെൽസൺ ജോസഫ് കുറിക്കുന്നു
രാജ്യത്തെ വാനമ്പാടിയുടെ വേർപാടിൽ പങ്കുചേർന്ന് ചേതനയറ്റ മൃതദേഹത്തിന് മുമ്പിൽ ഒരാൾ കൈകൂപ്പി നിന്ന് പ്രാർഥിക്കുകയാണ്. ഒരാൾ കൈകൾ മുകളിലേക്ക് ഉയർത്തി ‘ദുആ’ ചെയ്തു. ആ ചിത്രമാണ് ഇപ്പോൾ ഏറെ ശ്രദ്ധേയമായിരിക്കുന്നത്. അന്തരിച്ച ഗായിക ലത മങ്കേഷ്‌കറിന് അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ മുംബൈ ശിവാജി പാര്‍ക്കിലെത്തിയ ബോളിവുഡ് സൂപ്പര്‍താരം ഷാരൂഖ് ഖാനും അദ്ദേഹത്തിന്റെ മാനേജര്‍ പൂജ ദദ്‌ലാനിയും ആണ് ചിത്രത്തിൽ ഉള്ളത്. ലത മങ്കേഷ്‌കര്‍ക്ക് ഷാരൂഖ് ഖാൻ പുഷ്പാഞ്ജലി അര്‍പ്പിക്കുകയും അവരുടെ പാദങ്ങളില്‍ തൊട്ട് നമസ്‌കരിക്കുകയും ചെയ്തു. ഈ ചിത്രത്തിനെ പ്രശംസിച്ച് കുറിപ്പ് പങ്കുവച്ചിരിക്കുകയാണ് ഡോ. നെൽസൺ ജോസഫ്.
ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ;
മീർ താജ് മുഹമ്മദ് ഖാനെന്ന് കേട്ടാൽ ചിലപ്പൊ ആളുകൾക്ക് പെട്ടെന്നങ്ങ് മനസിലായില്ലെന്ന് വരും. പലർക്കും അവകാശപ്പെടാൻ കഴിയാത്തതൊന്ന് സ്വന്തമായുണ്ട് അദ്ദേഹത്തിന്... സ്വാതന്ത്ര്യസമരചരിത്രത്തിൽ ഒരിടം. പക്ഷേ അദ്ദേഹത്തിന്റെ മകനെ തിരിച്ചറിയാൻ മൂന്നക്ഷരം തികച്ചു വേണ്ടാ. .
എസ്.ആർ.കെ
ഷാരൂഖ് ഖാൻ.
ഈ അടുത്ത് കണ്ട ഏറ്റവും മനോഹരമായ ചിത്രങ്ങളിലൊന്നിൽ അയാളുടെ മുഖം കണ്ടത് തികച്ചും യാദൃശ്ചികമാണെന്ന് ഞാൻ കരുതുന്നില്ല. ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനു വേണ്ടി പോരാടിയ, സ്വാതന്ത്ര്യസമരസേനാനിയായിരുന്ന മീർ താജ് മുഹമ്മദ് ഖാന്റെ മകന് സ്വാതന്ത്ര്യം എന്താണെന്നും എന്തിനുവേണ്ടിയുള്ളതാണെന്നും അത് നൽകുന്ന കടമകൾ എന്തൊക്കെയാണെന്നും അച്ഛനിൽ നിന്ന് തന്നെ പഠിക്കാൻ കഴിയും.
ഈ ചിത്രം നൽകുന്ന തോന്നലുകൾ രണ്ടെണ്ണമുണ്ട്. ഒന്ന് ഒരൽപം ബോധമുള്ളവർക്ക് ചിത്രത്തിൽ നിന്ന് തന്നെ വായിച്ചെടുക്കാം. രണ്ടാമത്തേതൊരു മുന്നറിയിപ്പാണ്. ഈ ചിത്രത്തെയും വിദ്വേഷപ്രചരണത്തിനു കരുവാക്കുന്നവരുണ്ടെന്നുള്ളത്. അവർക്കിതിന്റെ മനോഹാരിത കാണാൻ കഴിയുന്നില്ലെന്നത്... അവരോട് ഒന്നേ പറയാൻ കഴിയൂ. ഗെറ്റ് വെൽ സൂൺ.. പക്ഷേകളില്ലാതെ എതിർക്കുകതന്നെ വേണം വിദ്വേഷപ്രചരണത്തെ.
https://www.facebook.com/Malayalivartha
























