ടൂവീലർ ഓടിക്കാൻ പഠിക്കുന്നതിനിടെ അപകടം, ഭർത്താവ് നോക്കി നിൽക്കെ സ്കൂട്ടര്‍ നിയന്ത്രണം വിട്ട് കുഴിയിലേക്ക് മറിഞ്ഞ് യുവതിക്ക് ദാരുണാന്ത്യം

പത്തനംതിട്ട കോന്നിയിൽ ടൂവീലർ ഓടിക്കാൻ പഠിക്കുന്നതിനിടെ അപകടത്തിൽപ്പെട്ട് യുവതിക്ക് ദാരുണാന്ത്യം. മങ്ങാരം കൊടിഞ്ഞിമൂലയില്‍ പ്രവീണിന്റെ ഭാര്യ വിദ്യ (28) ആണ് മരിച്ചത്. വാഹനം ഓടിക്കാന്‍ പഠിക്കുന്നതിനിടെ സ്കൂട്ടര്‍ മറിഞ്ഞാണ് യുവതി മരിച്ചത്. മരൂര്‍ പാലത്തുനിന്ന് വണ്മെലിപടിയിലേക്ക് പോയ യുവതി സഞ്ചരിച്ച സ്കൂട്ടര്‍ നിയന്ത്രണം വിട്ട് പൈപ്പ് പൊട്ടി രൂപപ്പെട്ട കുഴിയിലേക്ക് മറിയുകയായിരുന്നു.
ഭർത്താവായ പ്രവീണ്‍ നോക്കി നില്‍ക്കെയാണ് വിദ്യ സ്കൂട്ടര്‍ ഓടിച്ചത്. ഇതിനിടെ നിയന്ത്രണം വിട്ട് സ്കൂട്ടര്‍ മറിയുകയായിരുന്നു. കൊടിഞ്ഞിമൂല ഗോപാലകൃഷ്ണന്‍ ആചാരിയുടെ മകളാണ് വിദ്യ. പ്രണവ്, പല്ലവി എന്നിവർ മക്കളാണ്.
https://www.facebook.com/Malayalivartha
























