ഡിപിആറില്‍ ശരിയായ സര്‍വെ നടത്തിയെങ്കില്‍ ഇപ്പോഴത്തെ സര്‍വെ എന്തിനാണ്; സില്‍വര്‍ലൈന്‍ പദ്ധതി സര്‍വെക്കെതിരെ ഹൈക്കോടതി

ഡിപിആറില്‍ ശരിയായ സര്‍വെ നടത്തിയെങ്കില്‍ ഇപ്പോഴത്തെ സര്‍വെ എന്തിനാണെന്ന് സര്‍ക്കാരിനോട് ചോദ്യവുമായി ഹൈക്കോടതി. സര്‍വെ ആന്റ് ബൗണ്ടറി ആക്‌ട് പ്രകാരം ഇപ്പോള്‍ നടക്കുന്ന സര്‍വെയുടെ ഉദ്ദേശമെന്താണെന്ന് മനസിലാകുന്നില്ലെന്നും ഹൈക്കോടതി പറഞ്ഞു. സില്‍വര്‍ലൈന്‍ പദ്ധതിക്കായി നിയമവിരുദ്ധമായി ഭൂമിയില്‍ കയറി അതിര്‍ത്തികള്‍ അടയാളപ്പെടുത്തുന്നു എന്നുകാണിച്ച് ഭൂവുടമകള്‍ നല്‍കിയ ഹര്‍ജിയിലാണ് കോടതി സര്‍ക്കാര്‍ നടപടിയെ ചോദ്യം ചെയ്‌തത്. അതേസമയം സമാനമായ മറ്റൊരു ഹര്‍ജിയില്‍ ഡിവിഷന്‍ ബെഞ്ച് വിധിവരാനുണ്ടെന്നും എതിര്‍ സത്യവാങ്‌മൂലം നല്‍കാന്‍ സമയം നല്‍കണമെന്നും കേസ് മാറ്റിവയ്‌ക്കണമെന്നും സര്‍ക്കാര്‍ വാദിച്ചു.
നേരത്തെ സില്‍വര്‍ലൈന്‍ സര്‍വെ നടപടികള്‍ സിംഗിള്‍ ബെഞ്ച് തടഞ്ഞു. ഈ വിധി 18 വരെ കോടതി നീട്ടിയിരുന്നു. ഡിപിആര്‍ തയ്യാറാക്കുന്നതിന് മുന്‍പായിരുന്നു സര്‍വെ നടത്തേണ്ടതെന്ന് ചൂണ്ടിക്കാട്ടിയാണ് ഇപ്പോള്‍ സര്‍വെ നടത്തുന്നതിന്റെ സാഹചര്യമെന്താണെന്ന് സിംഗിള്‍ ബെഞ്ച് സര്‍ക്കാര്‍ അഭിഭാഷകനോട് ചോദിച്ചത്. മറ്റൊരു ഹര്‍ജി പരിഗണിക്കവെ ഇക്കാര്യത്തില്‍ സര്‍ക്കാരിന്റെ ഉദ്ദേശശുദ്ധിയെ കോടതി ചോദ്യം ചെയ്‌തിരുന്നു. എന്തിനുവേണ്ടിയാണീ സര്‍വെ എന്നും ഇതിന്റെ ഉദ്ദേശശുദ്ധി മനസിലാകുന്നില്ലെന്നുമായിരുന്നു കോടതി സര്‍ക്കാര്‍ അഭിഭാഷകനോട് ചോദിച്ചത്. പത്തിലധികം ഹര്‍ജിക്കാരുടെ ഭൂമിയിലെ സര്‍വെ നടപടികള്‍ കോടതി സിംഗിള്‍ ബെഞ്ച് തടയുകയും ചെയ്‌തിരുന്നു. ജനങ്ങളെ ഭയപ്പെടുത്തരുതെന്നും നിയമപരമാണ് പദ്ധതിയെങ്കില്‍ ആരും എതിര്‍ക്കില്ലെന്നും കോടതി അഭിപ്രായപ്പെട്ടു.
https://www.facebook.com/Malayalivartha

























