കെ.ജി.എം.ഒ.എയ്ക്ക് സിപിഎമ്മിന്റെ പിന്തുണ, സര്‍ക്കാര്‍ ആശുപത്രികളിലെ ഡോക്ടര്‍മാര്‍ ഇന്ന് കൂട്ട അവധിയെടുക്കും

സെക്രട്ടേറിയേറ്റിന് മുന്നില്‍ അനിശ്ചിതകാല നിരാഹരം ആരംഭിച്ചിട്ടും സര്‍ക്കാര്‍ ചര്‍ച്ചയ്ക്കു വിളിക്കാത്തതില്‍ പ്രതിഷേധിച്ച് സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ ഇന്ന് കൂട്ട അവധി എടുക്കും. അത്യാഹിത, അവശ്യ വിഭാഗങ്ങളില്‍ ഡ്യൂട്ടിയിലുളളവര്‍ മാത്രമേ ഇന്ന് ആശുപത്രികളില്‍ ഹാജരാകൂ. അവധി എടുക്കുന്ന ഡോക്ടര്‍മാര്‍ ജില്ലാ കേന്ദ്രങ്ങളില്‍ ധര്‍ണ നടത്തും. ഇന്ന് െ്രെപവറ്റ് പ്രാക്ടീസും നടത്തില്ല.
കെ.ജി.എം.ഒ.എ നേതാക്കള്‍ ബുധനാഴ്ചയാണ് നിരാഹാരം ആരംഭിച്ചത്. നൈറ്റ് ഡ്യൂട്ടി ഓഡര്‍ പിന്‍വലിക്കുക, സമയ ബന്ധിതമായി പ്രൊമോഷന്‍ നല്‍കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് സമരം. പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന്‍ അടക്കമുളള സി.പി.എം നേതാക്കള്‍ കഴിഞ്ഞ ദിവസം സമര പന്തലില്‍ എത്തി പിന്തുണ അറിയിച്ചിരുന്നു.
പ്രധാന ആവശ്യങ്ങളെല്ലാം അംഗീകരിച്ചിട്ടും സമരം നടത്തുന്നത് അനാവശ്യവും ജനദ്രോഹവുമാണെന്ന് ആരോഗ്യ മന്ത്രി വി.എസ്. ശിവകുമാര്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് ഡോ. എസ്. പ്രമീളാ ദേവിയും അസോസിയേഷന്‍ എഡിറ്റര്‍ സുരേഷ് ബാബുവുമാണ് നിരാഹാരം കിടക്കുന്നത്.രണ്ടാം ദിവസമായ ഇന്നലെ നേതാക്കളായ ജുനൈദ് റഹ്മാന്‍, ജോസഫ് ചാക്കോ , കെ.സി .രമേശന്‍, എറണാകുളം ജില്ലാ ഭാരവാഹി ദീലീപ് , പവന്‍ ശങ്കര്‍ തുടങ്ങിയവര്‍ സംസാരിച്ചു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha


























