ചന്ദ്രബോസ് കൊലക്കേസ് പ്രതി കൊലയാളി നിസാമിന്റെ കാപ്പാ കാലാവധി ഇന്ന് അവസാനിക്കും

തൃശൂരിലെ ചന്ദ്രബോസ് വധക്കേസിലെ പ്രതി മുഹമ്മദ് നിഷാമിന്റെ കാപ്പാ കാലാവധി ഇന്നവസാനിക്കും. എന്നാല്‍ കാപ്പാ അവസാനിക്കുന്നതോടെ ജാമ്യം നല്‍കണമെന്ന നിഷാമിന്റെ ജാമ്യാപേക്ഷയില്‍ തൃശൂര്‍ ജില്ലാ അഡീഷനല്‍ സെഷന്‍സ് കോടതി ഇന്ന് വിധി പറയും.
കഴിഞ്ഞ മാര്‍ച്ച് 11നാണ് നിഷാമിനെതിരെ കാപ്പാ ചുമത്തിയത്. ആറുമാസം പൂര്‍ത്തിയാകുന്നതോടെയാണ് കാപ്പാ കാലാവധി അവസാനിക്കുന്നത്. ഇതിന് മുന്നോടിയായി നിഷാം നല്‍കിയ ജാമ്യാപേക്ഷ കോടതി പരിഗണിച്ചിരുന്നു. നിഷാമിന് ജാമ്യം നല്‍കിയാല്‍ സാക്ഷികളെ സ്വാധീനിക്കുമെന്ന് പ്രൊസിക്യൂഷന്‍ വാദിച്ചതോടെയാണ് വിധി പറയല്‍ ഇന്നത്തേക്ക് മാറ്റിയത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha


























