Widgets Magazine
24
Apr / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വിധി ഒളിപ്പിച്ച ക്രൂരത; അമ്മയുടെ ചിതയടങ്ങും മുൻപേ പാടശേഖരത്ത് ഗിരിയുടെ ശിരസ്സ്! തൃശൂരിനെ നടുക്കിയ മുണ്ടത്തിക്കോട് ദുരന്തം...


മരണം പോക്കറ്റിലും പറമ്പിലും! പാമ്പിനെ കീശയിലിട്ട് ഒരാൾ, ഇരുട്ടത്ത് ജീവൻ വെടിഞ്ഞ് സെലീന; കേരളത്തെ നടുക്കിയ ആ മണിക്കൂറുകൾ...


'പണം തന്നെങ്കിൽ കൊല്ലില്ലായിരുന്നു..' 19 കാരൻ പ്രതിയുടെ ക്രൂരത..ഐആര്‍എസ് ഉദ്യോഗസ്ഥന്റെ 22 വയസ്സുള്ള മകളെ ക്രൂരമായി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി..ആ വീട്ടിലെ മുൻ ജീവനക്കാരൻ തന്നെ..പ്രതി പിടിയിൽ..


എന്തുകൊണ്ടാണ് സംസ്ഥാനത്തിന്റെ വിവിധ സ്ഥലങ്ങളിൽ സ്ട്രോങ്ങ് റൂം തുറന്നിട്ടും.. മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ നടപടി സ്വീകരിക്കാത്തത്..? മെയ് നാല് വരെ ഉറക്കമില്ലാതെ സ്ഥാനാർത്ഥികൾ..


ഇറാന്റെ നട്ടെല്ലൊടിച്ച് അമേരിക്കയുടെ USS ജോർജ് ബുഷ് നങ്കൂരമിട്ടു.. ഒന്നല്ല, രണ്ടല്ല, മൂന്ന് കൂറ്റന്‍ വിമാനവാഹിനിക്കപ്പലുകൾ..യുദ്ധത്തിന് തയ്യാറായി ട്രംപിന്റെ പുതിയ തന്ത്രം..

കടയ്ക്കുള്ളില്‍ യുവതിക്ക് സംഭവിച്ചത്..!..ആ 20 മിനിറ്റിനുളളില്‍ അരുംകൊല നടത്തി യുവാവ് പുറത്തേക്ക്?..വിനീതയുടെ മരണ കാരണം കഴുത്തിനേറ്റ മൂന്ന് കുത്ത്, മൃതദേഹം കണ്ടെത്തിയത് വളം വയ്ക്കുന്ന സ്ഥലത്ത് ടാര്‍പ്പോളിനടിയില്‍, മുപ്പത്തിയെട്ടുകാരിയുടേത് കരുതിക്കൂട്ടി നടത്തിയ കൊലപാതകം? നിർണായക സിസിടിവി ദൃശ്യങ്ങള്‍ പൊലീസിന്

08 FEBRUARY 2022 11:37 AM IST
മലയാളി വാര്‍ത്ത

തിരുവനന്തപുരം അമ്പലമുക്കില്‍ കഴിഞ്ഞ ദിവസം പട്ടാപകലാണ് ചെടി വിൽപ്പന നടത്തുന്ന കലയിലെ ജീവനക്കാരിയെ കുത്തിക്കൊന്ന നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ പിന്നിലുള്ളവരെ കണ്ടെത്താനുള്ള ഊർജ്ജിത ശ്രമത്തിലാണ് പൊലീസ്. എന്നാൽ പ്രതിയെന്ന് സംശയിക്കുന്നയാളുടെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചിട്ടുണ്ടെന്നാണ് വിവരം.

എന്നാല്‍ ദൃശ്യങ്ങള്‍ പുറത്ത് വിടാന്‍ പൊലീസ് തയ്യാറായിട്ടില്ല. ഞായറാഴ്ച 11 മണിയോടെ കടയുടെ ഭാഗത്തേക്ക് പോയ ആള്‍ 20 മിനിറ്റിനുളളില്‍ തിരിച്ചു വന്ന ദൃശ്യങ്ങളാണ് പൊലീസ് ലഭിച്ചത്. തിരിച്ചെത്തിയപ്പോള്‍ ഇയാളുടെ കൈയില്‍ മുറിവുണ്ടായിരുന്നു എന്നാണ് സാക്ഷി മൊഴി. ഞായറാഴ്ചയാണ് അമ്പലമുക്കിലെ കടയ്ക്കുള്ളില്‍ വിനീതയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്.

അമ്പലമുക്ക് -കുറവന്‍കോണം റോഡിലെ ചെടികള്‍ വില്‍ക്കുന്ന കടയിലെ ജീവനക്കാരിയായ നെടുമങ്ങാട് സ്വദേശി വിനീതയാണ് കൊല്ലപ്പെട്ടത്. പുല്ല് വെട്ടുന്ന കത്തി ഉപയോഗിച്ച്‌ കഴുത്തില്‍ മൂര്‍ച്ചയേറിയ മൂന്ന് കുത്തേറ്റാണ് മരണം സംഭവിച്ചത്. വിനീതയെ അടുത്തറിയാവുന്നയാളാണ് കൊലപാതകത്തിന് പിന്നിലെന്ന് പൊലീസ് പറയുന്നു.

3 ജീവനക്കാര്‍ ഇവിടെ ജോലി ചെയ്യുന്നുണ്ടെങ്കിലും ഞായറാഴ്ച ഒരാള്‍ മാത്രമേ ഉണ്ടാകാറുള്ളൂ. ഊഴമനുസരിച്ച്‌ വിനീതയ്ക്കായിരുന്നു ഇന്നലത്തെ ഡ്യൂട്ടി.അവധിയായിട്ടും ചെടികള്‍ക്ക് വെള്ളമൊഴിക്കാനെത്തിയ യുവതിയെ 11 മണി വരെ സമീപവാസികള്‍ പുറത്തുകണ്ടിരുന്നു. നഴ്സറിയില്‍ ചെടിവാങ്ങാനെത്തിയവര്‍ ആരെയും കാണാത്തതിനെ തുടര്‍ന്ന് ബോര്‍ഡില്‍ എഴുതിയിരുന്ന നമ്പരില്‍ വിളിച്ചു. വിനീത കടയിലുണ്ടെന്ന് പറഞ്ഞെങ്കിലും ആരും ഇല്ലെന്ന് ചെടിവാങ്ങാനെത്തിയവര്‍ മറുപടി നല്‍കി. ഇതോടെ സംശയം തോന്നിയ ഉടമസ്ഥന്‍ വിനീതയുടെ ഫോണില്‍ പലവതണ വിളിച്ചെങ്കിലും എടുത്തില്ല.

തുടർന്ന് മറ്റൊരു ജീവനക്കാരിയെ ഇവിടേക്ക് പറഞ്ഞയച്ചു. ഇവരെത്തി പരിശോധിച്ചപ്പോഴാണ് നഴ്സറിയുടെ ഇടത് വശം ഇടുങ്ങിയ സ്ഥലത്ത് വളം വയ്ക്കുന്ന സ്ഥലത്ത് ടാര്‍പ്പോളിനടിയില്‍ മൃതദേഹം കണ്ടെത്തിയത്. പിന്നീട് പൊലീസും വിരലടയാള വിദഗ്ധരും ഡോഗ് സ്ക്വാഡും എത്തി സ്ഥലത്ത് പരിശോധന നടത്തി. റോഡിനോടു ചേര്‍ന്ന ഒറ്റനില വീട്ടിലാണ് ടാബ്സ് ഗ്രീന്‍ടെക് എന്ന അലങ്കാരച്ചെടികള്‍ വില്‍ക്കുന്ന സ്ഥാപനം പ്രവര്‍ത്തിക്കുന്നത്.

 

വിനീതയുടെ കഴുത്തിലുണ്ടായിരുന്ന നാലരപവന്‍റെ മാല കണ്ടെത്താനായില്ല. ഇവരുടെ കൈവശം 25000 രൂപ ഉണ്ടായിരുന്നെന്നും മാതാപിതാക്കള്‍ പൊലീസിന് മൊഴി നല്‍കി. ആഭരണമോ പണമോ കൈക്കലാക്കാനാണ് കൊലപാതകമെന്നാണ് പൊലീസ് സംശയിക്കുന്നത്.

കൊല്ലപ്പെട്ട വിനീത വിജയന്റെ ഫോണ്‍ രേഖകള്‍ പരിശോധിച്ചതില്‍ അസ്വാഭാവികതയൊന്നും കണ്ടെത്താനായില്ലെന്നാണ് സൂചന.38കാരിയുടേത് കരുതിക്കൂട്ടി നടത്തിയ കൊലപാതകമാണെന്നും പോലീസ് സംശയിക്കുന്നുണ്ട്. വിനീത കടയില്‍ ഒറ്റയ്ക്കാണെന്ന് അറിയുന്നവര്‍ കരുതിക്കൂട്ടി ചെയ്തതാണെന്നാണ് സംശയം.

ചോരവാര്‍ന്നാണ് മരണം സംഭവിച്ചത്. കൊലയ്ക്കുശേഷം അലങ്കാരച്ചെടി വില്‍പ്പന കേന്ദ്രത്തിന്റെ പിന്നിലൂടെയാണ് കൃത്യം നടത്തിയവര്‍ രക്ഷപ്പെട്ടതെന്നാണ് സംശയം. ഞായര്‍ നിയന്ത്രണങ്ങളുടെ ഭാഗമായി നഗരത്തിനകത്തും പുറത്തും പൊലീസ് പരിശോധന നടക്കുന്നതിനിടെയാണ് നഗരത്തെ നടുക്കിയ അരുംകൊലയുണ്ടായത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിധി ഒളിപ്പിച്ച ക്രൂരത; അമ്മയുടെ ചിതയടങ്ങും മുൻപേ പാടശേഖരത്ത് ഗിരിയുടെ ശിരസ്സ്! തൃശൂരിനെ നടുക്കിയ മുണ്ടത്തിക്കോട് ദുരന്തം...  (15 minutes ago)

മരണം പോക്കറ്റിലും പറമ്പിലും! പാമ്പിനെ കീശയിലിട്ട് ഒരാൾ, ഇരുട്ടത്ത് ജീവൻ വെടിഞ്ഞ് സെലീന; കേരളത്തെ നടുക്കിയ ആ മണിക്കൂറുകൾ...  (27 minutes ago)

ആധുനികമായ സൗകര്യങ്ങൾ ഏർപ്പെടുത്താനും പടക്ക നിർമ്മാണത്തിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്താനുമുള്ള നിരവധി നിർദ്ദേശങ്ങൾ റിപ്പോർട്ടിൽ; ദൗർഭാഗ്യവശാൽ ആ നിർദ്ദേശങ്ങളൊന്നും പാലിക്കപ്പെട്ടിട്ടില്ലെന്ന് കോൺഗ്രസ് നേതാ  (30 minutes ago)

വോട്ട് രേഖപ്പെടുത്തിയ ശേഷം ചിത്രം പങ്കുവച്ച് താരം  (36 minutes ago)

"പൊട്ടിത്തെറിച്ച ശരീര ഭാഗങ്ങൾ പട്ടികൾ കടിച്ച് പറിക്കുന്നു..! നെഞ്ചുപൊട്ടി ഉറ്റവർ സ്ഫോടനത്തിൽ ട്വിസ്റ്റ്..വില്ലൻ ദേ "  (42 minutes ago)

വെടിക്കെട്ട് രീതികളില്‍ മാറ്റം വരുത്തുന്നതിനെക്കുറിച്ച് സര്‍ക്കാര്‍ ആലോചിക്കുന്നുണ്ടെന്ന് മന്ത്രി വിഎന്‍ വാസവന്‍  (44 minutes ago)

നടന്‍ ഉണ്ണി മുകുന്ദനെതിരെ ഗുരുതര ആരോപണവുമായി സംവിധായകന്‍ വിഷ്ണു ശശി ശങ്കര്‍  (50 minutes ago)

ക്ഷേത്രോത്സവത്തിന് തിരുവാതിര കളി തുടങ്ങി 7 മിനിട്ട്..തല കറങ്ങി വീണ് വീട്ടമ്മ..!പിന്നാലെ മരണം  (1 hour ago)

DELHI 19 കാരന് ലവലേശം കുറ്റബോധമില്ല  (1 hour ago)

"പ്രസവം എൻജോയ് ചെയ്യണം " പറഞ്ഞതിലുറച്ച് അഖിൽ മാരാർ  (1 hour ago)

അമീബിക്ക് മസ്തിഷ്‌ക ജ്വരം, ജാഗ്രത പാലിക്കണമെന്ന് മന്ത്രി വീണാ ജോര്‍ജ്  (1 hour ago)

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും ഇടിഞ്ഞു  (1 hour ago)

മൂക്ക് പൊത്താതെ നഗരത്തിലൂടെ നടക്കാന്‍ കഴിയാത്ത അവസ്ഥ; തിരുവനന്തപുരം നഗരസഭയ്‌ക്കെതിരെ മന്ത്രി വി ശിവന്‍കുട്ടി  (1 hour ago)

കുടുംബവഴക്കിനിടെ ഭാര്യയെ കുക്കര്‍ കൊണ്ട് തലയ്ക്കടിച്ച ഭര്‍ത്താവ് അറസ്റ്റില്‍  (2 hours ago)

സംവിധായകനും തിരക്കഥാകൃത്തുമായ ബി. ഉണ്ണികൃഷ്ണന്‍ ഫെഫ്ക ജനറല്‍ സെക്രട്ടറി സ്ഥാനം രാജിവെച്ചു  (2 hours ago)

Malayali Vartha Recommends