Widgets Magazine
24
Apr / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


എന്തുകൊണ്ടാണ് സംസ്ഥാനത്തിന്റെ വിവിധ സ്ഥലങ്ങളിൽ സ്ട്രോങ്ങ് റൂം തുറന്നിട്ടും.. മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ നടപടി സ്വീകരിക്കാത്തത്..? മെയ് നാല് വരെ ഉറക്കമില്ലാതെ സ്ഥാനാർത്ഥികൾ..


ഇറാന്റെ നട്ടെല്ലൊടിച്ച് അമേരിക്കയുടെ USS ജോർജ് ബുഷ് നങ്കൂരമിട്ടു.. ഒന്നല്ല, രണ്ടല്ല, മൂന്ന് കൂറ്റന്‍ വിമാനവാഹിനിക്കപ്പലുകൾ..യുദ്ധത്തിന് തയ്യാറായി ട്രംപിന്റെ പുതിയ തന്ത്രം..


യുദ്ധം നീളുമോയെന്ന് ആശങ്ക... അമേരിക്കയുടെ പടക്കപ്പല്‍ യുഎസ്എസ് ജോർജ് ഡബ്ല്യു ബുഷ് വ്യൂഹം പശ്ചിമേഷ്യയിൽ എത്തി, വിന്യാസം വെടിനിർത്തലിനിടെ


ഗുരുവായൂർ ക്ഷേത്രത്തിൽ മേയ് ഒന്ന്, രണ്ട് തീയതികളിൽ ഭക്തർക്ക് നിയന്ത്രണം...


സംസ്ഥാനത്ത് വിവിധ ജില്ലകളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്.... ഇടിമിന്നലോടു കൂടിയ മഴയ്ക്കും മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യത, പൊതുജനങ്ങൾ ജാ​ഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി

'ഇന്നാട്ടിലെ ഭരണവ്യവസ്ഥയ്ക്ക് ജനാധിപത്യസ്വഭാവവും അക്കൗണ്ടബിലിറ്റിയും ഉറപ്പാക്കുക എന്നത് മാത്രമേ പരിഹാരമായി ഉള്ളൂ. അത് നിങ്ങൾക്ക് നേരെ പല്ലും നഖവും കൊണ്ടുവരുന്നത് വരെ നിങ്ങൾ കാത്തിരിക്കരുത്... അതിനർത്ഥം യഥാർത്ഥ രാജ്യദ്രോഹികളെ ശിക്ഷിക്കേണ്ട എന്നല്ല. അത് കണ്ടുപിടിക്കാൻ ജനാധിപത്യപരമായ, മനുഷ്യയുക്തിക്ക് ബോധ്യമാകുന്ന മാർഗ്ഗങ്ങൾ വേണം. പറഞ്ഞെന്നേയുള്ളൂ....' കുറിപ്പുമായി അഡ്വ. ഹരീഷ്

08 FEBRUARY 2022 01:40 PM IST
മലയാളി വാര്‍ത്ത

കേന്ദ്ര സർക്കാരിന്‍റെ സംപ്രേഷണ വിലക്കിനെതിരെ മീഡിയവൺ നൽകിയ ഹരജി ഹൈക്കോടതി തള്ളിയിരിക്കുകയാണ്. കോടതി വിധിയുടെ പശ്ചാത്തലത്തിൽ ചാനൽ താത്കാലികമായി സംപ്രേഷണം നിർത്തിവയ്ക്കുകയുണ്ടായി. നീതി ലഭിക്കുംവരെ നിയമ പോരാട്ടം തുടരുമെന്ന് മീഡിയവൺ വൈസ് ചെയർമാൻ പി മുജീബുറഹ്മാൻ അറിയിച്ചു. കേസിൽ കക്ഷി ചേർന്ന കേരള പത്രപ്രവർത്തക യൂണിയനും മേൽക്കോടതിയെ സമീപിക്കുമെന്നും റിപ്പോർട്ടുകൾ ചൂണ്ടിക്കാണിക്കുകയുണ്ടായി. ഇപ്പോഴിതാ കേന്ദ്ര സർക്കാരിന്റെ ഈ നയത്തിനെതിരെ രംഗത്ത് എത്തിയിരിക്കുകയാണ് അഡ്വ. ഹരീഷ്

ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ;

മോദീജീക്കോ അമിത് ജീക്കോ എന്തിന്, അധികാരമുള്ള ആർക്കെങ്കിലുമോ ഒരാളെ പൂട്ടണം. പ്രത്യേകിച്ചു കാരണം ഒന്നുമില്ല. എന്ത് ചെയ്യും? ഏകാധിപത്യം ആയിരുന്നെങ്കിൽ എളുപ്പമാണ്. ജനാധിപത്യത്തിൽ എളുപ്പമല്ലായിരുന്നു. കാര്യകാരണ സഹിതം, അയാളെക്കൂടി കേട്ടു ബോധ്യപ്പെടുത്തിയ ശേഷമേ പറ്റുമായിരുന്നുള്ളൂ. ഇനിയത് വേണ്ട.

അയാൾ ദേശസുരക്ഷയ്ക്ക് ഭീഷണി ആണെന്ന് രഹസ്യാന്വേഷണ ഏജൻസിയുടെ ഒരു റിപ്പോർട്ട് ഉണ്ടാക്കുന്നു. എന്താണീ രഹസ്യാന്വേഷണ ഏജൻസിയുടെ ക്രഡിബിലിറ്റി, അക്കൗണ്ടബിലിറ്റി, എന്തടിസ്ഥാനത്തിലാണ് അവർ റിപ്പോർട്ടുകൾ എഴുതുക എന്നൊന്നും ചോദിക്കരുത്. അവർ എഴുതുന്നത് സത്യമായിരിക്കും. അതിന്മേൽ fact check സംവിധാനം ഇല്ല, വേണ്ട. ആ റിപ്പോർട്ട് വെച്ച് സർക്കാരിന്റെ കണ്ണിലെ കരടായ ആളിന്റെ ആധാർ കാർഡ് ബ്ലോക്ക് ചെയ്യുന്നു. ബാങ്ക്, ഫോൺ, ക്രഡിറ്റ് കാർഡ്, യാത്ര, നികുതി, ശമ്പളം, വോട്ട്, എന്നുവേണ്ട പൗരന് ജീവിക്കാൻ ആവശ്യമുള്ള എല്ലാം ഓട്ടോമാറ്റിക് ആയി ബ്ലോക്കാവും. (അതിലേക്ക് ഭൂമിയുടെ തണ്ടപ്പേർ കൂടി ചേർത്തിട്ടുണ്ട് കേരളാ സർക്കാർ.) കഞ്ഞി കുടിച്ചു കിടക്കാൻ പോലും പറ്റില്ല. എന്നാൽ സർക്കാർ അയാളെ കൊന്നോ? ജയിലിലിട്ടോ?? ഒന്നുമില്ല.

എന്തിനാണ് അയാളെ ബ്ലോക്ക് ചെയ്തതെന്നു ഫയലിൽ ഉണ്ടായാൽ മതി. കോടതി പോലും ഇടപെടില്ല. ഇടപെടരുതെന്നു സുപ്രീംകോടതി ജഡ്ജി കുര്യൻ ജോസഫ് 2014 ൽ തന്നെ വിധിച്ചിട്ടുണ്ട്. കാരണം എന്തായിരുന്നു എന്ന് ബ്ലോക്കായവനോ സമൂഹമോ ഒരുകാലത്തും അറിയില്ല. കാരണം അറിഞ്ഞാലല്ലേ ചർച്ച നടക്കൂ. അത് വേണ്ട. ഈ ട്രെൻഡ് തീർത്തും അപകടകരമായ ഒന്നാണ്. ഭരണഘടന നിലനിർത്തിക്കൊണ്ട് തന്നെ അതിലെ മൗലികാവകാശങ്ങളെ ഇല്ലാതാക്കുന്ന ഒന്ന്. ആധാർ ഉൾപ്പെടെയുള്ളവയുടെ ജനാധിപത്യ വിരുദ്ധത ഒരു ജനത എന്ന നിലയ്ക്ക് നാമിനിയും അറിയാനിരിക്കുന്നതേയുള്ളൂ. അതിന്റെ ദുരുപയോഗം ഇനിയും കാണാനിരിക്കുന്നതേയുള്ളൂ. ഇപ്പോൾ നിങ്ങൾ സ്റ്റേറ്റിന്റെ നല്ലകുട്ടി ആയിരിക്കാം. എന്നുകരുതി എപ്പോഴും നിങ്ങൾ സുരക്ഷിതമാണെന്ന് കരുതരുത്.

ഈ രാജ്യത്തെ ഓരോ സ്ഥാപനവും നീതി നൽകുന്നതിൽ പരാജയപ്പെടുന്ന വാർത്ത കാണുമ്പോൾ, അതെന്നെ ബാധിക്കുന്ന പ്രശ്നമല്ലല്ലോ എന്നു കരുതിയാവും പലരെയും പോലെ ആ നടിയും ജീവിച്ചിരിക്കുക. ഇന്നോ? ഓരോ ജനാധിപത്യ സ്ഥാപനത്തിന്റെയും അപചയം ആ നടിയുടെ ജീവിക്കുവാനുള്ള അവകാശം തന്നെ ഇല്ലാതാക്കുന്നത് അവർക്കറിയാം, ഈ രാജ്യത്തെ സംവിധാനങ്ങളുടെ നീതിരാഹിത്യത്തെപ്പറ്റി അവർക്ക് പ്രസിഡന്റിനോട് പരാതി പറയേണ്ടി വരുന്നു. ഇത്രയേ ഉള്ളൂ സുരക്ഷിതമെന്ന് കരുതി ജീവിക്കുന്ന ഓരോരുത്തരും ഇരയാകുന്നതിലേക്കുള്ള ദൂരം. ജീവിതത്തിലെ ഏത് സന്നിഗ്ധ ഘട്ടത്തിലും നിങ്ങൾ അധികാരമുള്ള ആളുകളുടെ കണ്ണിലെ കരട് ആകാം, നിങ്ങളെത്ര പാവമാവും സാത്വികനായും ജീവിച്ചാലും....

ആധാറിന്റെ കൈകൾ ഓരോ ഇടങ്ങളിലേക്കും നീളുമ്പോൾ, അതിനു പൗരസമൂഹത്തോട് എന്ത് അക്കൗണ്ടബിലിറ്റി ആണുള്ളത് എന്ന ചോദ്യം ഉത്തരമില്ലാതെ ബാക്കിയുണ്ട്. സർക്കാർ പറയുന്ന സദുദ്ദേശത്തിനു ആണെങ്കിൽ, ഡാറ്റ പ്രൊട്ടക്ഷൻ ബില്ലിന് കീഴിൽ ആധാറിനെ കൊണ്ടുവരാത്തത് എന്തേ, ആ ബിൽ പാസാക്കാത്തത് എന്തേ എന്ന ചോദ്യത്തിനൊന്നും ഉത്തരമില്ല...

 

ഇന്നാട്ടിലെ ഭരണവ്യവസ്ഥയ്ക്ക് ജനാധിപത്യസ്വഭാവവും അക്കൗണ്ടബിലിറ്റിയും ഉറപ്പാക്കുക എന്നത് മാത്രമേ പരിഹാരമായി ഉള്ളൂ. അത് നിങ്ങൾക്ക് നേരെ പല്ലും നഖവും കൊണ്ടുവരുന്നത് വരെ നിങ്ങൾ കാത്തിരിക്കരുത്... അതിനർത്ഥം യഥാർത്ഥ രാജ്യദ്രോഹികളെ ശിക്ഷിക്കേണ്ട എന്നല്ല. അത് കണ്ടുപിടിക്കാൻ ജനാധിപത്യപരമായ, മനുഷ്യയുക്തിക്ക് ബോധ്യമാകുന്ന മാർഗ്ഗങ്ങൾ വേണം.
പറഞ്ഞെന്നേയുള്ളൂ....

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും ഇടിഞ്ഞു  (5 minutes ago)

മൂക്ക് പൊത്താതെ നഗരത്തിലൂടെ നടക്കാന്‍ കഴിയാത്ത അവസ്ഥ; തിരുവനന്തപുരം നഗരസഭയ്‌ക്കെതിരെ മന്ത്രി വി ശിവന്‍കുട്ടി  (31 minutes ago)

കുടുംബവഴക്കിനിടെ ഭാര്യയെ കുക്കര്‍ കൊണ്ട് തലയ്ക്കടിച്ച ഭര്‍ത്താവ് അറസ്റ്റില്‍  (40 minutes ago)

സംവിധായകനും തിരക്കഥാകൃത്തുമായ ബി. ഉണ്ണികൃഷ്ണന്‍ ഫെഫ്ക ജനറല്‍ സെക്രട്ടറി സ്ഥാനം രാജിവെച്ചു  (47 minutes ago)

അല്‍ജോയുടെ വീട്ടില്‍ നിന്നും ഇതുവരെ കിട്ടിയത് അഞ്ച് പാമ്പുകളെ  (51 minutes ago)

വര്‍ദ്ധിച്ചുവരുന്ന ചൂടിനെത്തുടര്‍ന്ന് പാമ്പുകള്‍ ജനവാസ മേഖലകളിലേക്ക് ഇറങ്ങാന്‍ സാധ്യത; ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് മുഖ്യമന്ത്രി  (56 minutes ago)

തൃശൂർ പൂരം ആന എഴുന്നള്ളത്തിൽ കൂടുതൽ  (1 hour ago)

തർക്കത്തിനൊടുവിൽ... കാട്ടാക്കടയിൽ യുവാവ് കുത്തേറ്റ് മരിച്ചു...  (1 hour ago)

ഇറങ്ങടീ വെളിയിൽ... മരുമകളെ ആട്ടിയിറക്കി ജോലിക്കാരി..!യേശുദാസിന്റെ കാലൻ ഗബ്രിയേൽ..തെളിവുകൾ..!  (1 hour ago)

വീണ്ടും പുലിയിറങ്ങി.... ചീരാലിൽ വീണ്ടും പുലി ഇറങ്ങി വളർത്തുനായെ പിടികൂടി  (1 hour ago)

മണിപ്പൂരിലെ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ ഏർപ്പെടുത്തിയ കർഫ്യൂ തുടരുന്നു....അഞ്ചുദിവസത്തെ കർഫ്യൂ ഏർപ്പെടുത്തി  (2 hours ago)

റേഷന്‍ സാധനങ്ങളുമായി പോയ മിനി ലോറി ബൈക്കിന് മുകളിലേക്ക് മറിഞ്ഞ് ബൈക്ക് യാത്രികന് പരിക്ക്....  (2 hours ago)

കണ്ണീർക്കാഴ്ചയായി... കുഞ്ഞിന്റെ ഡയപ്പർ കത്തിക്കുന്നതിനിടെ വസ്ത്രത്തിലേയ്ക്ക് തീ പടർന്നു പിടിച്ച് പൊള്ളലേറ്റ യുവതിയ്ക്ക് ദാരുണാന്ത്യം  (2 hours ago)

സംസ്ഥാനത്ത് വേനൽചൂട് കനക്കുന്നു... ഇടുക്കി ഡാമിലെ ജലനിരപ്പ് ആകെ സംഭരണശേഷിയുടെ 35 ശതമാനത്തിലേക്ക് താഴ്ന്ന നിലയിൽ...  (3 hours ago)

ആല്‍ജോയുടെ വീടിന്‍റെ തറ പൊളിച്ചു കണ്ട് ഞെട്ടി കൂട്ടത്തോടെ പാമ്പുകൾ...! ദിക്ഷലിന്റെ വീട്ടിൽ മൂർഖൻ  (3 hours ago)

Malayali Vartha Recommends