ഫോറസ്റ്റ് ഉദ്യോഗസ്ഥര്‍ക്ക് കുശുമ്പ്, പമ്പിനെ പിടിക്കൂടാൻ വാവ സുരേഷിനെ വിളിക്കില്ലെന്ന് പറയാന്‍ കഴിയില്ല, വാവ സുരേഷിന്റെ പാമ്പുപിടിത്ത രീതി അംഗീകരിക്കുവാന്‍ കഴിയില്ലെന്ന വനം വകുപ്പ് അധികൃതരുടെ നിലപാടിനെ എതിർത്ത് മന്ത്രി വി.എന്‍. വാസവന്

വനംവകുപ്പ് ഉദ്യോഗസ്ഥരുടെ നിലപാടിനെ ശക്തമായി എതിർത്ത് മന്ത്രി വി.എന്‍. വാസവന്. വാവ സുരേഷിന്റെ പാന്പുപിടിത്ത രീതി അംഗീകരിക്കുവാന്‍ കഴിയില്ലെന്ന വനം വകുപ്പ് അധികൃതരുടെ നിലപാടിനോടു പ്രതികരിക്കുകയായിരുന്നു അദ്ദേഹം. പമ്പിനെ പിടിക്കാന്‍ വാവ സുരേഷിനെ വിളിക്കരുതെന്ന് പറയാന്‍ ഫോറസ്റ്റുകാര്‍ക്ക് കഴിയില്ല. ഉദ്യോഗസ്ഥര്‍ക്ക് കുശുമ്പാണെന്നും മന്ത്രി പരിഹസിച്ചു.
പാമ്പ് പിടിക്കാനായി പ്രത്യേക ഹുക്കും ബാഗും നല്‍കാറുണ്ട്. ഇത്തരം മുന്‍കരുതല്‍ ഇല്ലാതെയാണ് വാവ സുരേഷും അദ്ദേഹത്തെ അനുകരിക്കുന്നവരും പാമ്പിനെ പിടിക്കുന്നത്. ഇത് അംഗീകരിക്കാനാവില്ലെന്നാണ് ഉദ്യോഗസ്ഥര്‍ പറഞ്ഞത്.വാവാ സുരേഷ് അനുഭവ പരിചയമുള്ള പാമ്പുപിടിത്തക്കാരനാണ്. എന്നാലും വനംവകുപ്പിന്റെ പരിശീലന പരിപാടിയില്‍ പങ്കെടുത്ത് സര്‍ട്ടിഫിക്കേറ്റ് നേടിയാലേ പാമ്ബിനെ പിടിക്കാനാവൂ. അല്ലാത്തവര്‍ക്കെതിരെ വന്യജീവി സംരക്ഷണ നിയമപ്രകാരം നടപടിയെടുക്കാനാവുമെന്ന് വനംവകുപ്പ് അറിയിച്ചു.
പിടികൂടിക്കഴിഞ്ഞാല്‍ അപ്പോള്‍ത്തന്നെ ബാഗിനുള്ളില്‍ ആക്കണം. പ്രദര്‍ശിപ്പിക്കാന്‍ പാടില്ല. എന്നാല്‍, വാവ പാമ്പിനെ പിടിച്ചു കഴിഞ്ഞാല്‍ പൊതു ജനങ്ങള്‍ക്ക് മുമ്പാകെ പ്രദര്‍ശിപ്പിക്കുമെന്നും കഴിഞ്ഞ ദിവസം കുറിച്ചിയില്‍ സംഭവിച്ചതും ഇത് തന്നെയാണെന്നും ഒരു ഉദ്യോഗസ്ഥന് പറഞ്ഞു.
https://www.facebook.com/Malayalivartha

























