ആരോഗ്യ പ്രശ്നങ്ങൾ അലട്ടുന്നു..! ഇ.ഡിയുടെ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ കഴിയില്ലെന്ന് സ്വപ്‌ന സുരേഷ്, വെളിപ്പെടുത്തലില്‍ കേന്ദ്ര ഏജന്‍സികള്‍ അന്വേഷണം ആരംഭിക്കുന്നതിനോട് പൂര്‍ണമായും സഹകരിക്കുമെന്നാണ് നിലപാടിൽ ചാഞ്ചാട്ടം, പകരം ഫെബ്രുവരി 15ന് എത്താമെന്ന് വിശദീകരണം.....

ഇ.ഡിയുടെ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ കഴിയില്ലെന്ന മറുപടിയുമായി സ്വപ്‌ന സുരേഷ്. ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ട് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് നല്‍കിയ നോട്ടീസിന് മറുപടിയായിട്ടാണ് സ്വപ്‌ന സുരേഷ് ഇത്തരത്തിൽ വിശദീകരണം നൽകിയിരിക്കുന്നത്. തന്റെ വെളിപ്പെടുത്തലില്‍ കേന്ദ്ര ഏജന്‍സികള്‍ അന്വേഷണം ആരംഭിക്കുന്നതിനോട് പൂര്‍ണമായും സഹകരിക്കുമെന്നാണ് മുന്‍പ് സ്വപ്ന മാദ്ധ്യമങ്ങളോട് പറഞ്ഞത്.
എന്നാൽ ആരോഗ്യ പ്രശ്നങ്ങൾ ഉള്ളതുകൊണ്ട് നാളെ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ കഴിയില്ലെന്നാണ് സ്വപ്‌ന ഇപ്പോൾ ഇഡിയെ അറിയിച്ചത്. പകരം ഫെബ്രുവരി 15ന് എത്താമെന്നും അറിയിച്ചിട്ടുണ്ട്.തന്റെ ഇമെയിലിന് തകരാറുളളതിനാല്‍ മാദ്ധ്യമങ്ങള്‍ പറഞ്ഞാണ് ചോദ്യം ചെയ്യലിന് വിളിപ്പിച്ച വിവരമറിഞ്ഞത്.താനും കുറ്റം ചുമത്തപ്പെട്ടയാളാണ് എന്നതിനാല്‍ സത്യം പുറത്തുകൊണ്ടുവരാന്‍ അന്വേഷണ ഏജന്‍സികളുമായും ജുഡീഷ്യറിയുമായും സഹകരിക്കുമെന്നാണ് നേരത്തെ സ്വപ്‌ന അറിയിച്ചിരുന്നത്.
കസ്റ്റഡിയിലിരിക്കെ പുറത്തുവിട്ട ഓഡിയോ സന്ദേശം സംബന്ധിച്ച വെളിപ്പെടുത്തലിലാണ് ഇഡി മൊഴി നല്‍കാന്‍ ആവശ്യപ്പെട്ട് നോട്ടീസ് നല്‍കിയത്. എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് വിളിച്ചത് എന്തിനെന്ന് വ്യക്തമല്ല എന്ന് സ്വപ്ന പറഞ്ഞിരുന്നു. നേരത്തെയുള്ള കേസിന്റെ ഭാഗമാണോ അതോ പുതിയ വെളിപ്പെടുത്തലാണോ കാരണമെന്ന് അറിയില്ല. താന്‍ തെറ്റായ ഒന്നും പറഞ്ഞിട്ടില്ല.
ശിവശങ്കറിനെയും പുസ്തകത്തെ കുറിച്ചുമാണ് ചോദിക്കുന്നതെങ്കില്‍ അറിയുന്നത് എല്ലാം പറയുമെന്ന് സ്വപ്ന പറഞ്ഞിരുന്നു. ശിവശങ്കറിന്റെ പുസ്‌തകത്തില്‍ തെറ്റായ കാര്യങ്ങളാണ് പരാമര്‍ശിച്ചിരിക്കുന്നത്. അതിനെതിരെയാണ് താന്‍ പ്രതികരിച്ചതെന്നും സ്വപ്‌ന പറഞ്ഞിരുന്നു.
https://www.facebook.com/Malayalivartha

























