വിദേശത്തായിരുന്ന ഭർത്താവ് ഇടയ്ക്ക് നാട്ടിലെത്തി; ഇതിനു ശേഷം മടങ്ങുവാനിരിക്കുന്നതിനിടെ ഭാര്യയുടെ കടുംകൈ; ഭർത്താവിനെ ഭയപ്പെടുത്താൻ വിഷം കഴിച്ചു; എന്നാൽ കാര്യങ്ങൾ കൈ വിട്ടത് ഒരൊറ്റ നിമിഷത്തിൽ; വിവാഹം കഴിഞ്ഞ് ഒരു വർഷത്തിന് ശേഷം സംഭവിച്ചത്! കോട്ടയം കുറിച്ചിയിൽ ഗർഭിണിയായ യുവതിക്ക് വിഷം ഉള്ളിൽച്ചെന്നു ദാരുണാന്ത്യം

കോട്ടയം കുറിച്ചിയിൽ ഗർഭിണിയായ യുവതി വിഷം ഉള്ളിൽച്ചെന്നു മരിച്ചു. വിവാഹം കഴിഞ്ഞ് ഒരു വർഷത്തിനു ശേഷമായതേ ഉള്ളൂ. യുവതിയെ വീടിനുള്ളിൽ വിഷം ഉള്ളിൽച്ചെന്ന നിലയിൽ കണ്ടെത്തിയത്. കഴിഞ്ഞ 28 ന് വിഷം കഴിച്ച യു വതി ഫെബ്രുവരി ഏഴ് തിങ്കളാഴ്ചയാണ് മരിച്ചത്. കുറിച്ചി ആശാരിപ്പറമ്പിൽ ഷൺമുഖന്റെ മകൾ ശ്രീലക്ഷ്മി (അമ്മു)യാണ് വിഷം ഉള്ളിൽച്ചെന്ന് മരിച്ചത്.
കഴിഞ്ഞ 28 നായിരുന്നു സംഭവം. ഒരു വർഷം മുൻപായിരുന്നു അമ്മുവും, വൈക്കം കല്ലറ സ്വദേശിയായ അവിനാഷുമായുള്ള വിവാഹം കഴിഞ്ഞത്. വിദേശത്തായിരുന്നു അവിനാഷ് ഇടയ്ക്ക് നാട്ടിലെത്തിയിരുന്നു. ഇതിനു ശേഷം അവിനാഷ് മടങ്ങുന്നില്ലെന്നായിരുന്നു നിലപാട്. ഇതേ തുടർന്നു അവിനാഷിനെ ഭയപ്പെടുത്തുന്നതിനായാണ് വിഷം കഴിച്ചതെന്നു അമ്മു ചിങ്ങവനം പൊലീസിനു മൊഴി നൽകിയിരുന്നു.
എന്നാൽ, സ്ഥിതി ഗുരുതരമാകുകയും മരണം സംഭവിക്കുകയുമായിരുന്നുവെന്നു പൊലീസ് പറയുന്നു. അമ്മു ഗർഭിണിയായിരുന്നതായി മെഡിക്കൽ കോളേജ് ആശുപത്രി അധികൃതരും അറിയിച്ചു. കഴിഞ്ഞ 28 ന് വിഷം കഴിച്ച അമ്മു കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയായിരുന്നു. ആരോഗ്യ സ്ഥിതി ഗുരുതരമായതോടെ ഫെബ്രുവരി ഏഴ് തിങ്കളാഴ്ച ഉച്ചയോടെയാണ് മരണം സംഭവിച്ചത്.
മൃതദേഹം പോസ്റ്റ്‌മോർട്ടത്തിന് ശേഷം ബന്ധുക്കൾക്കു വിട്ടു നൽകി. ചൊവ്വാഴ്ച വൈകിട്ട് മൂന്നുമണിയോടെ വീട്ടുവളപ്പിൽ സംസ്‌കാരം നടക്കും. സംഭവത്തിൽ ചിങ്ങവനം പൊലീസ് കേസെടുത്തു. ജനുവരി 24 നായിരുന്നു അവിനാഷിന്റെയും അമ്മുവിന്റെയും വിവാഹ വാർഷികം. ഇതിന് നാലു ദിവസങ്ങൾക്കു ശേഷമാണ് അമ്മുവിനെ വിഷം ഉള്ളിൽച്ചെന്ന നിലയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. മരണ കാരണം എന്താണെന്ന് ഇനിയും വ്യക്തമായിട്ടില്ല. ഈ സാഹചര്യത്തിൽ പൊലീസ് ബന്ധുക്കളുടെ അടക്കം മൊഴിയെടുത്ത് വിശദമായി അന്വേഷണം നടത്തും.
https://www.facebook.com/Malayalivartha

























