പ്രമുഖ ചരിത്രകാരന് ഡോ. എം. ഗംഗാധരന് അന്തരിച്ചു

പ്രമുഖ ചരിത്രകാരന് ഡോ. എം. ഗംഗാധരന് (89) അന്തരിച്ചു. പരപ്പനങ്ങാടിയിലെ വീട്ടിലായിരുന്നു അന്ത്യം.കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാര ജേതാവാണ്. രണ്ടു തവണ കേരള സാഹിത്യ അക്കാദമി പുരസ്കാരം നേടിയിട്ടുണ്ട്. മലബാര്‍ സമരചരിത്ര പഠനത്തില്‍ ഡോക്ടറേറ്റ് നേടി.
മലപ്പുറം ജില്ലയിലെ പരപ്പനങ്ങാടിയില്‍ പി.കെ. നാരായണന് നായരുടേയും മുറ്റയില്‍ പാറുകുട്ടിയമ്മയുടേയും മകനായി 1933ലാണ് ജനനം. 1954ല്‍ മദ്രാസ് യൂണിവേഴ്സിറ്റിയില്‍ നിന്ന് ചരിത്രത്തില്‍ ബി.എ (ഓണേഴ്സ്) കരസ്ഥമാക്കി. മദിരാശിയില്‍ കേന്ദ്രസര്‍ക്കാര്‍ സ്ഥാപനത്തില്‍ ഓഡിറ്ററായിരുന്നു. പിന്നീട് ചരിത്രാധ്യാപകനായി. ചരിത്രപണ്ഡിതനായ എം.ജി.എസ്. നാരായണന് ഗംഗാധരന്റെ സഹോദരിയുടെ മകനാണ്.
https://www.facebook.com/Malayalivartha
























