മലയില്‍ കുടുങ്ങിയ യുവാവിനെ രക്ഷപ്പെടുത്താന്‍ കരസേനയുടെയും വ്യോമസേനയുടെയും സഹായം തേടി മുഖ്യമന്ത്രി; ബാംഗ്ലൂരില്‍ നിന്ന് പാരാ റെജിമെന്റല്‍ സെന്ററില്‍ നിന്നുള്ള കമാന്‍ഡോകള്‍ ഉടന്‍ പുറപ്പെടും

മലമ്പുഴയിലെ ചെറാട് മലയില്‍ കുടുങ്ങിയ യുവാവിനെ രക്ഷിക്കാനുള്ള ശ്രമം തുടരുന്നു. അപകടം സംഭവിച്ചിട്ട് 24 മണിക്കൂര്‍ പിന്നിട്ടു. പാറയിടുക്കിലേക്ക് വീണ് കാലിന് പരിക്കേറ്റ നിലയില്‍ യുവാവിനെ കാണാമെങ്കിലും അവിടേക്ക് എത്തിപറ്റുന്നതിന് രക്ഷാപ്രവര്‍ത്തകര്‍ക്ക് കഴിയുന്നില്ല. യുവാവിനെ രക്ഷപ്പെടുത്താന്‍ കരസേനയുടെയും വ്യോമസേനയുടെയും സഹായം സര്‍ക്കാര്‍ തേടി. ഇന്ന് പകല്‍ കോസ്റ്റ് ഗാര്‍ഡിന്റെ ഹെലികോപ്ടര്‍ പലവട്ടം രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടെങ്കിലും കനത്ത കാറ്റ് വീശുന്നതിനാല്‍ യുവാവിനെ രക്ഷിക്കാനായില്ല. യുവാവിനെ രക്ഷപ്പെടുത്താന്‍ കരസേനയുടെയും വ്യോമസേനയുടെയും സഹായം തേടിയതായി മുഖ്യമന്ത്രി അറിയിച്ചു.
ബാംഗ്ലൂരില്‍ നിന്ന് പാരാ റെജിമെന്റല്‍ സെന്ററില്‍ നിന്നുള്ള കമാന്‍ഡോകള്‍ ഉടന്‍ പുറപ്പെടും. അവരെ വ്യോമസേനയുടെ വിമാനത്തില്‍ സുലൂരില്‍ എത്തിക്കും. അവിടെ നിന്നും റോഡ് മാര്‍ഗം മലമ്ബുഴയിലെത്തും. ഇതിന് പുറമേ കരസേനയുടെ മദ്രാസ് റെജിമെന്റില്‍ നിന്നുള്ള 7 പേരടങ്ങുന്ന മറ്റൊരു യൂണിറ്റ് ഊട്ടി വെല്ലിംഗ്ടണില്‍ നിന്ന് വൈകിട്ട് 7. 30ന് മലമ്ബുഴയിലേക്ക് പുറപ്പെടും. എവറസ്റ്റ് കൊടുമുടി കീഴടക്കിയവര്‍ ഉള്‍പ്പെടെയുള്ള സംഘമാണ് സംഭവസ്ഥലത്തേക്ക് തിരിക്കുന്നത്. ഇന്ന് രാത്രി യുവാവിനെ രക്ഷിക്കാനായില്ലെങ്കില്‍ നാളെ പകല്‍ നടക്കുന്ന രക്ഷാപ്രവര്‍ത്തനത്തില്‍ വ്യോമസേനയും പങ്കുചേരും.
https://www.facebook.com/Malayalivartha

























