ആറ്റുകാല്‍ പൊങ്കാല മഹോത്സവം... ഭഗവതിയെ കാപ്പുകെട്ടി പാടി കുടിയിരുത്തുന്നതോടെ ആറ്റുകാല്‍ ക്ഷേത്രത്തിലെ പൊങ്കാല മഹോത്സവത്തിന് തുടക്കമാകും, 11ന് രാവിലെ കുത്തിയോട്ട വ്രതം ആരംഭിക്കും, പൊങ്കാല ഇക്കുറിയും വീടുകളില്‍ മാത്രം, കോവിഡ് മാനദണ്ഡം പാലിച്ച് ദര്‍ശനത്തിന് വിപുലമായ സൗകര്യം

ഇന്ന് രാവിലെ 10.50ന് ഭഗവതിയെ കാപ്പുകെട്ടി പാടി കുടിയിരുത്തുന്നതോടെ ആറ്റുകാല്‍ ക്ഷേത്രത്തിലെ പൊങ്കാല മഹോത്സവത്തിന് തുടക്കമാകും. 17നാണ് പൊങ്കാല. വിശേഷാല്‍ പൂജകള്‍ക്ക് ശേഷം രണ്ടു കാപ്പുകളില്‍ ഒന്ന് മേല്‍ശാന്തിയുടെ കൈയിലും മറ്റൊന്ന് ദേവിയുടെ ഉടവാളിലും കെട്ടുന്നതാണ് ചടങ്ങ്.
ഒപ്പം ക്ഷേത്രത്തിന് മുന്നിലെ പാട്ടുപുരയില്‍ തോറ്റംപാട്ട് തുടങ്ങും. ചിലപ്പതികാരത്തിലെ കണ്ണകിയുടെ കഥയാണ് പാടുന്നത്. ദേവിയെ പാടി കുടിയിരുത്തുന്ന ഭാഗമാണ് ആദ്യദിവസം പാടുന്നത്.വൈകിട്ട് 6.30ന് കലാപരിപാടികളുടെ ഉദ്ഘാടനം നടന്‍ ഇന്ദ്രന്‍സ് നിര്‍വഹിക്കും.
11ന് രാവിലെ കുത്തിയോട്ട വ്രതം ആരംഭിക്കും. ഇക്കുറി പണ്ടാര ഓട്ടത്തിനുള്ള ഒരു കുട്ടി മാത്രമാണ് വ്രതം നോല്‍ക്കുന്നത്. കുത്തിയോട്ടത്തിനുള്ള ചൂരല്‍ക്കുത്ത് 17ന് രാത്രി 7.30 ന് നടത്തും. രാത്രി 10.30 ന് പുറത്തെഴുന്നള്ളത്താരംഭിക്കും. മണക്കാട് ധര്‍മശാസ്താ ക്ഷേത്രത്തിലെത്തുന്ന എഴുന്നള്ളത്ത്, പൂജകള്‍ക്ക് ശേഷം അടുത്ത ദിവസം പുലര്‍ച്ചെ തിരിച്ചെഴുന്നള്ളും. 18ന് രാത്രി 9.45ന് ദേവിയുടെ കാപ്പഴിക്കും. 19ന് പുലര്‍ച്ചയ്ക്ക് ഒന്നിനുള്ള കുരുതി തര്‍പ്പണത്തോടെ ഉത്സവം സമാപിക്കും.
അതേസമയം പൊങ്കാല ഇക്കുറിയും വീടുകളില്‍ മാത്രം, കോവിഡ് മാനദണ്ഡം പാലിച്ച് ദര്‍ശനത്തിന് വിപുലമായ സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്.
"
https://www.facebook.com/Malayalivartha