ഉടന്‍ ശുഭവാര്‍ത്ത... സമാനതകള്‍ ഇല്ലാത്ത രക്ഷാ ദൗത്യം ഒരു ദിവസം പിന്നിടുമ്പോള്‍ പ്രതീക്ഷ നല്‍കി സൈന്യം; ബാബുവിനെ ഉടന്‍ പുറത്തെത്തിക്കാമെന്ന പ്രതീക്ഷയില്‍ സൈന്യം; സൈനിക സംഘം ബാബുമായി സംസാരിച്ചു; ബാബുവിന്റെ ആരോഗ്യനില തൃപ്തികരം

സമാനതകള്‍ ഇല്ലാത്ത രക്ഷാദൗത്യം വിജയത്തിലേക്ക് പോകുകയാണ്. എത്രയും വേഗം ശുഭവാര്‍ത്ത കേള്‍ക്കാം. പാലക്കാട് മലമ്പുഴ ചെറാട് മലയില്‍ കുടുങ്ങിയ ബാബു എന്ന യുവാവിനെ രക്ഷിക്കാന്‍ സമാനതകള്‍ ഇല്ലാത്ത രക്ഷ ദൗത്യവുമായാണ് സൈന്യമെത്തിയത്. ബാബുവിന് അടുത്ത് സൈന്യം എത്തിയെന്നാണ് ഏറ്റവും പുതിയ വിവരം.
സൈനിക സംഘം ബാബുമായി സംസാരിച്ചു. ബാബുവിന് വെള്ളം എത്തിക്കാനുള്ള ശ്രമത്തിലാണ് സൈന്യം. ബാബുവിന്റെ ആരോഗ്യനില തൃപ്തികരമാണ് എന്നാണ് സൈന്യം പറയുന്നത്. രാത്രിമുഴുവന്‍ രക്ഷ ദൗത്യത്തിലായിരുന്നു സൈന്യം. ബാബു മലയില്‍ കുടുങ്ങിയിട്ട് 40 മണിക്കൂറോളം പിന്നിടുകയാണ്. ബാബുവിന് 300 മീറ്റര്‍ അടുത്ത് സൈന്യം എത്തിയെന്നാണ് വിവരം.
പുലര്‍ച്ചെ മൂന്ന് മണിയോടെ ബാബുവുമായി സൈനിക സംഘം സംസാരിച്ചത്. ബാബു വെള്ളം, വെള്ളം എന്ന് പറയുന്നത് കേള്‍ക്കാം. ബാബുവിന്റെ ആരോഗ്യനിലയില്‍ നിലവില്‍ ആശങ്കയില്ലെന്നാണ് പാലക്കാട് ജില്ല കലക്ടര്‍ അറിയിക്കുന്നത്. വെളിച്ചം വന്നാല്‍ ഉടന്‍ വെള്ളവും ഭക്ഷണവും എത്തിക്കാനാണ് രക്ഷാദൗത്യം സംഘത്തിന്റെ ആദ്യ നടപടി. രണ്ട് യൂണിറ്റുകളാണ് സൈന്യത്തിനായി ദൗത്യത്തില്‍ പങ്കെടുക്കുന്നത്.
ആക്ഷന്‍ പ്ലാന്‍ തയ്യാറാക്കിയാണ് സൈന്യത്തിന്റെ നടപടികള്‍. പ്രദേശിക സഹായവും സൈന്യത്തിന് ലഭിക്കുന്നുണ്ട്. നാട്ടുകാരും മാധ്യമങ്ങളും അടക്കം കഴിഞ്ഞ രാത്രി മുഴുവന്‍ സൈനിക ദൗത്യത്തിന് പിന്തുണയുമായി ഉറക്കമൊഴിഞ്ഞ് നില്‍ക്കുന്ന കാഴ്ചയാണ് ചെറാട് മലയ്ക്ക് അടുത്ത് കാണാന്‍ സാധിച്ചത്.
യുവാവിന് വെള്ളവും ഭക്ഷണവും എത്തിക്കുന്നതിനാണ് ആദ്യ പരിഗണന. താഴെയിറക്കുന്നത് സാഹചര്യം നോക്കിയായിരിക്കും. എന്‍ഡിആര്‍എഫ് സംഘം സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്. കരസേനയുടെ രണ്ടാമത്തെ യൂണിറ്റ് വെല്ലിംഗ്ടണില്‍ നിന്ന് രാത്രി 12ന് അടുപ്പിച്ചാണ് മലമ്പുഴയില്‍ എത്തിയത്.
കഴിഞ്ഞ ദിവസം വൈകി 11.50 ഓടെയാണ് ബംഗലൂരുവില്‍ നിന്നുള്ള പ്രത്യേക ആര്‍മി സംഘം മലമ്പുഴയില്‍ എത്തിയത്. ബംഗളൂര്‍ പാരാ റെജിമെന്റ് സെന്ററില്‍ നിന്ന് എയര്‍ ഫോഴ്‌സ് പ്രത്യേക വിമാനം അച 32 ല്‍ പ്രത്യേക ആര്‍മി സംഘം എയര്‍ഫോഴ്‌സിന്റെ സുലൂര്‍ ക്യാമ്പസ്സില്‍ ഇറങ്ങി റോഡ് മാര്‍ഗ്ഗം മലമ്പുഴയിലേക്ക് എത്തിയത്. മദ്രാസ് റെജിമെന്റ് സെന്ററില്‍ നിന്ന് 2 ഓഫീസര്‍മാര്‍, 2 ജൂനിയര്‍ കമ്മീഷണര്‍ ഓഫീസര്‍മാര്‍, 7 അദര്‍ ഓഫീസര്‍മാര്‍ എന്നിവരടങ്ങുന്ന സംഘം സംഘമാണ് ഇവര്‍. 2 പേര്‍ എവറസ്റ്റ് കയറിയിട്ടുള്ളവരാണ്.
കരസേനാ സംഘം ബാബുവിനെ തൊട്ടരികെയെത്തി. രാത്രി വൈകിയും രക്ഷാപ്രവര്‍ത്തനം തുടര്‍ന്ന കരസേനയുടെ പരിചയസമ്പന്നരായ പര്‍വതാരോഹകരാണ് യുവാവിന് അടുത്തെത്തിയത്. സംഘത്തോട് ബാബു പ്രതികരിച്ചു. എന്നാല്‍ 40 മണിക്കൂറായി മലയില്‍ കുടുങ്ങിയ ബാബുവിന് വെള്ളമോ ഭക്ഷണമോ എത്തിക്കാന്‍ സാധിച്ചിട്ടില്ല.
ഇന്നലെ രാത്രിയോടെയാണ് പരിചയസമ്പന്നരായ പര്‍വതാരോഹകര്‍ ഉള്‍പ്പെടെയുള്ള സംഘം ചേറാട് മലയില്‍ എത്തുന്നത്. ഇരുട്ടിനെ വകവെക്കാതെ അവര്‍ മലയിലേക്ക് കയറുകയായിരുന്നു. ബെംഗളൂരുവില്‍ നിന്നെത്തിയ സംഘവും വെല്ലിങ്ടണില്‍ നിന്നുള്ള സംഘവും ലഫ്റ്റനന്റ് കേണല്‍ ഹേമന്ദ് രാജിന്റെ നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. ഹേമന്ദ് രാജ് ബാബുവിനോട് സംസാരിച്ചു.
ചെറാട് എലിച്ചിരം കൂര്‍മ്പാച്ചിമലയില്‍ കാല്‍വഴുതിവീണ് മലയിടുക്കില്‍ ബാബു കുടുങ്ങിയത് തിങ്കളാഴ്ച വൈകീട്ടാണ്. അവശനിലയിലായ യുവാവിനെ ചൊവ്വാഴ്ച ഹെലികോപ്റ്റര്‍ എത്തിച്ച് രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. ദേശീയ ദുരന്തനിവാരണസേനാംഗങ്ങളും അഗ്‌നിരക്ഷാസേനാംഗങ്ങളും രാത്രി വൈകിയും രക്ഷാശ്രമം തുടര്‍ന്നിരുന്നു.
"
https://www.facebook.com/Malayalivartha

























