മലമ്പുഴയിലെ ചെറാട് മലയിടുക്കില്‍ ബാബു കുടുങ്ങിയിട്ട് 40 മണിക്കൂര്‍ പിന്നിട്ടു... ബാബുവിനെ രക്ഷപ്പെടുത്താൻ സാധിക്കുമെന്ന് കരസേന! യുവാവിനെ രക്ഷപ്പെടുത്താനുള്ള ശ്രമങ്ങൾ ഊർജ്ജിതമായി തുടരുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ

മലമ്പുഴയിലെ ചെറാട് മലയിടുക്കില്‍ ബാബു കുടുങ്ങിയിട്ട് 40 മണിക്കൂര്‍ പിന്നിട്ടു.കരസേനയുടെ യൂണിറ്റ് മലയാളിയായ ലെഫ്. കേണൽ ഹേമന്ത് രാജിന്റെ നേതൃത്വത്തിലാണ് ഏകോപിപ്പിക്കുന്നത്. അതേസമയം യുവാവിനെ രക്ഷപ്പെടുത്താനുള്ള ശ്രമങ്ങൾ ഊർജ്ജിതമായി തുടരുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. മുഖ്യമന്ത്രി ഫേസ്ബുക്ക് കുറിപ്പിലൂടെ അറിയിച്ചതിങ്ങനെ. യുവാവിനെ മലയിടുക്കിൽ നിന്നും രക്ഷപ്പെടുത്തുന്നതിനായി ഒരു ടീം മലയുടെ മുകളിൽ നിന്നും ഒരു ടീം മലയുടെ താഴെ നിന്നുമാണ് രക്ഷപ്രവർത്തനത്തിൽ ഏർപ്പെട്ടിരിക്കുന്നത്. കരസേന അംഗങ്ങൾക്ക് യുവാവുമായി സംസാരിക്കാൻ സാധിച്ചിട്ടുണ്ട്. എയർഫോഴ്സിന്റെ ഒരു ഹെലിക്കോപ്റ്ററും നിലവിൽ രക്ഷാപ്രവർത്തനത്തിന് തയ്യാറായിട്ടുണ്ട്. മുഖ്യമന്ത്രി ഫേസ്ബുക്ക് കുറിപ്പിലൂടെ പറഞ്ഞു.
പുലര്‍ച്ചെ നാല് മണിയോടെ മലയിലേക്ക് കയറിയ കരസേന സംഘത്തിന് യുവാവിന്റെ അടുത്തെത്താൻ സാധിച്ചുവെന്നാണ് വിവരം. യുവാവുമായി ആശയവിനിമയം നടത്തിയ സംഘം യുവാവ് സുരക്ഷിതനാണെന്ന് അറിയിച്ചു. ഭക്ഷണവും വെള്ളവും, മരുന്നും എത്തിക്കാനും ശ്രമിച്ചു. ഇയാളുടെ ആരോഗ്യസ്ഥിതി തൃപ്തികരമാണെന്നും ഉദ്യേഗസ്ഥർ അറിയിച്ചിരുന്നു. ചെങ്കുത്താല മലയിടുക്കാണ് യുവാവിന്റെ രക്ഷാദൗത്യത്തിന് തടസ്സം.
https://www.facebook.com/Malayalivartha

























