എറണാകുളത്ത് വന്‍ തീപിടിത്തം..!.. സുഗന്ധവ്യഞ്ജന ഫാക്ടറിയില്‍ തീ ആളിപ്പടരുന്നു, അപകട സമയത്ത് കമ്പിനിയില്‍ ജീവനക്കാര്‍, തീയണയ്ക്കാനുള്ള തീവ്ര ശ്രമത്തിൽ അഗ്നിശമന സേന

എറണാകുളം കളമശ്ശേരിയില്‍ സുഗന്ധവ്യഞ്ജന ഫാക്ടറിയില്‍ തീ ആളിപ്പടരുന്നു. ഗ്രീന്‍ ലീഫ് എന്ന കമ്പനിയിലാണ് രാവിലെ 6.30ഓടെ തീപിടുത്തമുണ്ടായത്. കിന്‍ഫ്ര വ്യവസായ പാര്‍ക്കിനകത്ത് പ്രവര്‍ത്തിക്കുന്ന സുഗന്ധ ദ്രവ്യങ്ങള്‍ നിര്‍മിക്കുന്ന കമ്പനിയാണ് ഗ്രീന്‍ ലീഫ്.സംഭവത്തില്‍ ആളപായമില്ലെന്നാണ് റിപ്പോര്‍ട്ട്. കിന്‍ഫ്രയിലെ കമ്പനി ആയതിനാല്‍ അടുത്ത് തന്നെ നിരവധി കമ്പനികള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ തീപടരാനുള്ള സാധ്യതയുണ്ട്.
കൊച്ചി നഗരത്തിലെ വിവിധ യൂണിറ്റ് ഫയര്‍ഫോഴ്സുകള്‍ ചേര്‍ന്ന് തീയണക്കാന്‍ ശ്രമിക്കുകയാണ്.തീപിടുത്തം ഉണ്ടാവുമ്പോള്‍ ഇവിടെ ജോലിക്കാരുണ്ടായിരുന്നു എങ്കിലും ഇവരെയൊക്കെ സുരക്ഷിതമായി മാറ്റി. തീപിടുത്തതിന്റെ കാരണം വ്യക്തമല്ല.സുഗന്ധദ്രവ്യങ്ങള്‍ ഉണ്ടാകുന്നതിനുള്ള രാസവസ്തുക്കള്‍ കമ്പനിയിൽ വന്‍ തോതില്‍ സൂക്ഷിച്ചിരിക്കുന്നതിനാല്‍ പൊട്ടിത്തെറിയുണ്ടാവാനുള്ള സാധ്യതയും നിലനില്‍ക്കുന്നുണ്ട്.
https://www.facebook.com/Malayalivartha

























