വെമ്പായത്ത് സഹോദരനെ ബന്ദിയാക്കി യുവാവിന്റെ ആത്മഹത്യാ ശ്രമം; ദേഹത്ത് പെട്രോളൊഴിച്ചാണ് ആത്മഹത്യാ ഭീഷണി മുഴക്കിയത്

വെമ്പായത്ത് സഹോദരനെ ബന്ദിയാക്കി യുവാവിന്റെ ആത്മഹത്യാ ശ്രമം. സഹോദരനെ ബന്ദിയാക്കിയ ശേഷം സ്വന്തം ദേഹത്ത് പെട്രോളൊഴിച്ചാണ് ആത്മഹത്യാ ഭീഷണി മുഴക്കിയത്. പോലീസും ഫയര്‍ ഫോഴ്‌സും സ്ഥലത്തെത്തി ഏറെ പരിശ്രമിച്ചാണ് യുവാവിനെ കീഴടക്കിയത്.
പിണങ്ങിപ്പോയ ഭാര്യയെ തിരിച്ചുകൊണ്ടുവരണമെന്ന് ആവശ്യപ്പെട്ടാണ് ആത്മഹത്യാ ഭീഷണി. അമ്മയേയും സഹോദരിയേയും വീട്ടില്‍ നിന്ന് പുറത്താക്കിയ ശേഷമാണ് ഇയാള്‍ സഹോദരനെ മുറിയില്‍ പൂട്ടിയിട്ടത്. മാനസിക വെല്ലുവിളി നേരിടുന്നയാളാണ് യുവാവെന്ന് പോലീസ് പറയുന്നു. ഇയാളെ ആശുപത്രിയിലേക്ക് മാറ്റി.
https://www.facebook.com/Malayalivartha

























