നേരോടെ നിര്‍ഭയം... ബാബു ചികിത്സ കഴിഞ്ഞ് ആശുപത്രിയില്‍ നിന്നും വീട്ടിലേക്ക് വിശ്രമിക്കാനെത്തിയിട്ടും തടഞ്ഞ് നിര്‍ത്തി ചോദ്യം ചോദിച്ച് ചാനലുകാര്‍; തല കറങ്ങുന്നു എന്ന് പറഞ്ഞിട്ടും വിട്ടില്ല; ബാബുവിന്റെ അടുത്ത 'ടാര്‍ജറ്റ്' എന്താണ് എന്ന്; ചെറിയ വാടക വീടില്‍ കയറിയ ചാനലുകാരെ പൊളിച്ചടുക്കി ബാബു; ജനം ലൈവായി കണ്ടു

മലയില്‍ നിന്നും സൈന്യം രക്ഷപ്പെടുത്തിയ ബാബുബിനെ ആശുപത്രിയില്‍ നിന്നും വീട്ടില്‍ നിന്നും ചാനലുകാരുടെ കൈയ്യില്‍ നിന്നും രക്ഷപ്പെടുത്താന്‍ വീണ്ടും സൈന്യത്തെ വിളിക്കേണ്ട അവസ്ഥയായിരുന്നു. ആശുപത്രിയില്‍ നിന്നും പുറത്തിറങ്ങിയ ബാബുവിനെ ചാനലുകാര്‍ വളഞ്ഞു. അവിടെനിന്നും പോലീസ് സാഹസപ്പെട്ടാണ് വണ്ടിയില്‍ കയറ്റിയത്.
മാറാതെ ചാനലുകാര്‍ വണ്ടിയെ പിന്തുടര്‍ന്നു. വീട്ടില്‍ ബാബുവിനെ കയറ്റാതെ തുരുതുരാ ചോദ്യം. അതിനിടയ്ക്ക് ഉടായിപ്പ് ചോദ്യവുമുണ്ടായി.
ബാബു..ബാബു... പറയൂ ബാബു... ഞങ്ങളോട് എന്തെങ്കിലും പറയൂ ബാബു'....
ബാബു : നിങ്ങള്‍ ഇങ്ങിനെ അടിയുണ്ടാക്കല്ലേ.... എനിക്ക് തലചുറ്റല്‍ ഉണ്ട്...റെസ്റ്റ് എടുക്കണം... പിന്നെ കാണാം...
ചാനല്‍സ് : ബാബു...ബാബുവിന്റെ അടുത്ത 'ടാര്‍ജറ്റ്' എന്താണ്... അടുത്ത ലക്ഷ്യം എന്താണ് ബാബു...?
ബാബു : ഒരു ടാര്‍ജെറ്റും ഇല്ല...എന്നെ വിട്... എനിക്ക് കുറച്ച് റെസ്റ്റ് എടുക്കണം...
ദേ.. ഇപ്പൊ ലൈവ് ആയി നടന്നതാണ്...!!
ആശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജ് ആയിവന്ന ആ ചെറുപ്പക്കാരന്‍ തനിക്ക് തലചുറ്റുന്നു... എന്നെ വിടൂ എന്ന് പറഞ്ഞിട്ടും അയാളെ വീട്ടിലേക്ക് കയറാന്‍ അനുവദിക്കാതെ ബലമായി തടഞ്ഞ് നിര്‍ത്തി ചാനലുകാര്‍ കാണിച്ച തോന്നിവസം ആണിത്....
അടുത്ത 'ടാര്‍ജറ്റ്' എന്താണ് പോലും... !
ബാബുവിന്റെ വീട്ടിലെ അടുക്കളയില്‍ വരെ ചാനലുകാര്‍ എത്തി....
ഇവര്‍ക്ക് ഇത് എന്തിന്റെ കേടാണ്...? എന്നാണ് ജനം ചോദിക്കുന്നത്.
ബാബു ഇത്ര പറഞ്ഞിട്ടും നാണെകെട്ട ചാനലുകാര്‍ പോയില്ല. ബാബുവിനെ വെള്ളം പോലും കുടിക്കാന്‍ സമ്മതിക്കാതെ കൊറോണ സമയത്ത് അവര്‍ ചെറിയ മുറിയില്‍ ഇടിച്ചു കയറി. തലകറക്കമുണ്ടെങ്കില്‍ പെട്ടെന്ന് ചോദ്യത്തിന് ഉത്തരം നല്‍കി പൊയ്‌ക്കോ. ഒരു രണ്ടു മണിക്കൂര്‍ മതിയെന്ന്.
പിന്നെയുള്ളതായിരുന്നു ഒന്നൊന്നര ചോദ്യം.
ബാബുവിനോട് മാധ്യമങ്ങള്‍ : ഒറ്റപ്പെട്ടു പോയ സമയത്ത് ഏതെങ്കിലും സിനിമകള്‍ മനസ്സില്‍ വന്നിരുന്നോ? ഇതുപോലെ പെട്ടുപോകുന്ന സംഭവങ്ങളെ പറ്റിയുള്ള സിനിമകള്‍ ഒരുപാടുണ്ട്. അതെങ്കിലും മനസ്സില്‍ വന്നിരുന്നോ?
ബാബു : ഒരു തുള്ളി വെള്ളം എവിടുന്ന് കിട്ടുമെന്ന് ഞാന്‍ ആലോചിക്കുമ്പോഴാണോ സിനിമയെ പറ്റി ചിന്തിക്കുന്നത്...
ഇതോടെ ബാബുവും ബന്ധുക്കലും ഉറക്കെ ചിരിച്ചു. ചോദ്യം ചോദിച്ച നേരോടെ നിര്‍ഭയം വീണ്ടും ചമ്മലുമാറ്റി അടുത്ത ചോദ്യത്തിലേക്ക് കടന്നു.
വീഴ്ചയുടേയും, രണ്ടു ദിവസത്തോളം ഭക്ഷണമില്ലാതെ കഴിയേണ്ടി വന്നതിന്റെയും, പാറയിടുക്കില്‍ പ്രതികൂല സാഹചര്യത്തില്‍ സമയം ചെലവഴിക്കേണ്ടി വന്നതിന്റെയും ആരോഗ്യപ്രശ്‌നങ്ങളാണ് ബാബുവിന് ഉണ്ടായിരുന്നത്. അതിനിടയ്ക്കാണ് ചാനലുകാരുടെ ഉടായിപ്പ് ചോദ്യങ്ങള്‍.
ചെറാട് കുമ്പാച്ചി മലയുടെ മുകളിലേക്ക് കയറവെ കല്ലില്‍ കാല് തട്ടിയാണ് അപടകം ഉണ്ടായതെന്ന് ആശുപത്രിയില്‍ കാണാനെത്തിയ ഉമ്മയോട് ബാബു പറഞ്ഞിരുന്നു. കൂടുതല്‍ അപകടം ഉണ്ടാകാതിരിക്കാന്‍ പിടിച്ചുനിന്നു. പാതിവഴിക്ക് കൂട്ടുകാര്‍ മല കയറ്റം നിര്‍ത്തിയെങ്കിലും താന്‍ ഒറ്റയ്ക്ക് മല കയറുകയായിരുന്നുവെന്നും ബാബു വിശദീകരിച്ചു.
പാലക്കാട് ചെറാട് കുമ്പാച്ചി മലയിലെ പാറയിടുക്കില്‍ കുടുങ്ങിയ ബാബുവിനെ 43 മണിക്കൂറുകള്‍ക്ക് ശേഷമാണ് സൈന്യം രക്ഷിച്ച് കൊണ്ട് വന്നത്. എന്തായാലും ചാനലുകാരുടെ ഉടായിപ്പ് ചോദ്യങ്ങള്‍ അവര്‍ തന്നെ മുക്കിയിട്ടുണ്ട്.
"
https://www.facebook.com/Malayalivartha

























