പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കണ്ണുവെച്ച് ഒളിച്ചത് വീടിന്റെ സൺസൈഡിൽ! കുളിക്കാൻ കയറിയ പെൺകുട്ടി കണ്ടത് ഫ്ളാഷ് മിന്നുന്നത്! അലറി വിളിച്ച് പുറത്തേക്ക് ഓടിയപ്പോൾ മൊബൈലുമായി സീൻ പിടിക്കാനെത്തിയ 23കാരൻ കുടുങ്ങി; നെടുമ്പാശേരിയിൽ അരുണിന്റെ ലീലാവിലാസം ഇങ്ങനെ...

പ്രായപൂർത്തിയാകാത്ത പെൺകുട്ടി വീടിനകത്തെ കുളിമുറിയിൽ കുളിക്കുന്നത് മൊബൈൽഫോണിൽ പകർത്തിയ യുവാവ് അറസ്റ്റിൽ. കൊച്ചി നെടുമ്പാശേരിയിലാണ് സംഭവം. അത്താണി കുന്നിശേരി എത്താപ്പിള്ളി വീട്ടിൽ അരുണിനെയാണ് (23) ചെങ്ങമനാട് പൊലീസ് അറസ്റ്റുചെയ്തത്. മൊബൈൽഫോൺ കണ്ടെടുത്തു. പ്രതിയെ കോടതി റിമാൻഡ് ചെയ്തു. കഴിഞ്ഞ നാലിനാണ് സംഭവം. വീടിന്റെ സൺഷേഡിൽ കയറിനിന്നാണ് ഇയാൾ മൊബൈലിൽ പകർത്തിയത്.
ഫ്ളാഷ് മിന്നുന്നതുകണ്ട പെൺകുട്ടി നിലവിളിച്ചതിനെത്തുടർന്ന് പ്രതി ഓടി രക്ഷപെടുകയായിരുന്നു. ഇൻസ്‌പെക്ടർ എസ്.എം. പ്രദീപ്കുമാർ, എസ് ഐമാരായ പി.ജെ. കുര്യാക്കോസ്, പി.ബി. ഷാജി, എ.എസ്.ഐമാരായ എ.ബി. സിനുമോൻ, രാജേഷ്‌കുമാർ, സി.പി.ഒ കെ.പി. സെബാസ്റ്റ്യൻ എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
https://www.facebook.com/Malayalivartha
























