Widgets Magazine
22
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളം വഴി അനധികൃതമായി കടത്താൻ ശ്രമിച്ച അപൂർവയിനം വേഴാമ്പലിനെ കസ്റ്റംസ് പിടികൂടി..കസ്റ്റംസും വനംവകുപ്പും കർശന കേസെടുത്തിട്ടുണ്ട്..


പാകിസ്ഥാന്റെ നീക്കത്തെ കരുതലോടെ വീക്ഷിച്ച് ഇന്ത്യ..ചൈനയിൽനിന്ന് വാങ്ങിയ ഹംഗോർ ക്ലാസിൽപ്പെട്ട 8 അന്തർവാഹിനികളിൽ ആദ്യത്തേത് കറാച്ചിയിലെത്തി..


മൂന്ന് പടുകൂറ്റൻ യുദ്ധക്കപ്പലുകൾ കമ്മീഷൻ ചെയ്ത് ഇന്ത്യ... ‘ദുണഗിരി’, ‘സൻഷോധക്’, ‘അഗ്രയ്’ എന്നീ കപ്പലുകൾ ഇനി നമ്മുടെ കടലിൽ അണിനിരക്കും..പാക്കിസ്ഥാന് മുന്നറിയിപ്പ്..


ഐ. എൻ ടി യു സി സംസ്ഥാന പ്രസിഡന്റ് ആർ. ചന്ദ്രശേഖരന് എതിരെ മുഖ്യമന്ത്രി വി.ഡി. സതീശന്റെ കിടിലം മൂവ്... ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ വിശ്വസ്തനെയാണ് ഇക്കുറി പറപ്പിക്കുന്നത്..

എന്നെ ആരും അനുകരിക്കരുത്.. രണ്ട് പൊറോട്ട കഴിച്ചാണ് മല കയറാൻ തുടങ്ങിയത്. മീൻപിടിക്കാൻ പോകാനായിരുന്നു ആദ്യ പ്ലാൻ, പിന്നീടാണ് അല്പം സാഹസികതയുള്ള മലകയറ്റത്തിലേക്ക് തിരിഞ്ഞത്. ആനയും പുലിയുമുണ്ടെന്ന് അറിയാമെങ്കിലും നിത്യേന കാണുന്ന മലമുകളിൽ കയറുക വലിയ ആഗ്രഹമായിരുന്നു. ഉറങ്ങിയാൽ വീഴുമോയെന്ന പേടിയിൽ കണ്ണടയ്ക്കാൻ പോലും കഴിഞ്ഞില്ല'. ജലപാനമില്ലാതെ കടന്നുപോയ 45 മണിക്കൂറുകൾ...'മലകയറ്റത്തെ കുറിച്ച് തുറന്ന് പറഞ്ഞ് ബാബു

12 FEBRUARY 2022 11:12 AM IST
മലയാളി വാര്‍ത്ത

More Stories...

അധ്യക്ഷ സ്ഥാനം ശ്വേത മേനോൻ രാജിവച്ചിറങ്ങിയതിന് പിന്നാലെ ഭരണസമിതിയെ നയിക്കാൻ അടിയന്തര തീരുമാനമെടുത്ത് താരസംഘടനയായ 'അമ്മ'

സംസ്ഥാനത്തെ പ്ലസ് വൺ പ്രവേശനത്തിന്റെ മെറിറ്റ് ക്വാട്ടയുടെ മുഖ്യഘട്ടത്തിലെ രണ്ടാമത്തെ അലോട്ട്മെൻ്റ് ഫലം പ്രസിദ്ധീകരിച്ചു

ജീപ്പിൽ കാറിടിച്ചുണ്ടായ അപകടത്തിൽ പോലീസ് ഉദ്യോഗസ്ഥരുടെ കാലുകൾ മുറിച്ചു മാറ്റേണ്ടിവന്ന സംഭവം; ഉദ്യോഗസ്ഥരുടെ ചികിത്സയ്ക്ക് പണം അനുവദിക്കാൻ ആഭ്യന്തര മന്ത്രി രമേശ്‌ ചെന്നിത്തല നിർദേശം നൽകി

കെഎംആർഎൽ-എക്‌സാലോജിക് മാസപ്പടി കേസ്; ടി.വീണയ്ക്ക് വീണ്ടും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ സമൻസ്; ജൂൺ 29ന് ചോദ്യം ചെയ്യലിന് കൊച്ചിയിലെ ഓഫിസിൽ ഹാജരാകണമെന്ന് നിർദേശം

തിരുവള്ളൂരിലെ പെരിയപാളയത്ത് സ്വകാര്യ മത്സ്യ സംസ്കരണ ശാലയിൽ അമോണിയം ചോർച്ചയെ തുടർന്ന് വൻ ദുരന്തം

കേരളത്തെ മുൾമുനയിൽ നിർത്തിയ നിമിഷങ്ങൾ. മലമുകളിൽ പെട്ടുപോയ 45 മണിക്കൂറുകൾ സംഭവിച്ചത് എന്താണെന്ന് തുറന്നു പറയുകയാണ് ബാബു. എന്നെ ആരും അനുകരിക്കരുത്.സാഹസികത ഇഷ്ടപ്പെടുന്നവർ സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ച് മാത്രം യാത്രകൾ തുടരുക. ഇതുപോലെ അപകടം സംഭവിക്കുമെന്നും ഇത്രയും ആളുകളെ ബുദ്ധിമുട്ടിക്കേണ്ടിവരുമെന്നും കരുതിയില്ല. എന്റെ ജീവനു വേണ്ടി പ്രാർത്ഥിച്ചവർക്കും രക്ഷിക്കാൻ സഹായിച്ചവർക്കും നന്ദി പറഞ്ഞു ബാബു.

ഇതിന് മുമ്പ് രണ്ടുതവണ കൂർമ്പാച്ചി മലകയറാനുള്ള ശ്രമം നടത്തിയിരുന്നെങ്കിലും പാതിവഴിയിൽ തിരിച്ചിറങ്ങി. ഉണങ്ങിയ പുല്ലിൽ ചവിട്ടി കാലുവഴുതിയാണ് മലമുകളിൽ നിന്ന് താഴേക്ക് വീണത്. നെഞ്ചിടിച്ച് വീണതിനാൽ ഉരുളാതെ പാറയിൽ പിടിച്ചുനിൽക്കാൻ സാധിച്ചു. 400 മീറ്ററോളം മുകളിലേക്ക് കയറാൻ പറ്റില്ലെന്ന് അറിയാമായിരുന്നു, അതിനാൽ താഴേക്കിറങ്ങി ഒരു സുരക്ഷിതമായ സ്ഥലംകണ്ടെത്തി നിന്നു.

ആദ്യം കൂട്ടുകാരെ വിവരം അറിയിച്ചു ഫോട്ടോയും അയച്ചുകൊടുത്തു. പിന്നീട് ഫയർ ഫോഴ്സിനെ വിളിച്ചു. തിങ്കളാഴ്ച രാത്രി 10 മണിവരെ നിൽക്കുകയായിരുന്നു. ഉറങ്ങിയാൽ വീഴുമോയെന്ന പേടിയിൽ കണ്ണടയ്ക്കാൻ പോലും കഴിഞ്ഞില്ല'. ജലപാനമില്ലാതെ കടന്നുപോയ 45 മണിക്കൂറിലെ അനുഭവം ബാബു വിവരിച്ചു .' തിങ്കളാഴ്ച രാവിലെ പത്രവിതരണത്തിന് ശേഷം രണ്ട് പൊറോട്ട കഴിച്ചാണ് കൂട്ടുകാരുമൊത്ത് മല കയറാൻ തുടങ്ങിയത്. മീൻപിടിക്കാൻ പോകാനായിരുന്നു ആദ്യ പ്ലാൻ, പിന്നീടാണ് അല്പം സാഹസികതയുള്ള മലകയറ്റത്തിലേക്ക് തിരിഞ്ഞത്.

ആനയും പുലിയുമുണ്ടെന്ന് അറിയാമെങ്കിലും നിത്യേന കാണുന്ന മലമുകളിൽ കയറുക വലിയ ആഗ്രഹമായിരുന്നു. വെള്ളവും ഭക്ഷണവും എടുക്കാതിരുന്നതിനാൽ കൂടെയുണ്ടായിരുന്നവർ ക്ഷീണിതരായി. അവർ തിരികെപ്പോയി'-ബാബു പറഞ്ഞു.മലയിടുക്കിൽ അകപ്പെട്ടെങ്കിലും പേടി തോന്നിയില്ല. എങ്ങനെയും രക്ഷപ്പെടുമെന്ന് വിശ്വാസമുണ്ടായിരുന്നു. പരമാവധി സുരക്ഷാ സ്ഥലത്ത് തന്നെ ഇരിക്കാനാണ് ആദ്യദിനം ശ്രമിച്ചത്. രണ്ടാംദിനം രക്ഷപ്പെടാനാകുമെന്ന് പ്രതീക്ഷിച്ചു.

പൊലീസ്,​ ഫയർഫോഴ്സ്,​ വനംവകുപ്പ്,​ എൻ.ഡി.ആർ.എഫ് സംഘങ്ങൾ എല്ലാവരും വന്നിട്ടും ഫലമുണ്ടായില്ല. ഹെലികോപ്റ്റർ വന്നിട്ടും കയറാൻ കഴിയാതെ വന്നപ്പോൾ നിരാശ തോന്നിയെങ്കിലും രക്ഷപ്പെടുമെന്ന ആത്മവിശ്വാസമുണ്ടായിരുന്നു. അമിതമായ ചൂടും രാത്രിയിലെ തണുപ്പുമാണ് ആദ്യത്തെ സ്ഥലത്തുനിന്ന് 20 അടി താഴേക്ക് നീങ്ങാൻ പ്രേരിപ്പിച്ചത്. എഴുന്നേറ്റ് നിൽക്കാൻ കഴിയുന്ന വിധം സ്ഥലമുണ്ടായിരുന്നു അവിടെ. പാറയിടുക്കിലായതിനാൽ തന്നെ വന്യമൃഗങ്ങളുടെ ശല്യമൊന്നും ഉണ്ടായിരുന്നില്ല. വെള്ളം പോലും കിട്ടാതിരുന്നതിനാൽ ക്ഷീണം അനുഭവപ്പെട്ടു.

മലയടിവാരത്ത് വലിയ ജനക്കൂട്ടം നിൽക്കുന്നത് കാണാമായിരുന്നു. ബുധനാഴ്ച സൈന്യം അരികിലെത്തി വെള്ളം തന്നു. അല്പനേരം വിശ്രമിച്ചശേഷം ശരീരത്തിൽ ബെൽറ്റും മറ്റും കെട്ടിയാണ് തന്നെ ബി.ബാലകൃഷ്ണൻ എന്ന സൈനികൻ മുകളിലേക്ക് എത്തിച്ചത്. മുകളിലെത്തിയശേഷം മാതളം കഴിച്ചെങ്കിലും ചർദ്ദിച്ചു. അമ്മയുമായി ഫോണിൽ സംസാരിച്ചു. വീണ്ടും ഒന്നര മണിക്കൂർ കഴിഞ്ഞാണ് ഹെലിക്കോപ്റ്ററിൽ കഞ്ചിക്കോടെത്തിച്ചത്. ആരോഗ്യം പൂർണമായും വീണ്ടെടുത്ത ശേഷം സുരക്ഷാ മാനദണ്ഡങ്ങളോടെ ഇനിയും യാത്ര തുടരും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അധ്യക്ഷ സ്ഥാനം ശ്വേത മേനോൻ രാജിവച്ചിറങ്ങിയതിന് പിന്നാലെ ഭരണസമിതിയെ നയിക്കാൻ അടിയന്തര തീരുമാനമെടുത്ത് താരസംഘടനയായ 'അമ്മ'  (7 hours ago)

സംസ്ഥാനത്തെ പ്ലസ് വൺ പ്രവേശനത്തിന്റെ മെറിറ്റ് ക്വാട്ടയുടെ മുഖ്യഘട്ടത്തിലെ രണ്ടാമത്തെ അലോട്ട്മെൻ്റ് ഫലം പ്രസിദ്ധീകരിച്ചു  (7 hours ago)

ജീപ്പിൽ കാറിടിച്ചുണ്ടായ അപകടത്തിൽ പോലീസ് ഉദ്യോഗസ്ഥരുടെ കാലുകൾ മുറിച്ചു മാറ്റേണ്ടിവന്ന സംഭവം; ഉദ്യോഗസ്ഥരുടെ ചികിത്സയ്ക്ക് പണം അനുവദിക്കാൻ ആഭ്യന്തര മന്ത്രി രമേശ്‌ ചെന്നിത്തല നിർദേശം നൽകി  (7 hours ago)

യുഎഇയിൽ ചൊവ്വാഴ്ച മുതൽ വ്യാഴാഴ്ച വരെ മഴയ്ക്ക് സാധ്യതയെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു  (7 hours ago)

കെഎംആർഎൽ-എക്‌സാലോജിക് മാസപ്പടി കേസ്; ടി.വീണയ്ക്ക് വീണ്ടും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ സമൻസ്; ജൂൺ 29ന് ചോദ്യം ചെയ്യലിന് കൊച്ചിയിലെ ഓഫിസിൽ ഹാജരാകണമെന്ന് നിർദേശം  (7 hours ago)

തിരുവള്ളൂരിലെ പെരിയപാളയത്ത് സ്വകാര്യ മത്സ്യ സംസ്കരണ ശാലയിൽ അമോണിയം ചോർച്ചയെ തുടർന്ന് വൻ ദുരന്തം  (7 hours ago)

"പവർ കട്ട് അല്ല, കെ-കട്ടാണ്.. കെ-കട്ട് സമയത്ത് കെ-കാറ്റ് ബസ്റ്റാണ്… ഏത് ഡാഷ് മോനാണാവോ ഇവിടുത്തെ മുക്കിയ മന്ത്രി…!" രാഹുൽ മാങ്കൂട്ടത്തിന്റെ മുൻ പരിഹാസം ബൂമറാങ്ങാകുന്നു  (7 hours ago)

താരസംഘടനയായ 'അമ്മ'യുടെ അധ്യക്ഷ സ്ഥാനം രാജിവച്ചിറങ്ങിയതിന് പിന്നാലെ സംഘടനക്കുള്ളിൽ നടന്ന നീക്കങ്ങളെക്കുറിച്ച് തുറന്നടിച്ച് ശ്വേത മേനോൻ  (7 hours ago)

വാടക വീട് അനാശ്യാസ കേന്ദ്രമായി പ്രവർത്തിച്ച് 'അതിഥി' തൊഴിലാളികൾ; പിന്നാലെ ആ കാര്യത്തിൽ തർക്കം; തലച്ചോറിന് പരിക്കേറ്റ് 27കാരന് ദാരുണാന്ത്യം  (7 hours ago)

എല്‍.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് നിര്‍ജീവമായി മാറിയ പോലീസ് കംപ്ലയിന്റ് അതോറിറ്റിക്ക് പുതുജീവന്‍ നല്‍കും; തൂഫാന്‍- ദി നാര്‍ക്കോ ഹണ്ട്, 'പ്രോജക്ട് സീറോ' തുടങ്ങിയ ജനകീയ പദ്ധതികള്‍;ചീഫ് ഇന്‍വെസ്റ്റിഗേഷ  (7 hours ago)

പിണറയിയെ രക്ഷിച്ചത് ബിനീഷ് . ഒടുവിൽ ആ സത്യം തുറന്ന് പറഞ്ഞ് കോടിയേരി പുത്രൻ..!!  (8 hours ago)

കോടതിയുടെ 10 ദിവസത്തെ കാലാവധി കേരളം വിടാൻ വീണ. 29 ന് എത്തില്ല..!! വിജയൻ നേരിട്ടിറങ്ങും  (8 hours ago)

സംസ്ഥാനത്ത് ലോഡ്‌ഷെഡ്ഡിംഗ് തുടരുമെന്ന് തുടരുമെന്ന് സൂചിപ്പിച്ചു വൈദ്യുതി മന്ത്രി സണ്ണി ജോസഫ്  (8 hours ago)

Cochin-International-Airport- യാത്രക്കാരൻ നെടുമ്പാശ്ശേരിയിൽ പിടിയിൽ  (8 hours ago)

INDIA കരുതലോടെ ഇന്ത്യ  (8 hours ago)

Malayali Vartha Recommends