Widgets Magazine
27
Apr / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അഞ്ജനയുടെ മരണം: പുഴയിൽ വീണപ്പോൾ പാലത്തിൽ നിന്ന് ഒരാൾ ഓടി രക്ഷപ്പെട്ടെന്ന് നാട്ടുകാർ; മരണത്തിൽ ദുരൂഹത ആരോപിച്ച് കുടുംബം...


കൊലയ്ക്ക് ശേഷം ആദ്യം വിളിച്ചത് സഹോദരിയെ; കുറ്റബോധമില്ലാതെ ക്രിസ്റ്റി! ലഹരിപ്പകയിൽ തകർന്ന ഒരു കുടുംബത്തിന്റെ കഥ...


ഞാൻ അവളെ കൊന്നു! കഴുത്തിന് പിന്നിൽ കുത്തിവീഴ്ത്തി; ഭാര്യയെ കൊലപ്പെടുത്തിയ ശേഷം അഭിഭാഷകനായ സഹോദരനോട് കുറ്റസമ്മതം നടത്തി അധ്യാപകൻ: നെയ്യാറ്റിൻകരയെ നടുക്കി അൽമയുടെ അന്ത്യം...


കടയിൽ നിന്ന് വാങ്ങിയ ജീരകസോഡയുടെ കുപ്പിയിൽ ചത്ത പാമ്പിൻകുഞ്ഞ്..കുപ്പികൾ അടച്ചുറപ്പില്ലാത്ത സ്ഥലത്താണ് സൂക്ഷിച്ചിരുന്നത്..കടയടപ്പിച്ചു..


അസഹനീയമായ നിലയിലാണ് ചൂട് വർദ്ധിച്ചുകൊണ്ടിരിക്കുന്നത്..കൊടും ചൂടിനിടയിലും ആശ്വാസമായി ചില പ്രദേശങ്ങളിൽ വേനൽ മഴ എത്തുന്നുണ്ട്..അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്..

അമ്പലമുക്കിലേക്ക് കൊലയാളി എത്തിയത് മറ്റൊരു സ്ത്രീയെ പിന്തുടർന്ന്. ചെടിക്ക് വെള്ളം നനയ്ക്കുകയായിരുന്ന വിനീതയെ കണ്ടതോടെ ചെടിച്ചട്ടി വാങ്ങാനെന്ന വ്യാജേന കടയിലേക്ക് കടന്നു.. കൊലയാളിയുടെ പ്രവൃത്തിയില്‍ ഭയപ്പെട്ട വിനീത നിലവിളിക്കാന്‍ തുടങ്ങി. പിന്നാലെ കത്തി കൊണ്ട് കഴുത്തില്‍ ആവര്‍ത്തിച്ച് കുത്തിയ ശേഷം പടിക്കെട്ടിലിരുന്ന് വിനീത പിടഞ്ഞ് മരിക്കുന്നത് നോക്കിയിരുന്നു.. മരണം ഉറപ്പിച്ചതോടെ മാല പൊട്ടിച്ചെടുത്തശേഷം ടാര്‍പ്പോളിന്‍ കൊണ്ട് മൃതദേഹം മൂടി! വിനീതമോളുടെ ഉയിരെടുത്ത രാജേന്ദ്രന്റെ ക്രൂരത പുറത്ത്...

12 FEBRUARY 2022 11:47 AM IST
മലയാളി വാര്‍ത്ത

പ്രതിയെ പിടിച്ചെങ്കിലും ഇപ്പോഴും ഞെട്ടലിൽ തന്നെയാണ് വിനിതമോളുടെ ഉറ്റവർ. ഇന്ന് തെളിവെടുപ്പ് പൂർത്തിയായിരുന്നു. വിനീതയുടെ മാലയും കണ്ടെടുത്തു. വിനീതമോളുടെ ഉയിരെടുത്ത രാജേന്ദ്രന്റെ ക്രൂരത ഓരോന്നായി പുറത്ത് വരുകയാണ്. പേരൂര്‍ക്കടയിലെ ജോലി ചെയ്യുന്ന ഹോട്ടലിൽ നിന്ന് ഒരു കിലോമീറ്റര്‍ അകലെയുള്ള അമ്പലമുക്കിലേക്ക് കൊലയാളി രാജേന്ദ്രൻ എത്തിയത് മാല പൊട്ടിക്കുകയെന്ന ലക്ഷ്യത്തോടെ. മറ്റൊരു സ്ത്രീയെ പിന്തുടർന്നാണ് ഇയാൾ അമ്പലമുക്കില്‍ നിന്നും ചെടി വില്‍പന കേന്ദ്രം സ്ഥിതി ചെയ്യുന്ന കുറവന്‍കോണം റോഡിലേക്ക് പോയത്.

എന്നാൽ ഈ സ്ത്രീയെ കാണാതായി. അപ്പോഴാണ് തൊട്ടടുത്ത് ചെടിക്ക് വെള്ളം നനയ്ക്കുകയായിരുന്ന വിനീതയെ കണ്ടത്. ചെടിച്ചട്ടി വാങ്ങാനെന്ന വ്യാജേനയാണ് രാജേന്ദ്രൻ കടയിലേക്ക് കടന്നു ചെന്നത്. എന്നാൽ രാജേന്ദ്രന്‍ പറഞ്ഞത് ഒന്നും വിനീതയ്ക്ക് മനസ്സിലായില്ല. തുടര്‍ന്ന് ഇയാളുടെ പ്രവര്‍ത്തിയില്‍ ഭയപ്പെട്ട വിനീത നിലവിളിക്കാന്‍ തുടങ്ങി. ഇതോടെ കൈയില്‍ കരുതിയിരുന്ന കത്തി കൊണ്ട് വിനീതയുടെ കഴുത്തില്‍ ആവര്‍ത്തിച്ച് കുത്തിയ ശേഷം മരണം ഉറപ്പിക്കാനായി സമീപത്തെ പടിക്കെട്ടിലിരുന്ന് വിനീത പിടഞ്ഞ് മരിക്കുന്നത് പ്രതി നോക്കിയിരുന്നു.

മരണം ഉറപ്പിച്ച ശേഷം മാല പൊട്ടിച്ചെടുക്കുകയും ടാര്‍പ്പോളിന്‍ കൊണ്ട് മൃതദേഹം മൂടുകയും ചെയ്തു. കൊലപാതകം നടത്തിയ ശേഷം തൊട്ടടുത്ത ദിവസം വീണ്ടും പേരൂര്‍ക്കടയിലെത്തിയിരുന്നു. ഈ സമയം നഗരം മുഴുവന്‍ പൊലീസ് പ്രതിക്കായി അന്വേഷണം നടത്തുകയായിരുന്നു. ഹോട്ടലിൽ എത്തിയ പ്രതി തന്റെ കൈയിന് പരുക്കേറ്റെന്നും അവധി വേണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. കൈയിലേറ്റ മുറിവ് തന്നെയാണ് പ്രതി രാജേന്ദ്രനെതിരെ പൊലീസിന് ലഭിച്ച നിര്‍ണായക തെളിവും. പ്രതിയെ തിരക്കിയുള്ള പൊലീസിന്റെ ലേബര്‍ ക്യാമ്പുകളിലെ അന്വേഷണം കൈയില്‍ മുറവേറ്റതിനാല്‍ നാട്ടിലേക്ക് പോയ രാജേന്ദ്രനിലേക്ക് എത്തി.

എന്തിനാണ് ഇയാള്‍ നാട്ടിലേക്ക് പോയതെന്ന് അന്വേഷിക്കുന്നതിനിടെ സിസിടിവി ദൃശ്യങ്ങളില്‍ കണ്ട പ്രതിയെന്ന സംശയിക്കുന്നയാളുമായി രാജേന്ദ്രനുള്ള സാദൃശ്യം മനസിലാക്കി. തുടര്‍ന്ന് തമിഴ്‌നാട്ടിലെത്തി നാഗര്‍കോവില്‍ പൊലീസിന്റെ രേഖകള്‍ പരിശോധിച്ചതില്‍ നിന്നാണ് പ്രതി മുന്‍പും കൊലപാതക കേസിലെ പ്രതിയാണെന്നും കൊടുംകുറ്റവാളിയാണെന്നും പൊലീസിന് മനസ്സിലാക്കാന്‍ കഴിഞ്ഞത്. തുടർന്നാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ദൃശ്യം 3 മെയ് 21 മുതല്‍ തിയേറ്ററുകളില്‍ എത്തും  (18 minutes ago)

ധനുഷിന്റെ നായികയായി മമിത എത്തിയതിനെ കുറിച്ച് വെളിപ്പെടുത്തലുമായി സംവിധായകന്‍  (29 minutes ago)

ബര്‍ത്ത് ഡേ ആഘോഷത്തിനിടെ മൂന്ന് പേരെ വെടിവച്ച് കൊലപ്പെടുത്തി ബര്‍ത്ത് ഡേ ബോയ്  (1 hour ago)

വെള്ളറടയില്‍ കെഎസ്ആര്‍ടിസി ബസ് തട്ടി ഗൃഹനാഥന് ദാരുണാന്ത്യം  (1 hour ago)

ഭര്‍ത്താവിനെ ജാമ്യത്തിലിറക്കാന്‍ എത്തിയ ഭാര്യമാര്‍ രണ്ടും അകത്തായി  (2 hours ago)

അല്‍മയുടെ കൊലപാതകത്തിലെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്  (3 hours ago)

കണ്ണൂര്‍ സ്‌ക്വാഡ് രണ്ടാം ഭാഗം അടുത്ത വര്‍ഷം ആദ്യം  (4 hours ago)

ബേസില്‍ ടൊവിനോ വിനീത് ശ്രീനിവാസന്‍ ചിത്രം 'അതിരടി' മേയ് 14ന് എത്തും  (4 hours ago)

ടിഎംസി സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി പ്രധാനമന്ത്രി  (5 hours ago)

ആവേശം ചോരാതെ തക്കിന്‍കാട് മൈതാനം ജനസാഗരമാക്കി കുടമാറ്റം  (5 hours ago)

കഴിഞ്ഞ രണ്ട് വര്‍ഷമായി പാര്‍ലമെന്റില്‍ സംസാരിക്കാന്‍ തനിക്ക് അവസരം നല്‍കിയില്ലെന്ന് സ്വാതി മലിവാള്‍  (5 hours ago)

രാഹുലിന്റെ തന്തയ്ക്ക് വിളി ഏറ്റു... മേലാൽ ഈ പണി കാണിക്കരുത് KSEBയുടെ കാലിൽ വീണ് പിണറായി..കിടന്ന് മോങ്ങുന്നു  (5 hours ago)

ഇടുക്കിയില്‍ പാമ്പ് കടിയേറ്റ് വയോധികയ്ക്ക് ദാരുണാന്ത്യം  (6 hours ago)

വീട്ടില്‍ അതിക്രമിച്ചുകയറിയ അജ്ഞാത യുവാവ് പത്തുവയസുകാരനെ കുത്തിക്കൊന്നു  (6 hours ago)

ഇപ്പോൾ ചാവും!! യുവാവ് രണ്ടും കൽപ്പിച്ച്; ആത്മഹത്യയ്ക്ക് ശ്രമിച്ച യുവാവിന് മുന്നിൽ ദൈവത്തെ പോലെയെത്തി കേരള പോലീസ്  (7 hours ago)

Malayali Vartha Recommends