രണ്ട് അന്തേവാസികള്‍ തമ്മിലുള്ള അടിപിടി അവസാനിച്ചത് കൊലയിൽ; യുവതിയെ കൊലപ്പെടുത്തിയ ശേഷം പ്രതി മുഖത്ത് രക്തം തേച്ചു, കൊലയാളി പശ്ചിമ ബംഗാള്‍ സ്വദേശിനി! പ്രതിക്കെതിരെ കൊലക്കുറ്റത്തിന് കേസെടുത്ത് പൊലീസ്, മാനസികാരോഗ്യ കേന്ദ്രത്തിലെ ഡോക്ടറുടെ റിപ്പോര്‍ട്ട് കിട്ടിയതിന് ശേഷം അറസ്റ്റ്: കുതിരവട്ടത്തെ കൊലപാതകത്തില്‍ നിര്‍ണായക വിവരങ്ങള്‍ പുറത്ത്

കുതിരവട്ടം മാനസികാരോഗ്യകേന്ദ്രത്തിലെ അന്തേവാസിയുടെ മരണം കൊലപാതകമെന്ന് റിപ്പോർട്ട്. ജിയറാം ജിലോട്ട് എന്ന യുവതിയാണ് കൊല്ലപ്പെട്ടത്. മരണത്തെ കുറിച്ച് പോസ്റ്റുമാർട്ടം റിപ്പോർട്ടിൽ പറയുന്നതിങ്ങനെയാണ്,
വതിയുടെ ശരീരത്തില്‍ മുഴുവന്‍ മര്‍ദനമേറ്റതിന്റെ പാടുകളുണ്ടായിരുന്നു. തലയുടെ പിന്‍വശത്ത് അടിയേറ്റാല്‍ ഉണ്ടാകുന്നതിന് സമാനമായ മുഴയും കണ്ടെത്തിയിരുന്നു. ചെവിയില്‍ നിന്നും മൂക്കില്‍ നിന്നും രക്തം വന്ന നിലയിലായിരുന്നു മൃതദേഹം. ഇടതു കൈയില്‍ തലമുടി മുറുകെ പിടിച്ചതിന്റെ അടയാളവും മുടിയുമുണ്ട്. കോഴിക്കോട് മെഡികല്‍ കോളജിലാണ് പോസ്റ്റ്‌മോര്‍ടം പൂര്‍ത്തിയാക്കിയത്.
സെല്ലില്‍ രണ്ട് അന്തേവാസികള്‍ തമ്മിലുള്ള അടിപിടിയാണ് കൊലപാതകത്തില്‍ കലാശിച്ചത്. പശ്ചിമബംഗാള്‍ സ്വദേശിയായ തസ്മി ബീബി (32)യാണ് കൊല നടത്തിയത്. ഇവര്‍ക്കെതിരെ കൊലക്കുറ്റത്തിന് കേസെടുത്തിട്ടുണ്ട്. മാനസികാരോഗ്യ കേന്ദ്രത്തിലെ ഡോക്ടറുടെ റിപ്പോര്‍ട്ട് കിട്ടിയതിന് ശേഷം മാത്രമേ അറസ്റ്റ് രേഖപ്പെടുത്തു.
മൂന്നു യുവതികളായിരുന്നു ഒരു സെല്ലില്‍ കഴിഞ്ഞത്. ബുധനാഴ്ച വൈകിട്ടുമുതല്‍ സെല്ലില്‍ നിന്ന് ബഹളം കേട്ടിരുന്നു. 7.30നും 7.45നുമിടയിലാണ് മര്‍ദനവും ബലപ്രയോഗവും ഉണ്ടായതെന്നാണ് ദൃക്‌സാക്ഷികള്‍ പറയുന്നത്. കിടക്കുന്നതുമായി ബന്ധപ്പെട്ട സ്ഥലത്തെ ചൊല്ലിയായിരുന്നു അന്തേവാസികള്‍ തമ്മില്‍ തര്‍ക്കമുണ്ടായത്.
ജീവനക്കാര്‍ രാത്രി ഭക്ഷണവുമായി സെല്ലില്‍ എത്തുമ്ബോള്‍ ജിയറാം ജിലോട്ട് സെല്ലില്‍ വീണുകിടക്കുകയായിരുന്നു. ഇവരുടെ മൂക്കില്‍നിന്നും ചെവിയില്‍നിന്നും രക്തം ഒഴുകുന്ന നിലയിലുമായിരുന്നു. ഈ രക്തമെടുത്ത് തസ്മി ബീബി മുഖത്ത് തേച്ചിരുന്നു. ഇതുകണ്ട ജീവനക്കാര്‍ കരുതിയത് തസ്മിക്കാണ് പരുക്കേറ്റതെന്നാണ്.
ഉടന്‍ തസ്മി ബീബിയേയും കൊണ്ട് ജീവനക്കാര്‍ ഡോക്ടറുടെ അടുത്തേക്ക് പോയി. ഈ സമയം ജിയറാമിനെ ആരും ശ്രദ്ധിച്ചതുമില്ല. ഒന്നിലും ഇടപെടാതെ സെല്ലിലെ മൂന്നാമത്തെ യുവതി മാറി നില്‍ക്കുകയായിരുന്നു. വ്യാഴാഴ്ച പുലര്‍ച്ചെ 5.45ന് ജിയറാം ജിലോട്ട് ഉണരാതിരുന്നതോടെ ജീവനക്കാര്‍ എത്തിയപ്പോഴാണ് മരിച്ചതായി കണ്ടെത്തിയത്.
https://www.facebook.com/Malayalivartha

























