Widgets Magazine
18
Jul / 2025
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


13കാരന്റെ മരണം: പ്രധാനാദ്ധ്യാപികയ്ക്ക് സസ്‌പെൻഷൻ: അമ്മയുടെ മടങ്ങിവരവ് കാത്ത് നാടും, ബന്ധുക്കളും...


ദേശീയ ശ്രദ്ധ നേടി ബിരിയാണിയും അങ്കണവാടി ഭക്ഷണ മെനുവും മുട്ടയും പാലും കുഞ്ഞൂസ് കാര്‍ഡും; ദേശീയ സെമിനാറില്‍ ബെസ്റ്റ് പ്രാക്ടീസസായി അവതരിപ്പിച്ച് കേരളത്തിന്റെ പദ്ധതികള്‍


കുഞ്ഞിനെ വിട്ടുകൊടുത്തു... ആ മൃതദേഹം പോലും ഭാര്യയുടെ കുടുംബത്തെ കാണിക്കാത്ത നിതീഷിന്റെ ക്രൂരത... വിപഞ്ചികയെപ്പോലെ മറ്റൊരു ഇര...


പുതിയ സ്കൂളിൽ ചേർന്നതിന് ഒരു മാസത്തിനകം... മിഥുന്റെ അകാലമരണം: വായിൽനിന്ന് നുരയും പതയും...നടുക്കം വിട്ടൊഴിയാതെ സുഹൃത്തുക്കൾ: മരണത്തിൽ കെഎസ്ഇബിയും സ്കൂളും ഉത്തരവാദികൾ; അഞ്ച് ലക്ഷം ധനസഹായം...


ഉമ്മൻ ചാണ്ടി മകനിലൂടെ ജീവിക്കുന്നു: ചെറിയാൻ ഫിലിപ്പ്

തല മറയ്‌ക്കുക എന്നത് ഒരു മുസ്ലീം സ്ത്രീക്ക് മതവിശ്വാസപ്രകാരം നിർബന്ധമായ കാര്യമാണ്! നിഖാബും ബുർഖയും പോലെ മുഖം മറയ്‌ക്കുന്ന വസ്ത്രം ധരിക്കാനുള്ള ആവശ്യം ഉന്നയിച്ചല്ല ആ കുട്ടികൾ സമരം ചെയ്യുന്നത്... അവരുടെ ആവശ്യം തലം മറയ്ക്കാനുള്ള ഹിജാബ് മാത്രമാണ്: തലമറച്ചാണോ എന്നതിനപ്പുറം, അവരുടെ പഠനമാണ്‌ പ്രധാനം! അടുക്കളയ്‌ക്കും കുടുംബത്തിനുമപ്പുറം ലോകമെന്തെന്നറിയാതെ അവനവന്റെ വില പോലും അറിയാതെ വളരുന്ന ഒരു തലമുറ പെൺകുട്ടികളാകും അനന്തരഫലം

12 FEBRUARY 2022 01:32 PM IST
മലയാളി വാര്‍ത്ത

കര്‍ണാടകയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഹിജാബ് നിരോധനത്തെ അനുകൂലിച്ചും വിമർശിച്ചും നിരവധിപേർ രംഗത്ത് വന്നിരുന്നു. ബോളിവുഡ് സിനിമ താരങ്ങളടക്കം തങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തിയിരുന്നു. അതെല്ലാം ചർച്ചകളുമായതാണ്. ഇപ്പോഴിതാ, ഹിജാബ് വിഷയത്തിൽ തന്റെ അഭിപ്രായം രേഖപ്പെടുത്തിയിരിക്കുകയാണ് ഡോ.ഷിംന അസീസ്.

ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണ് ഹിജാബ് നിക്കബും തമ്മിലുള്ള് വ്യത്യാസത്തെ കുറിച്ചും, തല മറയ്‌ക്കുക എന്നത് ഒരു മുസ്ലീം സ്ത്രീക്ക് മതവിശ്വാസപ്രകാരം നിർബന്ധമായ കാര്യമാണെന്നും വ്യക്തിമാക്കിയിരിക്കുന്നത്. ഹിജാബ് ധരിച്ചാൽ മാത്രം പഠിക്കാൻ പോകാൻ സാഹചര്യം കിട്ടുന്നവരെ അങ്ങനെ തന്നെ പഠിക്കാൻ അനുവദിച്ചേ മതിയാവൂ... തലമറച്ചാണോ എന്നതിനപ്പുറം, അവരുടെ പഠനമാണ്‌ പ്രധാനം. അതല്ലെങ്കിൽ, അടുക്കളയ്‌ക്കും കുടുംബത്തിനുമപ്പുറം ലോകമെന്തെന്നറിയാതെ അവനവന്റെ വില പോലും അറിയാതെ വളരുന്ന ഒരു തലമുറ പെൺകുട്ടികളാകും അനന്തരഫലമെന്നും ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെ കൂട്ടിച്ചേർത്തു.

കുറിപ്പിന്റെ പൂർണരൂപം ഇങ്ങനെ:


തല മറയ്‌ക്കുക എന്നത് ഒരു മുസ്ലീം സ്ത്രീക്ക് മതവിശ്വാസപ്രകാരം നിർബന്ധമായ കാര്യമാണ്. അത് വിശ്വസിക്കുകയും പാലിക്കുകയും ചെയ്യുന്നവർ കാലങ്ങളായി അങ്ങനെ തന്നെയാണ് ജീവിച്ച് പോരുന്നത്. ഭരണഘടന ഉറപ്പുതരുന്ന അവകാശമാണ്. അതിനായി തലയിൽ തട്ടമോ, തട്ടം തന്നെ മറ്റൊരു രൂപത്തിൽ ചുറ്റിക്കെട്ടിയ ഹിജാബോ, സ്കാർഫോ, ഒക്കെ അവരവരുടെ സൗകര്യത്തിനും താല്പര്യത്തിനും അനുസരിച്ച് ഉപയോഗിച്ച് വരുന്നുണ്ട്.

ഒന്നാമത്തെ ഫോട്ടോയിലുള്ളതാണ് ഹിജാബ്. കർണ്ണാടകയിൽ പെൺകുട്ടികൾ അവർക്ക് ഹിജാബ് ഉപയോഗിക്കാനുള്ള അവകാശത്തിനാണ് സമരം ചെയ്യേണ്ടി വന്നിട്ടുള്ളത്. അങ്ങനെ വിശ്വസിക്കുന്ന പെൺകുട്ടികൾക്ക്‌ തല മറയ്‌ക്കാനുള്ള അവകാശത്തോടൊപ്പം തന്നെയാണ്‌. മുഖവും മുൻകൈയും ഒഴികെ ശരീരം മറയ്‌ക്കുക എന്നേ മതം പറയുന്നുള്ളൂ. അതുകൊണ്ട് തന്നെ ഹിജാബിനപ്പുറം കണ്ണുമാത്രം പുറത്ത് കാണിക്കുന്ന രണ്ടാമത്തെ ഫോട്ടോയിൽ നൽകിയ നിഖാബ്, എന്നത് മതത്തിൽ കെട്ടേണ്ട ഒന്നല്ല.

സ്കൂളിനുള്ളിൽ നിഖാബ് ധരിക്കാൻ വേണ്ടിയല്ല കർണ്ണാടകയിലെ പെൺകുട്ടികൾ സമരം ചെയ്യുന്നത്. സമരത്തിന്റെ വാർത്തകളിൽ ചിത്രങ്ങളിൽ ആളുകളെ തെറ്റിദ്ധരിപ്പിക്കാനായി വ്യാപകമായി നിഖാബിന്റെ ചിത്രം ഉപയോഗിച്ച് വരുന്നത് കണ്ടു. അപ്പുറത്ത് നുണകളും വർഗ്ഗീയതയും മാത്രം കൊയ്ത് വിളവെടുക്കുന്നൊരു കൂട്ടം ആളുകളുള്ളപ്പോ അതിൽ വലിയ അത്ഭുതമൊന്നുമില്ല. ഇനി ഇതല്ലാതെ മുഖം മുഴുവനും മൂടുന്ന ഒന്നു കൂടിയുണ്ട്, ബുർഖ.

അതിപ്പോ ഞാനൊരു ബുർഖയിട്ട് ഫോട്ടോ എടുത്താലും, മറ്റാരെങ്കിലും അതേ ബുർഖയെടുത്ത് ഫോട്ടോ എടുത്താലും ഒറ്റനോട്ടത്തിൽ വല്യ വ്യത്യാസമൊന്നും ഇല്ലാത്തത് കൊണ്ട് അതിന്റെ പ്രത്യേകം ആവശ്യമില്ലല്ലോ. നിഖാബോ ബുർഖയോ പോലെ കൂടെയിരിക്കുന്നത് ആരാണെന്ന്‌ മനസ്സിലാകാത്ത രീതിയിൽ മുഖം മറച്ച് ഒരു ആൾക്കൂട്ടത്തിനിടയിൽ ചെന്നിരിക്കുന്നതിനോട് വ്യക്‌തിപരമായി എതിർപ്പാണുള്ളത്. അത് ധരിക്കണം എന്നുള്ളവർക്ക് ധരിക്കാനുള്ള അവകാശം പോലെത്തന്നെയാണ് മറ്റൊരാൾക്ക് പൊതുസ്ഥലത്ത് തന്റെ അടുത്ത് നിൽക്കുന്നത് ആരാണെന്ന് അറിയാനുള്ള അവകാശവും.

ആവർത്തിക്കട്ടെ, ഇവിടെ നിഖാബും ബുർഖയും പോലെ മുഖം മറയ്‌ക്കുന്ന വസ്ത്രം ധരിക്കാനുള്ള ആവശ്യം ഉന്നയിച്ചല്ല ആ കുട്ടികൾ സമരം ചെയ്യുന്നത്. അവരുടെ ആവശ്യം തലം മറയ്ക്കാനുള്ള ഹിജാബ് മാത്രമാണ്.
കർണ്ണാടകയിലെ പെൺകുട്ടികൾക്ക് ഹിജാബ് ഉപയോഗിക്കാനുള്ള അവകാശത്തിനായി സമരം ചെയ്യുന്നവർ എന്ന പേരിൽ നിരന്നു നിൽക്കുന്നവരും, നിരത്തി നിർത്തപ്പെട്ടവരുമൊക്കെ ഇടുന്ന വസ്ത്രത്തിന്റെ ഫോട്ടോയോ, അവർ പറയുന്ന വാചകങ്ങളോ എടുത്ത് ആ പെൺകുട്ടികളുടെ ആവശ്യത്തിൽ വെള്ളം ചേർക്കാൻ വരേണ്ട. സ്വന്തം അവകാശത്തിനു വേണ്ടി പൊരുതുന്നതിനോടൊപ്പം കുറേ വിഡ്ഡികളോടും വർഗ്ഗീയവിഷങ്ങളോടും കൂടെ പൊരുതേണ്ട ആ കുട്ടികളുടെ അവസ്ഥ ആലോചിച്ച് വല്ലാതെ സങ്കടമുണ്ട്.

ഹിജാബ് ധരിച്ചാൽ മാത്രം പഠിക്കാൻ പോകാൻ സാഹചര്യം കിട്ടുന്നവരെ അങ്ങനെ തന്നെ പഠിക്കാൻ അനുവദിച്ചേ മതിയാവൂ... തലമറച്ചാണോ എന്നതിനപ്പുറം, അവരുടെ പഠനമാണ്‌ പ്രധാനം. അതല്ലെങ്കിൽ, അടുക്കളയ്‌ക്കും കുടുംബത്തിനുമപ്പുറം ലോകമെന്തെന്നറിയാതെ അവനവന്റെ വില പോലും അറിയാതെ വളരുന്ന ഒരു തലമുറ പെൺകുട്ടികളാകും അനന്തരഫലം.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

എല്ലാ സേവനങ്ങളിലും മുഖം തിരിച്ചറിയല്‍ സംവിധാനം നടപ്പാക്കുമെന്ന് യുഐഡിഎഐ....  (4 minutes ago)

ഷോക്കേറ്റ് കര്‍ഷകന്‍ മരിച്ച സംഭവം..  (29 minutes ago)

കടമ്മനിട്ടയില്‍ സ്‌കൂള്‍ വളപ്പിലെ പഴയ കെട്ടിട ഭാഗങ്ങള്‍ തകര്‍ന്ന നിലയില്‍...  (46 minutes ago)

തീര്‍ത്ഥാടകര്‍ സഞ്ചരിച്ച ബസുകള്‍ കൂട്ടിയിടിച്ച് നാലുപേര്‍ക്ക് പരുക്ക്  (54 minutes ago)

ബന്ധുവിന്റെ കുട്ടിയുടെ പിറന്നാള്‍ ആഘോഷത്തില്‍ പങ്കെടുക്കാന്‍ പോയ തൃശൂര്‍ സ്വദേശി...  (1 hour ago)

ഗോത്രം നേരിട്ടിറങ്ങി നിമിഷ പ്രിയയെ തീർക്കുമെന്ന് വില്ലൻ NAVAS JANE,തൂക്കും മലയാളികൾ കൂട്ടത്തോടെ ഒറ്റുന്നു..  (1 hour ago)

രാഹുല്‍ പുതുപ്പള്ളി സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്‌സ് വലിയ പള്ളിയിലെത്തി  (1 hour ago)

റെഡ് അലര്‍ട്ട് വയനാട് ജില്ലയില്‍....  (1 hour ago)

മൊബൈല്‍ ഫോണ്‍ മോഷ്ടിച്ച കേസില്‍ അറസ്റ്റ് ചെയ്ത പ്രതിയാണ് രക്ഷപ്പെട്ടത്  (1 hour ago)

13കാരന്റെ മരണം: പ്രധാനാദ്ധ്യാപികയ്ക്ക് സസ്‌പെൻഷൻ: അമ്മയുടെ മടങ്ങിവരവ് കാത്ത് നാടും, ബന്ധുക്കളും...  (2 hours ago)

ബ്രിട്ടണിലെ നാവികസേനാ മേധാവിയുടെ അനുമതി ലഭിച്ചാലുടന്‍....  (2 hours ago)

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഗുരുതരാവസ്ഥയില്‍ തീവ്രപരിചരണ ...  (2 hours ago)

അമ്മ നാളെയെത്തുമെന്ന് പ്രതീക്ഷ  (2 hours ago)

ഡിജിഇയുടെ അന്തിമ റിപ്പോര്‍ട്ട് ഇന്ന് ലഭ്യമാകും  (2 hours ago)

പൃഥ്വി-2, അഗ്‌നി-1 മിസൈലുകളുടെ പരീക്ഷണങ്ങള്‍  (2 hours ago)

Malayali Vartha Recommends