Widgets Magazine
22
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളം വഴി അനധികൃതമായി കടത്താൻ ശ്രമിച്ച അപൂർവയിനം വേഴാമ്പലിനെ കസ്റ്റംസ് പിടികൂടി..കസ്റ്റംസും വനംവകുപ്പും കർശന കേസെടുത്തിട്ടുണ്ട്..


പാകിസ്ഥാന്റെ നീക്കത്തെ കരുതലോടെ വീക്ഷിച്ച് ഇന്ത്യ..ചൈനയിൽനിന്ന് വാങ്ങിയ ഹംഗോർ ക്ലാസിൽപ്പെട്ട 8 അന്തർവാഹിനികളിൽ ആദ്യത്തേത് കറാച്ചിയിലെത്തി..


മൂന്ന് പടുകൂറ്റൻ യുദ്ധക്കപ്പലുകൾ കമ്മീഷൻ ചെയ്ത് ഇന്ത്യ... ‘ദുണഗിരി’, ‘സൻഷോധക്’, ‘അഗ്രയ്’ എന്നീ കപ്പലുകൾ ഇനി നമ്മുടെ കടലിൽ അണിനിരക്കും..പാക്കിസ്ഥാന് മുന്നറിയിപ്പ്..


ഐ. എൻ ടി യു സി സംസ്ഥാന പ്രസിഡന്റ് ആർ. ചന്ദ്രശേഖരന് എതിരെ മുഖ്യമന്ത്രി വി.ഡി. സതീശന്റെ കിടിലം മൂവ്... ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ വിശ്വസ്തനെയാണ് ഇക്കുറി പറപ്പിക്കുന്നത്..

രാജ്യത്തെ ഞെട്ടിച്ച് കേരളം! ഭീകരരുടെ തറവാട്; പിന്നിൽ പാക്ക്.. കണ്ടെത്തിയത് അമ്പരപ്പിക്കും... ദുരൂഹമായി മറിയവും... എൻഐഎ സംഘം കുതിച്ചെത്തി.... ബെഹ്റ പറഞ്ഞത് ശരിയായി...

12 FEBRUARY 2022 05:08 PM IST
മലയാളി വാര്‍ത്ത

More Stories...

അധ്യക്ഷ സ്ഥാനം ശ്വേത മേനോൻ രാജിവച്ചിറങ്ങിയതിന് പിന്നാലെ ഭരണസമിതിയെ നയിക്കാൻ അടിയന്തര തീരുമാനമെടുത്ത് താരസംഘടനയായ 'അമ്മ'

സംസ്ഥാനത്തെ പ്ലസ് വൺ പ്രവേശനത്തിന്റെ മെറിറ്റ് ക്വാട്ടയുടെ മുഖ്യഘട്ടത്തിലെ രണ്ടാമത്തെ അലോട്ട്മെൻ്റ് ഫലം പ്രസിദ്ധീകരിച്ചു

ജീപ്പിൽ കാറിടിച്ചുണ്ടായ അപകടത്തിൽ പോലീസ് ഉദ്യോഗസ്ഥരുടെ കാലുകൾ മുറിച്ചു മാറ്റേണ്ടിവന്ന സംഭവം; ഉദ്യോഗസ്ഥരുടെ ചികിത്സയ്ക്ക് പണം അനുവദിക്കാൻ ആഭ്യന്തര മന്ത്രി രമേശ്‌ ചെന്നിത്തല നിർദേശം നൽകി

കെഎംആർഎൽ-എക്‌സാലോജിക് മാസപ്പടി കേസ്; ടി.വീണയ്ക്ക് വീണ്ടും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ സമൻസ്; ജൂൺ 29ന് ചോദ്യം ചെയ്യലിന് കൊച്ചിയിലെ ഓഫിസിൽ ഹാജരാകണമെന്ന് നിർദേശം

തിരുവള്ളൂരിലെ പെരിയപാളയത്ത് സ്വകാര്യ മത്സ്യ സംസ്കരണ ശാലയിൽ അമോണിയം ചോർച്ചയെ തുടർന്ന് വൻ ദുരന്തം

കേരളം ഭീകരരുടെ സ്വന്തം നാട് എന്നറിയിപ്പെടാൻ ഇനി അധികകാലം ഇല്ലാ എന്ന് തോന്നിപ്പിക്കും വിധത്തിലാണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്ന വാർത്തകൾ സൂചിപ്പിക്കുന്നത്. കേരളത്തിലും ഐഎസ് പ്രവർത്തനം നടക്കുന്നുണ്ട് എന്ന കാര്യത്തിൽ ആർക്കും സംശയമില്ല, അതിനെ എതിർക്കാനും സാധിക്കില്ല... കാരണം ഒറ്റവരി വാർത്ത ആയിട്ടെങ്കിലും ആഴ്ചയിൽ ഒരിക്കൽ കുറഞ്ഞത് എന്ന മട്ടിൽ ഭീകരരെ പിടികൂടി എന്നോ അല്ലെങ്കിൽ കേരളത്തിൽ നിന്നും ഐഎസിൽ ചേർന്നു എന്ന തരത്തിലോ ഉള്ള വാർത്തകൾ പുറത്ത് വരാറുണ്ട്.

എന്നാൽ അതിനെയൊക്കെ ഊട്ടി ഉറപ്പിക്കുന്ന അല്ലെങ്കിൽ ശരി വയ്ക്കുന്ന നടുക്കുന്ന കുറച്ച് വിവരങ്ങളാണ് ഇപ്പോൾ ദേശീയ സുരക്ഷാ ഏജൻസിയും കണ്ടെത്തിയിരിക്കുന്നത്. ഔദ്യോഗിക ജീവിതം അവസാനിപ്പിച്ച് DGP ബെഹ്റ നടത്തിയ പ്രസ്താവനകളിൽ പലതും കേരളത്തെ ആശങ്കപ്പെടുത്തുന്നതായിരുന്നു.

അതിലേറ്റവും പ്രധാനം കേരളത്തിൽ തീവ്രവാദ സ്ലീപ്പിംഗ് സെല്ലുകൾ പ്രവർത്തിക്കുന്നുണ്ട് എന്ന പ്രസ്താവനയാണ്. ഇക്കാര്യം ആദ്യമായി പറയുന്നയാളല്ല ബെഹ്റ. മുമ്പും പല DGP മാരും ഇത് പറഞ്ഞിട്ടുണ്ട്. മുഖ്യമന്ത്രി വിഎസ് ഡൽഹിയിൽ പത്രസമ്മേളനം നടത്തി പറഞ്ഞിട്ടുണ്ട്. അതുപോലെ പല മന്ത്രിമാരും ഉന്നത പോലീസ് ഉദ്യോ​ഗസ്ഥർക്കും വ്യക്തമായ അറിവുള്ള ഒരു കാര്യം കൂടിയാണ് കേരളത്തിൽ ഇവർ നടത്തുന്ന വേരോട്ടം എത്രത്തോളമാണെന്ന്.

അതിന്റെ നിർണായകം എന്ന് വിശേഷിപ്പിക്കാവുന്ന കാര്യങ്ങൾ തന്നെയാണ് എൻഐഎയും ഇപ്പോൾ പുറത്ത് വിട്ടിരിക്കുന്നത്. ഐ എസ് സ്ലീപ്പിംഗ് സെല്ലുകളുടെ കേരളത്തിലെ ഫണ്ടിംഗ് കേന്ദ്രങ്ങൾ കണ്ടെത്തിയാണ് എൻ ഐ എ സംഘം ഇപ്പോൾ ചുവടുറപ്പിച്ചിരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് കേരളത്തിലും, കാശ്മീരിലുമായി നിരവധി പേരെ എൻഐഎ നിരീക്ഷിച്ചു വരികയാണ് എന്നാണ് മനസ്സിലാക്കേണ്ടത്.

സ്ലീപ്പിംഗ് സെല്ലുകൾക്കായി പാകിസ്താനിൽ നിന്നും കശ്മീർ വഴിയാണ് കേരളത്തിലേക്ക് കോടികളുടെ ഫണ്ട് എത്തുന്നതെന്നാണ് എൻഐഎയുടെ കണ്ടെത്തൽ. ഇത്തരത്തിൽ കോടികൾ കേരളത്തിൽ ഒഴുകിയിട്ടുണ്ട് എന്നാണ് മനസ്സിലാക്കാൻ കഴിഞ്ഞിട്ടുള്ളത്. തീവ്രവാദം ശക്തിപ്പെടുത്താനും സമൂഹ മാദ്ധ്യമ പ്രചാരണത്തിനുമെല്ലാം കേരളത്തിൽ പ്രത്യേക ഗ്രൂപ്പുകൾ ഐ എസ് സ്ലീപ്പിംഗ് സെല്ലുകൾക്കായി പ്രവർത്തിച്ചിരുന്നു.

ഇന്റലിജൻസ് സംവിധാനങ്ങൾ വലവിരിച്ചതോടെ ഇതിൽ ചിലത് നിഷ്‌ക്രിയമാവുകയും, ഏതാനും പേർ അറസ്റ്റിലാവുകയും ചെയ്തിരുന്നു. എന്നാൽ ഭീകരവാദ സ്ലീപ്പിംഗ് സെല്ലുകളുടെ ഫണ്ടിംഗ് കേന്ദ്രമായ നിരവധി പേർ ഇപ്പോഴും സജീവമായി പ്രവർത്തിക്കുന്നുണ്ട്. കേരളത്തിൽ നിന്നും, കശ്മീരിൽ നിന്നും ഇത്തരം ഗ്രൂപ്പുകൾക്ക് ഫണ്ട് എത്തിയിട്ടുണ്ട്. ഒപ്പം മംഗലാപുരം കേന്ദ്രീകരിച്ചുള്ള ഗ്രൂപ്പുകളും സാമ്പത്തിക സ്രോതസുകളാണ്.

ഇസ്‌ലാമിക് സ്റ്റേറ്റ് (ഐ.എസ്.) ബന്ധം ആരോപിച്ച് യുവതിയെ ദേശീയ അന്വേഷണ ഏജൻസി അറസ്റ്റ് ചെയ്തിരുന്നു. മറിയ എന്ന് വിളിക്കുന്ന ദീപ്തി മർളമാണ് അറസ്റ്റിലായത്. അതും ഈ സംഭവത്തെ കൂട്ടിച്ചേർത്ത് വായിക്കാവുന്നതാണ്. ഓഗസ്റ്റ് നാലിന് എൻ.ഐ.എ സംഘം ഉള്ളാളിലെ വീട്ടിൽ റെയ്ഡ് നടത്തി ഇവരുടെ ഭർതൃസഹോദര പുത്രനെ അറസ്റ്റ് ചെയ്തിരുന്നു.

സംശയത്തെ തുടർന്ന് അന്ന് മറിയത്തെ കസ്റ്റഡിയിലെടുത്ത് രണ്ടു ദിവസം ചോദ്യംചെയ്തശേഷം വിട്ടയക്കുകയായിരുന്നു. എന്നാൽ ഇവരെ നിരന്തരം നിരീക്ഷിച്ച എൻ.ഐ.എ. സംഘം തിങ്കളാഴ്ച വീണ്ടും വീട്ടിലെത്തി പരിശോധന നടത്തി. തുടർന്നാണ് അറസ്റ്റ് ചെയ്തത്. ജില്ലാ സർക്കാർ വെൻലോക് ആശുപത്രിയിൽ വൈദ്യപരിശോധനയ്ക്കു ശേഷം കോടതിയിൽ ഹാജരാക്കിയ മറിയത്തെ എൻ.ഐ.എ. കസ്റ്റഡിയിൽ വാങ്ങി ഡൽഹിയിലേക്ക് കൊണ്ടുപോയിരുന്നു.

കുടക് സ്വദേശിനിയായ ദീപ്തി മർള മംഗളൂരുവിൽ ബി.ഡി.എസിനു പഠിക്കുമ്പോഴാണ് സഹപാഠിയായ അനസ് അബ്ദുൾ റഹ്‌മാനുമായി പ്രണയത്തിലാകുന്നതും മതംമാറി മറിയം എന്ന പേര്‌ സ്വീകരിച്ച് വിവാഹം കഴിക്കുന്നതും. ഐ.എസ്. ആശയങ്ങളുടെ യുട്യൂബ് ലിങ്കുകളും മറ്റും പ്രചരിപ്പിക്കുക, സംഘടനയിലേക്ക് ആളുകളെ റിക്രൂട്ട് ചെയ്യുക തുടങ്ങിയവക്ക് മറിയം നേതൃത്വം നൽകിയതായി അന്വേഷണസംഘം കണ്ടെത്തിയതായാണ് സൂചന.

കശ്മീരിലെ ഫണ്ടിംഗ് നിയന്ത്രിച്ചിരുന്ന വിൽസൻ അൽ കശ്മീരി എന്നറിയപ്പെട്ടിരുന്ന മുഹമ്മദ് വാഖാർ ലിയോണിനെ നേരത്തെ ദേശീയ അന്വേഷണ ഏജൻസി പിടികൂടിയിരുന്നു.ഇതിനൊപ്പം ഐ എസ് സ്ലീപ്പിംഗ് സെല്ലുകളുടെ ഭാഗമായിരുന്ന രണ്ട് സ്ത്രീകൾ ഉൾപ്പെടെ അഞ്ചു പേർ നേരത്തെ കേരളത്തിൽ നിന്നും അറസ്റ്റിലായിട്ടുണ്ട്. മലപ്പുറം, കണ്ണൂർ, കൊല്ലം സ്വദേശികളായിരുന്നു ഇവർ.

രക്തരൂക്ഷിത കലാപങ്ങൾക്ക് ആഹ്വാനം ചെയ്യുന്ന മലയാളം ടെലഗ്രാം ചാനലുകളും, ഗ്രൂപ്പുകളും,ഭീകരവാദ ആശയ പ്രചാരണത്തിനുള്ള ചാനൽ സംപ്രേക്ഷണങ്ങളും നടത്തിയിരുന്നത് ഇവരെ പോലുള്ള വിവിധ സംഘങ്ങളായിരുന്നു. ​ഗോൾഡ് ദിനാർ എന്ന് പോരിലുള്ള ഫെയ്സ്ബുക്ക് പേജും ഇതിന് ഉദാഹരണമാണ്.

അഫഗാനിസ്ഥാനിലും, സിറിയയിലും തയ്യാറാക്കിയ ഇസ്‌ലാമിക് സ്റ്റേറ്റ് അനുകൂല ദൃശ്യങ്ങളും പ്രചരിപ്പിച്ചിരുന്നു. ഐ എസ് സ്ലീപ്പിംഗ് ഗ്രൂപ്പുകൾക്ക് പിന്നിലെ കൂടുതൽ സാമ്പത്തിക കേന്ദ്രങ്ങൾ കൂടി കണ്ടെത്തുന്നതോടെ കേരളത്തിലെ ഭീകര സംഘടനയുടെ വേരറുക്കനാകും. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അധ്യക്ഷ സ്ഥാനം ശ്വേത മേനോൻ രാജിവച്ചിറങ്ങിയതിന് പിന്നാലെ ഭരണസമിതിയെ നയിക്കാൻ അടിയന്തര തീരുമാനമെടുത്ത് താരസംഘടനയായ 'അമ്മ'  (8 hours ago)

സംസ്ഥാനത്തെ പ്ലസ് വൺ പ്രവേശനത്തിന്റെ മെറിറ്റ് ക്വാട്ടയുടെ മുഖ്യഘട്ടത്തിലെ രണ്ടാമത്തെ അലോട്ട്മെൻ്റ് ഫലം പ്രസിദ്ധീകരിച്ചു  (8 hours ago)

ജീപ്പിൽ കാറിടിച്ചുണ്ടായ അപകടത്തിൽ പോലീസ് ഉദ്യോഗസ്ഥരുടെ കാലുകൾ മുറിച്ചു മാറ്റേണ്ടിവന്ന സംഭവം; ഉദ്യോഗസ്ഥരുടെ ചികിത്സയ്ക്ക് പണം അനുവദിക്കാൻ ആഭ്യന്തര മന്ത്രി രമേശ്‌ ചെന്നിത്തല നിർദേശം നൽകി  (8 hours ago)

യുഎഇയിൽ ചൊവ്വാഴ്ച മുതൽ വ്യാഴാഴ്ച വരെ മഴയ്ക്ക് സാധ്യതയെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു  (8 hours ago)

കെഎംആർഎൽ-എക്‌സാലോജിക് മാസപ്പടി കേസ്; ടി.വീണയ്ക്ക് വീണ്ടും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ സമൻസ്; ജൂൺ 29ന് ചോദ്യം ചെയ്യലിന് കൊച്ചിയിലെ ഓഫിസിൽ ഹാജരാകണമെന്ന് നിർദേശം  (8 hours ago)

തിരുവള്ളൂരിലെ പെരിയപാളയത്ത് സ്വകാര്യ മത്സ്യ സംസ്കരണ ശാലയിൽ അമോണിയം ചോർച്ചയെ തുടർന്ന് വൻ ദുരന്തം  (9 hours ago)

"പവർ കട്ട് അല്ല, കെ-കട്ടാണ്.. കെ-കട്ട് സമയത്ത് കെ-കാറ്റ് ബസ്റ്റാണ്… ഏത് ഡാഷ് മോനാണാവോ ഇവിടുത്തെ മുക്കിയ മന്ത്രി…!" രാഹുൽ മാങ്കൂട്ടത്തിന്റെ മുൻ പരിഹാസം ബൂമറാങ്ങാകുന്നു  (9 hours ago)

താരസംഘടനയായ 'അമ്മ'യുടെ അധ്യക്ഷ സ്ഥാനം രാജിവച്ചിറങ്ങിയതിന് പിന്നാലെ സംഘടനക്കുള്ളിൽ നടന്ന നീക്കങ്ങളെക്കുറിച്ച് തുറന്നടിച്ച് ശ്വേത മേനോൻ  (9 hours ago)

വാടക വീട് അനാശ്യാസ കേന്ദ്രമായി പ്രവർത്തിച്ച് 'അതിഥി' തൊഴിലാളികൾ; പിന്നാലെ ആ കാര്യത്തിൽ തർക്കം; തലച്ചോറിന് പരിക്കേറ്റ് 27കാരന് ദാരുണാന്ത്യം  (9 hours ago)

എല്‍.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് നിര്‍ജീവമായി മാറിയ പോലീസ് കംപ്ലയിന്റ് അതോറിറ്റിക്ക് പുതുജീവന്‍ നല്‍കും; തൂഫാന്‍- ദി നാര്‍ക്കോ ഹണ്ട്, 'പ്രോജക്ട് സീറോ' തുടങ്ങിയ ജനകീയ പദ്ധതികള്‍;ചീഫ് ഇന്‍വെസ്റ്റിഗേഷ  (9 hours ago)

പിണറയിയെ രക്ഷിച്ചത് ബിനീഷ് . ഒടുവിൽ ആ സത്യം തുറന്ന് പറഞ്ഞ് കോടിയേരി പുത്രൻ..!!  (9 hours ago)

കോടതിയുടെ 10 ദിവസത്തെ കാലാവധി കേരളം വിടാൻ വീണ. 29 ന് എത്തില്ല..!! വിജയൻ നേരിട്ടിറങ്ങും  (9 hours ago)

സംസ്ഥാനത്ത് ലോഡ്‌ഷെഡ്ഡിംഗ് തുടരുമെന്ന് തുടരുമെന്ന് സൂചിപ്പിച്ചു വൈദ്യുതി മന്ത്രി സണ്ണി ജോസഫ്  (10 hours ago)

Cochin-International-Airport- യാത്രക്കാരൻ നെടുമ്പാശ്ശേരിയിൽ പിടിയിൽ  (10 hours ago)

INDIA കരുതലോടെ ഇന്ത്യ  (10 hours ago)

Malayali Vartha Recommends