കോതനല്ലൂരിൽ കേരള എക്സ്പ്രസിന് മുകളിൽ വൈദ്യുതി ലൈൻ പൊട്ടി വീണ സംഭവം: ട്രെയിൻ ഗതാഗതം പൂർവ്വസ്ഥിതിയിലാക്കാൻ നാലു മണിക്കൂർ വേണമെന്ന് റെയിൽവേ

കോട്ടയം : കുറുപ്പുംതറയ്ക്ക് സമീപം കോതനല്ലൂരിൽ റെയിൽവേ ഇലക്ട്രിക് ലൈൻ പൊട്ടി വീണത് ശരിയാക്കാൻ നാല് മണിക്കൂർ വേണമെന്ന് റെയിൽവേ . ഈ തകരാർ പരിഹരിച്ച ശേഷം മാത്രമേ ട്രെയിൻ ഗതാഗതം പൂർവ സ്ഥിതിയിലാക്കാൻ സാധിക്കു. ഇതോടെ കോട്ടയം - എറണാകുളം റൂട്ടിൽ ട്രെയിൻ ഗതാഗതം തടസപ്പെട്ടു.
ശനിയാഴ്ച വൈകിട്ട് നാലു മണിയോടെ ട്രെയിൻ നമ്പർ 12625 കേരള എക്സ്പ്രസ് കടന്നു പോകുമ്പോഴാണ് അപകടം. എഞ്ചിനെ ട്രക്ഷൻ ലൈനുമായി ബന്ധിപ്പിക്കുന്ന പാൻഡോഗ്രാഫ് ആണ് തകർന്നത്. വലിയ ശബ്ദത്തോടെ ഇത് തകർന്ന് വീണതോടെ കോട്ടയം വഴിയുള്ള ട്രെയിനുകൾ പിടിച്ചിട്ടിരിക്കുകയാണ്. കോട്ടയം വഴിയുള്ള കൊച്ചി ഗതാഗതം തടസപ്പെട്ടു. ഡീസൽ എഞ്ചിൻ കൊണ്ടുവന്ന് വേണം ട്രയിൻ ട്രാക്കിൽ നിന്ന് മാറ്റാൻ. മൂന്ന് മുതൽ 4 മണിക്കൂർ വരെ സമയം എടുക്കും എന്നാണ് റെയിൽവേ അറിയിക്കുന്നത്. ഇതേ തുടർന്നു കോട്ടയം - എറണാകുളം റൂട്ടിൽ ട്രെയിൻ ഗതാഗതം താറുമാറായിട്ടുണ്ട്.
ശനിയാഴ്ച വൈകിട്ട് നാലു മണിയോടെയായിരുന്നു സംഭവം. തൃശൂരിൽ ട്രെയിൻ പാളം തെറ്റിയതിനെ തുടർന്നു ട്രെയിൻ ഗതാഗതം ഏറെ സ്തംഭനം നേരിടുകയാണ്. ട്രെയിന്റെ എൻജിൻ ഭാഗത്ത് കുടുങ്ങിയ വൈദ്യുതി ലൈൻ പൊട്ടി വീണു. തുടർന്ന്, ഇത് വലിച്ചുകൊണ്ട് ട്രെയിൻ മീറ്ററുകളോളം മുന്നോട്ട് നീങ്ങുകയായിരുന്നു. ഇതേ തുടർന്നു ട്രെയിന്റെ എൻജിനും കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്.
കോട്ടയത്തു നിന്നുള്ള റെയിൽവേ സ്‌റ്റേഷൻ മാനേജരുടെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തേയ്ക്ക് തിരിച്ചിട്ടുണ്ട്. കോട്ടയം റെയിൽവേ സ്‌റ്റേഷനിൽ നിന്നുള്ള എൻജിനീയറിംങ് സംഘവും അൽപ സമയത്തിനകം സ്ഥലത്ത് എത്തും. തുടർന്ന്, ട്രെയിനിൽ ഡീസൽ എൻജിൻ ഘടിപ്പിച്ച് യാത്ര തുടരുന്നതിനാണ് നീക്കം നടക്കുന്നത്. വൈദ്യുതി ലൈൻ പൊട്ടി വീണെങ്കിലും തീ പിടിക്കാഞ്ഞതും, വൈദ്യുതി പ്രവഹിക്കാതിരുന്നതും അപകടം ഒഴിവാക്കിയിട്ടുണ്ട്.
https://www.facebook.com/Malayalivartha

























